തിരുവനന്തപുരം : (https://truevisionnews.com/) കോവളത്തെ യുഡിഎഫ് സ്ഥാനാര്‍ഥി എം.വിന്‍സെന്റിന്റെ ഓഫിസ് ആക്രമിച്ചെന്ന് പരാതി. ഉച്ചക്കടയിലുള്ള തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസാണ് അജ്ഞാതർ അടിച്ചുതകർത്തത്. ലാപ്ടോപ്പും പ്രിന്ററും അക്രമികൾ നശിപ്പിച്ചു.
ഓഫിസിന് മുന്നിൽ സ്ഥാപിച്ചിരുന്ന വലിയ ഫ്ലെക്സ് ബോർഡുകളും വലിച്ചുകീറി. സുരക്ഷാ ജീവനക്കാരൻ രാവിലെ പ്രാഥമിക ആവശ്യങ്ങൾക്കായി വീട്ടിലേക്ക് പോയ സമയത്താണ് ആക്രമണം നടന്നതെന്നാണ് പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നത്.
സുരക്ഷാ ജീവനക്കാരൻ അറിയിച്ചതിനെ തുടർന്ന് എം.വിന്‍സെന്റ് ഓഫിസിലെത്തി. തുടർന്ന് പൊലീസിൽ പരാതി നൽകി. പൊലീസ് കേസ് റജിസ്റ്റർ ചെയ്തു. അക്രമികളെ കണ്ടെത്താനായി സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചുവരികയാണ്. ആരാണ് ആക്രമണത്തിന് പിന്നിലെന്ന് ഇതുവരെ വ്യക്തമായിട്ടില്ല.
Complaint alleging that the office of UDF candidate MVincent in Kovalam was attacked
































