നിർത്തിയിട്ടിരുന്ന പിക്കപ്പ് വാനിന് പിന്നിൽ ബൈക്ക് ഇടിച്ച് പള്ളി ഇമാമും മദ്രസ അധ്യാപകനുമായ യുവാവ് മരിച്ചു

നിർത്തിയിട്ടിരുന്ന പിക്കപ്പ് വാനിന് പിന്നിൽ ബൈക്ക് ഇടിച്ച് പള്ളി ഇമാമും മദ്രസ അധ്യാപകനുമായ യുവാവ് മരിച്ചു
Apr 1, 2026 09:01 AM | By VIPIN P V

കുമ്പള: ( www.truevisionnews.com ) ദേശീയപാതയിൽ ബന്തിയോട് നിർത്തിയിട്ടിരുന്ന പിക്കപ്പ് വാനിന് പിന്നിൽ ബൈക്ക് ഇടിച്ച് പള്ളി ഇമാമും മദ്രസ അധ്യാപകനുമായ യുവാവ് മരിച്ചു. ചെങ്കള നായന്മാർമൂല പാണലം പള്ളി ഇമാമും മദ്രസ സദർ മുഅല്ലിമുമായ തലപ്പാടി ബിസി റോഡിലെ മുഹമ്മദ് സിനാൻ (28) ആണ് മരിച്ചത്.

തലപ്പാടിയിലെ വീട്ടിൽ നിന്ന് ചെങ്കള പാണലത്തെ മദ്രസയിലേക്ക് ജോലിക്ക് പോകുകയായിരുന്നു മുഹമ്മദ് സിനാൻ. ബന്തിയോട് ദേശീയപാതയുടെ വശത്ത് നിർത്തിയിട്ടിരുന്ന പിക്കപ്പ് വാനിന് പിന്നിൽ ഇദ്ദേഹം സഞ്ചരിച്ചിരുന്ന ബൈക്ക് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചുവീണ സിനാന് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

young mosque imam and madrasa teacher died after his bike crashed into the back of a parked pickup van

Next TV

Related Stories
'ഇത് കള്ളക്കേസ്, സത്യം തെളിയും'; ജയിലിലേക്ക് പോകും മുൻപ് പ്രതികരിച്ച് രഞ്ജിത്ത്

Apr 1, 2026 10:07 AM

'ഇത് കള്ളക്കേസ്, സത്യം തെളിയും'; ജയിലിലേക്ക് പോകും മുൻപ് പ്രതികരിച്ച് രഞ്ജിത്ത്

'ഇത് കള്ളക്കേസ്, സത്യം തെളിയും'; ജയിലിലേക്ക് പോകും മുൻപ് പ്രതികരിച്ച്...

Read More >>
കുവൈത്തിൽ മരിച്ച 20 പേരുടെ മൃതദേഹങ്ങൾ കൊച്ചിയിലെത്തിച്ചു

Apr 1, 2026 08:33 AM

കുവൈത്തിൽ മരിച്ച 20 പേരുടെ മൃതദേഹങ്ങൾ കൊച്ചിയിലെത്തിച്ചു

കുവൈത്തിൽ മരിച്ച 20 പേരുടെ മൃതദേഹങ്ങൾ...

Read More >>
കോഴിക്കോട് രാമനാട്ടുകരയിൽ എംഡിഎംഎയും ലഹരിമരുന്നു വിറ്റുകിട്ടിയ 22,800 രൂപയുമായി ആറ് യുവാക്കൾ അറസ്റ്റിൽ

Apr 1, 2026 08:11 AM

കോഴിക്കോട് രാമനാട്ടുകരയിൽ എംഡിഎംഎയും ലഹരിമരുന്നു വിറ്റുകിട്ടിയ 22,800 രൂപയുമായി ആറ് യുവാക്കൾ അറസ്റ്റിൽ

കോഴിക്കോട് രാമനാട്ടുകരയിൽ എംഡിഎംഎയും ലഹരിമരുന്നു വിറ്റുകിട്ടിയ 22,800 രൂപയുമായി ആറ് യുവാക്കൾ...

Read More >>
Top Stories