വേങ്ങരയിൽ എങ്ങനെയാണ് എൽഡിഎഫ് സ്ഥാനാർഥിയുടെ ചിഹ്നം കത്രികയായത്? ' - കെ.എം ഷാജി

 വേങ്ങരയിൽ എങ്ങനെയാണ് എൽഡിഎഫ് സ്ഥാനാർഥിയുടെ ചിഹ്നം  കത്രികയായത്? ' -  കെ.എം ഷാജി
Apr 5, 2026 11:21 AM | By Susmitha Surendran

മലപ്പുറം: (https://truevisionnews.com/) വേങ്ങരയിലെ എല്‍ഡിഎഫ് സ്ഥാനാർഥി മത്സരിക്കുന്നത് എസ്‍ഡിപിഐ ചിഹ്നത്തിലാണെന്ന് യുഡിഎഫ് സ്ഥാനാർഥി കെ.എം ഷാജി. 'വേങ്ങരയിൽ എസ്‍ഡിപിഐയുടെ ചിഹ്നവും സ്ഥാനാർഥിയെയും എല്‍ഡിഎഫ് എടുത്തു.

താൻ നേരിട്ട് ഒരു എസ്‍ഡിപിഐക്കാരനോടാണ് മത്സരിക്കുന്നത്. മലപ്പുറം ജില്ലയിൽ എല്ലാ എസ്‍ഡിപിഐ സ്ഥാനാർഥികളുടെയും ചിഹ്നം കത്രികയാണ്. വേങ്ങരയിൽ എങ്ങനെയാണ് എൽഡിഎഫ് സ്ഥാനാർഥിയുടെ ചിഹ്നം  കത്രികയായത്?..'ഷാജി ചോദിക്കുന്നു. വോട്ട് കിട്ടാൻ എന്ത് വൃത്തികെട്ട രാഷ്ട്രീയവും ഉപയോഗിക്കുന്ന കമ്മ്യൂണിസമാണ് പിണറായി വിജയൻ ഉണ്ടാക്കിയെടുത്തതെന്നും കെ.എം ഷാജി  പറഞ്ഞു.

അതേസമയം സർവേകൾ ശരി ആയിരുന്നെങ്കിൽ താൻ ഇപ്പോൾ വടകര എംപി ആകില്ലെന്ന് ഷാഫി പറമ്പിൽ. സർവേയെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു ഷാഫി പറമ്പിൽ. അടൂർ യുഡിഎഫ് സ്ഥാനാർത്ഥി സി.വി. ശാന്തകുമാറിന് വേണ്ടി വോട്ട് അഭ്യർത്ഥിച്ച് കൊണ്ടുള്ള പന്തളത്തെ പരിപാടിയിലാണ് ഷാഫി പറമ്പിൽ സംസാരിച്ചത്. സർവേകളിൽ വിശ്വാസം ഇല്ലെന്നും ഷാഫി പറഞ്ഞു. യുഡിഎഫ് ട്രെൻഡാണ് ഇപ്പോൾ.

അതേസമയം പേരാമ്പ്ര, യുഡിഎഫ് സ്ഥാനാർത്ഥിക്ക് എതിരായ പരാതിയിലും ഷാഫി പറമ്പിൽ പ്രതികരിച്ചു. അനൗൺസ്മെൻറ് പുറത്തുവന്നശേഷമാണ് എല്ലാം വരുന്നത്. ഒരാളും മതം പറഞ്ഞ് വോട്ട് പിടിക്കില്ല. ബിജെപിയെ തോൽപ്പിക്കുന്ന നയമാണ് സിപിഎമ്മിനെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം വയനാട് ഫണ്ട് വിവാദത്തെക്കുറിച്ചും ഷാഫി പറമ്പിൽ പരാമർശിച്ചു. എല്ലാം തുറന്നു പറഞ്ഞു, രക്തസാക്ഷി ഫണ്ട് പോലെയല്ല, കോൺഗ്രസ് ജനങ്ങളോട് യുദ്ധം പ്രഖ്യാപിക്കില്ലെന്നും സിപിഎം ഒരിക്കലും കണക്ക് തുറന്നു പറയില്ലെന്നും ഷാഫി പറമ്പിൽ തുറന്നടിച്ചു.

'LDF candidate in Vengara is contesting under SDPI symbol'; KMShaji

Next TV

Related Stories
  ഒടുവിൽ ആശ്വാസം; ട്രക്കിങ്ങിനിടെ കാണാതായ കോഴിക്കോട് നാദാപുരം സ്വദേശി ശരണ്യയെ കണ്ടെത്തി

Apr 5, 2026 07:17 PM

ഒടുവിൽ ആശ്വാസം; ട്രക്കിങ്ങിനിടെ കാണാതായ കോഴിക്കോട് നാദാപുരം സ്വദേശി ശരണ്യയെ കണ്ടെത്തി

നാല് ദിവസത്തെ തെരച്ചിലിന് ഒടുവിൽ ആശ്വാസം; ട്രക്കിങ്ങിനിടെ കാണാതായ ശരണ്യയെ...

Read More >>
പോസ്റ്റൽ വോട്ട് മുടങ്ങുന്നു: ബാലറ്റ് എത്തിയില്ലെന്ന് പരാതി, ഉദ്യോഗസ്ഥർക്ക് വോട്ട് നഷ്ടമാകുമെന്ന് ആശങ്ക

Apr 5, 2026 05:03 PM

പോസ്റ്റൽ വോട്ട് മുടങ്ങുന്നു: ബാലറ്റ് എത്തിയില്ലെന്ന് പരാതി, ഉദ്യോഗസ്ഥർക്ക് വോട്ട് നഷ്ടമാകുമെന്ന് ആശങ്ക

പോസ്റ്റൽ വോട്ട് മുടങ്ങുന്നു: ബാലറ്റ് എത്തിയില്ലെന്ന് പരാതി, ഉദ്യോഗസ്ഥർക്ക് വോട്ട് നഷ്ടമാകുമെന്ന്...

Read More >>
ലൈംഗികാതിക്രമ കേസ്; സംവിധായകന്‍ രഞ്ജിത്ത് റിമാന്‍ഡില്‍ തുടരും

Apr 5, 2026 04:55 PM

ലൈംഗികാതിക്രമ കേസ്; സംവിധായകന്‍ രഞ്ജിത്ത് റിമാന്‍ഡില്‍ തുടരും

ലൈംഗികാതിക്രമ കേസ്; സംവിധായകന്‍ രഞ്ജിത്ത് റിമാന്‍ഡില്‍...

Read More >>
ഭാര്യയെ കഴുത്തിൽ കയർ കുരുക്കി കൊലപ്പെടുത്താൻ ശ്രമം; 35 കേസുകളിലെ പ്രതി പിടിയിൽ

Apr 5, 2026 04:52 PM

ഭാര്യയെ കഴുത്തിൽ കയർ കുരുക്കി കൊലപ്പെടുത്താൻ ശ്രമം; 35 കേസുകളിലെ പ്രതി പിടിയിൽ

ഭാര്യയെ കഴുത്തിൽ കയർ കുരുക്കി കൊലപ്പെടുത്താൻ ശ്രമം; 35 കേസുകളിലെ പ്രതി...

Read More >>
വോട്ടിന് കിറ്റ് വിവാദം; മണലൂരിൽ ബിജെപി-യുഡിഎഫ് പ്രവർത്തകർ തെരുവിൽ ഏറ്റുമുട്ടി, ഗോഡൗണില്‍ നടന്‍ ദേവന്‍

Apr 5, 2026 03:36 PM

വോട്ടിന് കിറ്റ് വിവാദം; മണലൂരിൽ ബിജെപി-യുഡിഎഫ് പ്രവർത്തകർ തെരുവിൽ ഏറ്റുമുട്ടി, ഗോഡൗണില്‍ നടന്‍ ദേവന്‍

വോട്ടിന് കിറ്റ് വിവാദം; മണലൂരിൽ ബിജെപി-യുഡിഎഫ് പ്രവർത്തകർ തെരുവിൽ ഏറ്റുമുട്ടി, ഗോഡൗണില്‍ നടന്‍...

Read More >>
Top Stories

GCC News