ശാസ്താംകോട്ടയെ നടുക്കി എട്ടംഗസംഘത്തിന്റെ അഴിഞ്ഞാട്ടം; സഹോദരങ്ങൾക്ക് ക്രൂരമർദനം, കല്യാണവീട് അടിച്ചുതകർത്തു

ശാസ്താംകോട്ടയെ നടുക്കി എട്ടംഗസംഘത്തിന്റെ അഴിഞ്ഞാട്ടം; സഹോദരങ്ങൾക്ക് ക്രൂരമർദനം, കല്യാണവീട് അടിച്ചുതകർത്തു
Apr 7, 2026 10:21 AM | By Krishnapriya S R

കൊല്ലം: (truevisionnews.com) ശാസ്താംകോട്ട പടിഞ്ഞാറേക്കല്ലട വിളന്തറയിൽ എട്ടംഗ ഗുണ്ടാസംഘം നടത്തിയ ആക്രമണ പരമ്പര നാടിനെ ഭീതിയിലാഴ്ത്തി. രാത്രി പത്തു മണിയോടെ തുറന്ന ജീപ്പിലും ബൈക്കുകളിലുമായി എത്തിയ സംഘം ഒരു മണിക്കൂറോളം പ്രദേശത്ത് പരിഭ്രാന്തി സൃഷ്ടിച്ചു.

കോട്ടയ്ക്കാട്ട് മുക്കിൽ വച്ച് ബൈക്കിൽ വരികയായിരുന്ന ശ്യാം രാജ്, ബിനു എന്നീ സഹോദരങ്ങളെ തടഞ്ഞുനിർത്തി ക്രൂരമായി മർദിച്ചുകൊണ്ടായിരുന്നു അക്രമങ്ങളുടെ തുടക്കം. വാഹനങ്ങളുടെ അമിതവേഗത ചോദ്യം ചെയ്തതാണ് അക്രമിസംഘത്തെ പ്രകോപിപ്പിച്ചത്.

കമ്പി വടിയും ഹെൽമറ്റും ഉപയോഗിച്ചുള്ള മർദനത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ സഹോദരങ്ങൾ നിലവിൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. യുവക്കളെ ആക്രമിച്ച ശേഷം കോട്ടക്കുഴി മുക്കിലെ ഒരു കല്യാണവീട് ലക്ഷ്യമാക്കിയാണ് സംഘം നീങ്ങിയത്.

അവിടെ യാതൊരു പ്രകോപനവുമില്ലാതെ വീടിനു മുന്നിൽ പാർക്ക് ചെയ്തിരുന്ന ബൈക്കുകളും കാറുകളും അടിച്ചുതകർത്തു. തുടർന്ന് വീട്ടിലേക്ക് അതിക്രമിച്ചു കയറിയ അക്രമികൾ ജനൽ ചില്ലുകൾ ഉൾപ്പെടെ തകർത്ത് വൻ നാശനഷ്ടങ്ങൾ വരുത്തി.

അപ്രതീക്ഷിതമായുണ്ടായ ഈ അക്രമത്തിൽ ഭയന്ന സ്ത്രീകളും കുട്ടികളും ഓടി രക്ഷപ്പെടുകയായിരുന്നു. അക്രമികളുടെ താണ്ഡവം ഒരു മണിക്കൂറോളം നീണ്ടുനിന്നത് പ്രദേശവാസികളെ വലിയ ആശങ്കയിലാക്കിയിട്ടുണ്ട്.

സംഭവത്തിൽ പരിക്കേറ്റവരുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. പ്രതികൾക്കായി തിരച്ചിൽ തുടരുകയാണെന്ന് ശാസ്താംകോട്ട പോലീസ് അറിയിച്ചു.

The rampage of an eight-member gang shook Sasthamkotta

Next TV

Related Stories
പാലക്കാട് കോങ്ങാട് ക്ഷേത്രത്തിലെ ഉത്സവത്തിനിടെ ആനയിടഞ്ഞു; പാപ്പാനെ ചവിട്ടിക്കൊന്നു

Apr 7, 2026 12:15 PM

പാലക്കാട് കോങ്ങാട് ക്ഷേത്രത്തിലെ ഉത്സവത്തിനിടെ ആനയിടഞ്ഞു; പാപ്പാനെ ചവിട്ടിക്കൊന്നു

കോങ്ങാട് ക്ഷേത്രത്തിലെ ഉത്സവത്തിനിടെ ആനയിടഞ്ഞു; പാപ്പാനെ...

Read More >>
ഒരു തുള്ളി കിട്ടില്ല...! ഇന്ന് വൈകീട്ട് മുതൽ മദ്യശാലകൾ അടഞ്ഞുകിടക്കും; രണ്ടുദിവസത്തേക്ക് കേരളത്തിൽ ഡ്രൈ ഡേ

Apr 7, 2026 11:46 AM

ഒരു തുള്ളി കിട്ടില്ല...! ഇന്ന് വൈകീട്ട് മുതൽ മദ്യശാലകൾ അടഞ്ഞുകിടക്കും; രണ്ടുദിവസത്തേക്ക് കേരളത്തിൽ ഡ്രൈ ഡേ

ഇന്ന് വൈകീട്ട് മുതൽ മദ്യശാലകൾ അടഞ്ഞുകിടക്കും, രണ്ടുദിവസത്തേക്ക് കേരളത്തിൽ ഡ്രൈ...

Read More >>
വൈക്കത്ത്  എൽ.ഡി.എഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസിൽ വയോധികൻ തൂങ്ങിമരിച്ച  സംഭവം;  അന്വേഷണം ആരംഭിച്ചു

Apr 7, 2026 11:41 AM

വൈക്കത്ത് എൽ.ഡി.എഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസിൽ വയോധികൻ തൂങ്ങിമരിച്ച സംഭവം; അന്വേഷണം ആരംഭിച്ചു

എൽ.ഡി.എഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസിൽ വയോധികൻ തൂങ്ങിമരിച്ച...

Read More >>
കരിമണൽ ലോബി ആരോപണം: 'ഇത് എ.ഐ യുഗമല്ലേ, ശബ്ദരേഖ പരിശോധിക്കട്ടെ'; കുഴൽനാടന്റെ ആരോപണങ്ങൾ തള്ളി മന്ത്രി കെ. കൃഷ്ണൻകുട്ടി

Apr 7, 2026 11:09 AM

കരിമണൽ ലോബി ആരോപണം: 'ഇത് എ.ഐ യുഗമല്ലേ, ശബ്ദരേഖ പരിശോധിക്കട്ടെ'; കുഴൽനാടന്റെ ആരോപണങ്ങൾ തള്ളി മന്ത്രി കെ. കൃഷ്ണൻകുട്ടി

ഡോ. മാത്യു കുഴൽനാടൻ ഉന്നയിച്ച ആരോപണങ്ങളിൽ പ്രതികരണവുമായി മന്ത്രി കെ. കൃഷ്ണൻകുട്ടി....

Read More >>
മദ്യമില്ലാതെ ജീവിക്കാനാകില്ല...!  മദ്യപിക്കാൻ ഭാര്യ പണം നൽകാത്തതിന് യുവാവ് തീ കൊളുത്തി മരിച്ചു

Apr 7, 2026 10:57 AM

മദ്യമില്ലാതെ ജീവിക്കാനാകില്ല...! മദ്യപിക്കാൻ ഭാര്യ പണം നൽകാത്തതിന് യുവാവ് തീ കൊളുത്തി മരിച്ചു

മദ്യപിക്കാൻ ഭാര്യ പണം നൽകിയില്ല; യുവാവ് മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തി...

Read More >>
Top Stories

News Roundup