നെല്ല് മാറ്റിയാലെന്താ, വെള്ളമൊഴിച്ച് നശിപ്പിക്കും! കർഷകർക്ക് നേരെ എംവിഡി ഉദ്യോഗസ്ഥന്റെ ക്രൂരമായ ഭീഷണി

നെല്ല് മാറ്റിയാലെന്താ, വെള്ളമൊഴിച്ച് നശിപ്പിക്കും! കർഷകർക്ക് നേരെ എംവിഡി ഉദ്യോഗസ്ഥന്റെ ക്രൂരമായ ഭീഷണി
Apr 1, 2026 01:08 PM | By Krishnapriya S R

പാലക്കാട്: (truevisionnews.com) റോഡരികിൽ നെല്ല് ഉണക്കാനിട്ട കർഷകരെ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥൻ ഭീഷണിപ്പെടുത്തിയതായി പരാതി ഉയരുന്നു. കൊയ്തെടുത്ത നെല്ല് റോഡരികിൽ സൂക്ഷിച്ചതിനെച്ചൊല്ലിയാണ് ഉദ്യോഗസ്ഥനും കർഷകരും തമ്മിൽ തർക്കമുണ്ടായത്.

നിശ്ചിത സമയത്തിനുള്ളിൽ നെല്ല് നീക്കം ചെയ്തില്ലെങ്കിൽ ഫയർഫോഴ്‌സിനെ വിളിച്ചുവരുത്തി വെള്ളമൊഴിച്ച് നശിപ്പിക്കുമെന്ന് ഉദ്യോഗസ്ഥൻ ഭീഷണിപ്പെടുത്തിയെന്നാണ് കർഷകർ ആരോപിക്കുന്നത്. കൃഷി ചെയ്ത നെല്ല് സംരക്ഷിക്കാൻ പാടുപെടുന്ന തങ്ങളെ ഉദ്യോഗസ്ഥൻ മാനസികമായി പീഡിപ്പിക്കുകയാണെന്ന് കർഷകർ പറയുന്നു.

നിലവിൽ സംഭരണത്തിനായി മില്ലുകാർ എത്താത്തത് പാലക്കാടൻ കർഷകരെ വലിയ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. നെല്ല് ഉണക്കി സൂക്ഷിക്കാൻ സ്വന്തമായി സൗകര്യമില്ലാത്ത ചെറുകിട കർഷകർ മറ്റ് വഴികളില്ലാതെയാണ് റോഡരികുകളെ ആശ്രയിക്കുന്നത്.

വിളവെടുത്ത് ദിവസങ്ങൾ കഴിഞ്ഞിട്ടും നെല്ല് ഏറ്റെടുക്കാൻ അധികൃതർ തയ്യാറാകാത്ത സാഹചര്യത്തിലാണ് മോട്ടോർ വകുപ്പ് ഉദ്യോഗസ്ഥന്റെ ഭാഗത്തുനിന്നുള്ള ഇത്തരമൊരു നീക്കം. സംഭവത്തിൽ പ്രതിഷേധം ശക്തമാക്കാനൊരുങ്ങുകയാണ് പ്രദേശത്തെ കർഷക കൂട്ടായ്മകൾ.

Motor department official threatens Palakkad farmers

Next TV

Related Stories
സംഘർഷത്തിനിടെ ദാരുണാന്ത്യം; അയൽവാസിയുടെ വീട്ടിൽ  സിസിടിവി സ്ഥാപിക്കുന്നതിനെച്ചൊല്ലി തർക്കം, പരിക്കേറ്റ് വീട്ടമ്മ മരിച്ചു

Apr 1, 2026 03:06 PM

സംഘർഷത്തിനിടെ ദാരുണാന്ത്യം; അയൽവാസിയുടെ വീട്ടിൽ സിസിടിവി സ്ഥാപിക്കുന്നതിനെച്ചൊല്ലി തർക്കം, പരിക്കേറ്റ് വീട്ടമ്മ മരിച്ചു

അയൽവാസിയുടെ വീട്ടിൽ സിസിടിവി സ്ഥാപിക്കുന്നതിനെച്ചൊല്ലി തർക്കം, പരിക്കേറ്റ് വീട്ടമ്മ...

Read More >>
'തെരഞ്ഞെടുപ്പില്‍ അപരന്മാരെ നിയോഗിക്കുന്നത് തടയണം, സ്ഥാനാര്‍ത്ഥിയുടെ വോട്ട് നഷ്ടപ്പെടരുത്'- ഹൈക്കോടതി

Apr 1, 2026 02:27 PM

'തെരഞ്ഞെടുപ്പില്‍ അപരന്മാരെ നിയോഗിക്കുന്നത് തടയണം, സ്ഥാനാര്‍ത്ഥിയുടെ വോട്ട് നഷ്ടപ്പെടരുത്'- ഹൈക്കോടതി

തെരഞ്ഞെടുപ്പില്‍ അപരന്മാരെ നിയോഗിക്കുന്നത് തടയണം, സ്ഥാനാര്‍ത്ഥിയുടെ വോട്ട് നഷ്ടപ്പെടരുത്,...

Read More >>
ഗുരുവായൂരിലെ മുസ്ലീം എംഎല്‍എമാരുടെ പേരുള്ള ഫ്ലക്‌സ് ബോര്‍ഡ്; വീണ്ടും വര്‍ഗീയ പ്രചാരണവുമായി ബി. ഗോപാലകൃഷ്ണന്‍

Apr 1, 2026 01:38 PM

ഗുരുവായൂരിലെ മുസ്ലീം എംഎല്‍എമാരുടെ പേരുള്ള ഫ്ലക്‌സ് ബോര്‍ഡ്; വീണ്ടും വര്‍ഗീയ പ്രചാരണവുമായി ബി. ഗോപാലകൃഷ്ണന്‍

ഗുരുവായൂരിലെ മുസ്ലീം എംഎല്‍എമാരുടെ പേരുള്ള ഫ്ലക്‌സ് ബോര്‍ഡ്, വീണ്ടും വര്‍ഗീയ പ്രചാരണവുമായി ബി....

Read More >>
'ഷോക്കായിരുന്നു, നടി കരഞ്ഞുകൊണ്ട് ഇറങ്ങിവരുന്നത് കണ്ടവരുണ്ട്; ഏറെ പ്രശ്നങ്ങൾ നേരിട്ടു' -കാളിരാജ് മഹേഷ് കുമാര്‍

Apr 1, 2026 01:30 PM

'ഷോക്കായിരുന്നു, നടി കരഞ്ഞുകൊണ്ട് ഇറങ്ങിവരുന്നത് കണ്ടവരുണ്ട്; ഏറെ പ്രശ്നങ്ങൾ നേരിട്ടു' -കാളിരാജ് മഹേഷ് കുമാര്‍

സംവിധായകന്‍ രഞ്ജിത്തില്‍ നിന്നും ഷൂട്ടിംഗ് സെറ്റില്‍ വെച്ചാണ് നടിക്ക് ദുരനുഭവം ഉണ്ടായതെന്ന് എറണാകുളം കമ്മീഷണര്‍ കാളിരാജ് മഹേഷ്...

Read More >>
Top Stories

News Roundup