തെരഞ്ഞെടുപ്പ് ചൂടിൽ യാത്രക്കാരെ പിഴിഞ്ഞ് വിമാനക്കമ്പനികൾ; കേരളത്തിലേക്കുള്ള ടിക്കറ്റ് നിരക്ക് കുത്തനെ കൂട്ടി

തെരഞ്ഞെടുപ്പ് ചൂടിൽ യാത്രക്കാരെ പിഴിഞ്ഞ് വിമാനക്കമ്പനികൾ; കേരളത്തിലേക്കുള്ള ടിക്കറ്റ് നിരക്ക് കുത്തനെ കൂട്ടി
Apr 7, 2026 09:42 AM | By Krishnapriya S R

തിരുവനന്തപുരം: (truevisionnews.com) സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് ആവേശം കൊടുമുടിയിൽ നിൽക്കെ, വോട്ട് ചെയ്യാൻ നാട്ടിലെത്താനിരിക്കുന്ന പ്രവാസികളെയും ഇതര സംസ്ഥാന മലയാളികളെയും ലക്ഷ്യമിട്ട് വിമാനക്കമ്പനികൾ യാത്രാനിരക്ക് വൻതോതിൽ വർധിപ്പിച്ചു.

വോട്ടെടുപ്പിന് മുന്നോടിയായി വിവിധ നഗരങ്ങളിൽ നിന്ന് കേരളത്തിലേക്കുള്ള വിമാന ടിക്കറ്റുകൾക്ക് മൂന്നിരട്ടി വരെയാണ് നിരക്ക് വർധിച്ചിരിക്കുന്നത്. ഡൽഹിയിൽ നിന്ന് കോഴിക്കോട്ടേക്ക് സാധാരണ 6,000 രൂപയോളമുള്ള ടിക്കറ്റിന് ഇപ്പോൾ 20,000 രൂപ വരെയായി ഉയർന്നു.

കണ്ണൂരിലേക്ക് വരണമെങ്കിൽ 21,000 രൂപ വരെ നൽകേണ്ട സ്ഥിതിയാണ്. കൊച്ചിയിലേക്കും തിരുവനന്തപുരത്തേക്കുമുള്ള ടിക്കറ്റുകൾക്കും 13,000 രൂപയ്ക്ക് മുകളിലാണ് നിലവിലെ നിരക്ക്. മുംബൈയിൽ നിന്ന് കേരളത്തിലേക്കുള്ള യാത്രയ്ക്കും 15,000 രൂപ വരെ ഈടാക്കുന്നുണ്ട്.

വിമാനനിരക്കിലെ ഈ അമിത വർധനവ് സാധാരണക്കാരായ വോട്ടർമാരെ വലിയ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. വിമാനയാത്ര താങ്ങാനാവാതെ ട്രെയിനുകളെ ആശ്രയിക്കാമെന്ന് വെച്ചാൽ അതും അസാധ്യമായ സാഹചര്യമാണുള്ളത്.

ഈ ആഴ്ചയിലെ മിക്ക ട്രെയിനുകളിലും ടിക്കറ്റുകൾ നേരത്തെ തന്നെ ബുക്ക് ചെയ്യപ്പെട്ടു കഴിഞ്ഞു. തൽക്കാൽ ടിക്കറ്റുകൾ മാത്രമാണ് ഇപ്പോൾ ഏക ആശ്രയം. തെരഞ്ഞെടുപ്പ് കാലത്തെ ഈ വൻ തിരക്ക് മുതലെടുത്ത് യാത്രക്കാരെ കൊള്ളയടിക്കുന്ന വിമാനക്കമ്പനികളുടെ നടപടിക്കെതിരെ വ്യാപകമായ പ്രതിഷേധം ഉയരുന്നുണ്ട്.

Ticket prices to Kerala have been increased sharply.

Next TV

Related Stories
പാലക്കാട് കോങ്ങാട് ക്ഷേത്രത്തിലെ ഉത്സവത്തിനിടെ ആനയിടഞ്ഞു; പാപ്പാനെ ചവിട്ടിക്കൊന്നു

Apr 7, 2026 12:15 PM

പാലക്കാട് കോങ്ങാട് ക്ഷേത്രത്തിലെ ഉത്സവത്തിനിടെ ആനയിടഞ്ഞു; പാപ്പാനെ ചവിട്ടിക്കൊന്നു

കോങ്ങാട് ക്ഷേത്രത്തിലെ ഉത്സവത്തിനിടെ ആനയിടഞ്ഞു; പാപ്പാനെ...

Read More >>
ഒരു തുള്ളി കിട്ടില്ല...! ഇന്ന് വൈകീട്ട് മുതൽ മദ്യശാലകൾ അടഞ്ഞുകിടക്കും; രണ്ടുദിവസത്തേക്ക് കേരളത്തിൽ ഡ്രൈ ഡേ

Apr 7, 2026 11:46 AM

ഒരു തുള്ളി കിട്ടില്ല...! ഇന്ന് വൈകീട്ട് മുതൽ മദ്യശാലകൾ അടഞ്ഞുകിടക്കും; രണ്ടുദിവസത്തേക്ക് കേരളത്തിൽ ഡ്രൈ ഡേ

ഇന്ന് വൈകീട്ട് മുതൽ മദ്യശാലകൾ അടഞ്ഞുകിടക്കും, രണ്ടുദിവസത്തേക്ക് കേരളത്തിൽ ഡ്രൈ...

Read More >>
വൈക്കത്ത്  എൽ.ഡി.എഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസിൽ വയോധികൻ തൂങ്ങിമരിച്ച  സംഭവം;  അന്വേഷണം ആരംഭിച്ചു

Apr 7, 2026 11:41 AM

വൈക്കത്ത് എൽ.ഡി.എഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസിൽ വയോധികൻ തൂങ്ങിമരിച്ച സംഭവം; അന്വേഷണം ആരംഭിച്ചു

എൽ.ഡി.എഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസിൽ വയോധികൻ തൂങ്ങിമരിച്ച...

Read More >>
കരിമണൽ ലോബി ആരോപണം: 'ഇത് എ.ഐ യുഗമല്ലേ, ശബ്ദരേഖ പരിശോധിക്കട്ടെ'; കുഴൽനാടന്റെ ആരോപണങ്ങൾ തള്ളി മന്ത്രി കെ. കൃഷ്ണൻകുട്ടി

Apr 7, 2026 11:09 AM

കരിമണൽ ലോബി ആരോപണം: 'ഇത് എ.ഐ യുഗമല്ലേ, ശബ്ദരേഖ പരിശോധിക്കട്ടെ'; കുഴൽനാടന്റെ ആരോപണങ്ങൾ തള്ളി മന്ത്രി കെ. കൃഷ്ണൻകുട്ടി

ഡോ. മാത്യു കുഴൽനാടൻ ഉന്നയിച്ച ആരോപണങ്ങളിൽ പ്രതികരണവുമായി മന്ത്രി കെ. കൃഷ്ണൻകുട്ടി....

Read More >>
മദ്യമില്ലാതെ ജീവിക്കാനാകില്ല...!  മദ്യപിക്കാൻ ഭാര്യ പണം നൽകാത്തതിന് യുവാവ് തീ കൊളുത്തി മരിച്ചു

Apr 7, 2026 10:57 AM

മദ്യമില്ലാതെ ജീവിക്കാനാകില്ല...! മദ്യപിക്കാൻ ഭാര്യ പണം നൽകാത്തതിന് യുവാവ് തീ കൊളുത്തി മരിച്ചു

മദ്യപിക്കാൻ ഭാര്യ പണം നൽകിയില്ല; യുവാവ് മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തി...

Read More >>
Top Stories

News Roundup