നെല്ലുമായി പോയ വള്ളത്തിൽ നിന്ന് ആറ്റിൽ വീണ് യുവാവിന് ദാരുണാന്ത്യം

നെല്ലുമായി പോയ വള്ളത്തിൽ നിന്ന് ആറ്റിൽ വീണ് യുവാവിന് ദാരുണാന്ത്യം
Apr 4, 2026 09:46 PM | By Susmitha Surendran

മങ്കൊമ്പ്: (https://truevisionnews.com/ ) സിവിൽ സപ്ലൈസ് വകുപ്പിനായി സംഭരിച്ച നെല്ലുമായി പോയ വള്ളത്തിൽ നിന്ന് ആറ്റിൽ വീണ് യുവാവിന് ദാരുണാന്ത്യം. കൈനകരി പഞ്ചായത്ത് നാലാം വാർഡിൽ പ്രശാന്ത് ഭവനിൽ പ്രഹ്ളാദന്റെയും തങ്കമണിയുടെയും മകൻ പി ശ്യാംലാൽ (32) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് മങ്കൊമ്പ് അറുപതിൻചിറ ജെട്ടിക്കു സമീപമായിരുന്നു അപകടം.

കിടങ്ങറ ഓഡേറ്റി തെക്കു പാടത്തു നിന്നു നെല്ല് ശേഖരിച്ചു മങ്കൊമ്പ് ബ്ലോക്ക് ജങ്ഷനിലുള്ള കടവിലേക്കു വള്ളത്തിൽ എത്തിക്കുമ്പോഴാണ് സംഭവം. വള്ളത്തിന്റെ എൻജിൻ തകരാറിലായതിനെ തുടർന്നു ശ്യാമും ഒപ്പമുണ്ടായിരുന്ന സുഹൃത്തും കഴുക്കോൽ ഉപയോഗിച്ചു വള്ളം കടവിലേക്ക് അടുപ്പിക്കുന്നതിനിടെയാണ് അപകടമുണ്ടായത്.

വള്ളത്തിന്റെ പിൻവശത്തു നിന്നു മുള ഉപയോഗിച്ചു ഊന്നുന്നതിനിടെ ശ്യാം വെള്ളത്തിലേക്കു വീഴുകയായിരുന്നു. സ്ഥലത്തുണ്ടായിരുന്നവർ ഉടൻ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല.

പിന്നീട് അഗ്നിരക്ഷാ സേനയുടെ സ്കൂബാ ടീം മൂന്നു മണിക്കൂറോളം നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. പുളിങ്കുന്ന് പൊലീസിന്റെ നേതൃത്വത്തിൽ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്കു മാറ്റിയ മൃതദേഹം ഇന്ന് വൈകിട്ട് 3.30ന് വീട്ടുവളപ്പിൽ സംസ്കരിച്ചു. ഭാര്യ: ടിൻസിമോൾ. മകൾ: ശിവനന്ദ.

A young man died tragically after falling into a river from a boat carrying rice.

Next TV

Related Stories
കോഴിക്കോട് കുന്ദമംഗലത്ത് വീടിനുള്ളിൽ ഉഗ്രസ്ഫോടനം: രണ്ട്  പേർ കൊല്ലപ്പെട്ടു, ദമ്പതികളായ രണ്ട്  പേർക്ക് പരിക്ക്

Apr 4, 2026 11:42 PM

കോഴിക്കോട് കുന്ദമംഗലത്ത് വീടിനുള്ളിൽ ഉഗ്രസ്ഫോടനം: രണ്ട് പേർ കൊല്ലപ്പെട്ടു, ദമ്പതികളായ രണ്ട് പേർക്ക് പരിക്ക്

കുന്ദമംഗലത്ത് വീടിനുള്ളിൽ ഉഗ്രസ്ഫോടനം: 2 പേർ കൊല്ലപ്പെട്ടു, ദമ്പതികളായ 2 പേർക്ക്...

Read More >>
തിരഞ്ഞെടുപ്പ് സ്പെഷ്യൽ ഡ്രൈവിൽ കുടുങ്ങി; കർണാടക മദ്യവുമായി വയനാട് സ്വദേശി പിടിയിൽ

Apr 4, 2026 09:39 PM

തിരഞ്ഞെടുപ്പ് സ്പെഷ്യൽ ഡ്രൈവിൽ കുടുങ്ങി; കർണാടക മദ്യവുമായി വയനാട് സ്വദേശി പിടിയിൽ

വയനാട്ടിൽ കേരളത്തിലേക്ക് കടത്തിയ കർണാടക മദ്യവുമായി മധ്യവയസ്കൻ...

Read More >>
ശരണ്യ എവിടെ? കര്‍ണാടകയിൽ ട്രക്കിങിന് പോയ നാദാപുരം സ്വദേശിനിയെ കാണാതായിട്ട് മൂന്നു ദിവസം; തെരച്ചിൽ തുടരുന്നു

Apr 4, 2026 08:01 PM

ശരണ്യ എവിടെ? കര്‍ണാടകയിൽ ട്രക്കിങിന് പോയ നാദാപുരം സ്വദേശിനിയെ കാണാതായിട്ട് മൂന്നു ദിവസം; തെരച്ചിൽ തുടരുന്നു

കര്‍ണാടകയിൽ ട്രക്കിങിന് പോയ നാദാപുരം സ്വദേശിനിയെ കാണാനില്ല, മൂന്നു ദിവസമായി തെരച്ചിൽ...

Read More >>
നോട്ടീസിൽ പേര് വന്നത് എങ്ങനെയെന്ന് അറിയില്ല; വെൽഫെയർ പാർട്ടി വിവാദത്തിൽ മറുപടിയുമായി ഫാത്തിമ തെഹ്‌ലിയ

Apr 4, 2026 07:53 PM

നോട്ടീസിൽ പേര് വന്നത് എങ്ങനെയെന്ന് അറിയില്ല; വെൽഫെയർ പാർട്ടി വിവാദത്തിൽ മറുപടിയുമായി ഫാത്തിമ തെഹ്‌ലിയ

വെൽഫെയർ പാർട്ടിയുടെ നോട്ടീസിൽ പേരുവന്നത് എങ്ങനെയെന്ന് അറിയില്ല, വിവാദം എൽഡിഎഫ് തന്ത്രം: ഫാത്തിമ...

Read More >>
പെസഹാ വ്യാഴം ദിനത്തില്‍ കിടപ്പുരോഗികളെ കുമ്പസരിപ്പിക്കാനെത്തിയ ആണ്‍കുട്ടിയെ പീഡിപ്പിച്ചു; പ്രതിക്കായി തിരച്ചിൽ

Apr 4, 2026 07:41 PM

പെസഹാ വ്യാഴം ദിനത്തില്‍ കിടപ്പുരോഗികളെ കുമ്പസരിപ്പിക്കാനെത്തിയ ആണ്‍കുട്ടിയെ പീഡിപ്പിച്ചു; പ്രതിക്കായി തിരച്ചിൽ

പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പീഡിപ്പിച്ചു; പ്രതിക്കായി തിരച്ചിൽ...

Read More >>
Top Stories

News Roundup