കൊച്ചി: ( www.truevisionnews.com ) തുടർച്ചയായ ചാഞ്ചാട്ടങ്ങൾക്കൊടുവിൽ സ്വർണവിലയിൽ വൻ വർധനവ്. ഇന്ന് വിപണി ആരംഭിച്ചപ്പോൾ പവന് 1,200 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 1,11,080 രൂപയിലെത്തി. ഗ്രാമിന് 150 രൂപ വർധിച്ച് 13,885 രൂപയായി.
ആഗോള വിപണിയിൽ സ്വർണവില മെച്ചപ്പെട്ടതാണ് സംസ്ഥാനത്തും പ്രതിഫലിച്ചത്. ഇന്നലെ രാവിലെ 1,09,480 രൂപയായിരുന്ന പവൻ വില ഉച്ചയ്ക്ക് ശേഷം 1,09,040 രൂപയിലേക്ക് താഴ്ന്നിരുന്നു. അവിടെ നിന്നാണ് ഇന്ന് റെക്കോർഡ് വർധനവോടെ സ്വർണവില തിരിച്ചു കയറിയത്.
ജനുവരി 31നാണ് സ്വർണവില എക്കാലത്തെയും ഉയർന്ന നിരക്കിലെത്തിയത്. 16395 രൂപയായിരുന്നു അന്ന് ഒരുഗ്രാം സ്വർണത്തിന് വില. 1,31,160 രൂപയായാണ് പവൻ വില കുതിച്ചത്. പിന്നീട് ഏറിയും കുറഞ്ഞും തുടർന്ന സ്വർണവില, മാർച്ച് 23ന് ഒരുലക്ഷത്തിന് താഴേക്ക് പതിച്ചിരുന്നു.
Gold Price (1-04-2026)
































