രഞ്ജിത്തിനെ കാണാൻ കാരവാനിൽ കയറിയപ്പോൾ ലൈംഗികമായി ഉപദ്രവിച്ചു; മാനസികാഘാതം ഉണ്ടായെന്ന് നടി, കൂടുതൽ വിവരങ്ങൾ പുറത്ത്

രഞ്ജിത്തിനെ കാണാൻ കാരവാനിൽ കയറിയപ്പോൾ ലൈംഗികമായി ഉപദ്രവിച്ചു; മാനസികാഘാതം ഉണ്ടായെന്ന് നടി, കൂടുതൽ വിവരങ്ങൾ പുറത്ത്
Apr 1, 2026 07:23 AM | By VIPIN P V

എറണാകുളം:( www.truevisionnews.com ) സംവിധായകൻ രഞ്ജിത്തിനെതിരെയുള്ള ലൈം​ഗിക പീഡന പരാതിയിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ജനുവരി 9ന് ഫോർട്ട്‌ കൊച്ചിയിൽ സിനിമ ചിത്രീകരണത്തിനിടെയാണ് കുറ്റകൃത്യം നടന്നതെന്നാണ് ലഭ്യമാകുന്ന വിവരങ്ങൾ. രഞ്ജിത്തിനെ കാണാൻ കാരവാനിൽ കയറിയപ്പോൾ ലൈംഗികമായി ഉപദ്രവിച്ചെന്നാണ് യുവനടി നൽകിയ പരാതിയിൽ പറയുന്നത്.

ഇടുക്കി എസ്പിയുടെ നിർദേശ പ്രകാരം എറണാകുളം സെൻട്രൽ പൊലീസാണ് രഞ്ജിത്തിനെതിരെ കേസെടുത്തത്. രഞ്ജിത്ത് ഇപ്പോൾ സംവിധാനം ചെയ്യുന്ന സിനിമയിൽ അഭിനയിക്കുന്ന നടിയാണ് പുതിയ പരാതിക്കാരി. നിലവിൽ ചിത്രീകരണം നടക്കുന്ന സിനിമ ലൊക്കേഷനിൽ വെച്ച് പീഡിപ്പിക്കാൻ ശ്രമിച്ചുവെന്നാണ് പരാതി. കാരവാനിൽ കയറിയപ്പോഴാണ് നടിയെ ലൈംഗികമായി ഉപദ്രവിച്ചതെന്നും മാനസിക ആഘാതം കാരണം കൗൺസിലിംഗിന് വിധേയയാകേണ്ടി വന്നെന്നും യുവതി പറയുന്നു. ഒടുവിൽ പരാതി നൽകാൻ തീരുമാനിക്കുകയായിരുന്നു. തുടർന്ന് മൂന്ന് ദിവസം മുൻപ് എറണാകുളം നോർത്ത് വനിത സ്റ്റേഷനിൽ എത്തി മൊഴി നൽകുകയായിരുന്നു.

തൊടുപുഴയിൽ വെച്ച് കാർ തടഞ്ഞാണ് രഞ്ജിത്തിനെ അറസ്റ്റ് ചെയ്തത്. കേസെടുത്തതും തുടർനടപടികളും അതീവ രഹസ്യമായാണ് നടത്തിയത്. രഞ്ജിത്ത് മുങ്ങിയേക്കുമെന്ന സൂചന ലഭിച്ചതോടെയാണ് പെട്ടെന്ന് അറസ്റ്റ് ചെയ്യാനുള്ള നീക്കം ഉണ്ടായത്. ഡിജിപിക്കും മുൻ എസ്ഐടിക്കുമാണ് നടി പരാതി നൽകിയത്. എറണാകുളം സിറ്റി ഡിസിപി അശ്വതി ജിജിക്ക് ആണ് അന്വേഷണ ചുമതല. നടിയുടെ മൊഴിയിൽ കഴമ്പുണ്ടെന്നാണ് പൊലീസ് പറയുന്നത്.

more details emerge in sexual harassment complaint against director ranjith

Next TV

Related Stories
നിർത്തിയിട്ടിരുന്ന പിക്കപ്പ് വാനിന് പിന്നിൽ ബൈക്ക് ഇടിച്ച് പള്ളി ഇമാമും മദ്രസ അധ്യാപകനുമായ യുവാവ് മരിച്ചു

Apr 1, 2026 09:01 AM

നിർത്തിയിട്ടിരുന്ന പിക്കപ്പ് വാനിന് പിന്നിൽ ബൈക്ക് ഇടിച്ച് പള്ളി ഇമാമും മദ്രസ അധ്യാപകനുമായ യുവാവ് മരിച്ചു

നിർത്തിയിട്ടിരുന്ന പിക്കപ്പ് വാനിന് പിന്നിൽ ബൈക്ക് ഇടിച്ച് പള്ളി ഇമാമും മദ്രസ അധ്യാപകനുമായ യുവാവ്...

Read More >>
കുവൈത്തിൽ മരിച്ച 20 പേരുടെ മൃതദേഹങ്ങൾ കൊച്ചിയിലെത്തിച്ചു

Apr 1, 2026 08:33 AM

കുവൈത്തിൽ മരിച്ച 20 പേരുടെ മൃതദേഹങ്ങൾ കൊച്ചിയിലെത്തിച്ചു

കുവൈത്തിൽ മരിച്ച 20 പേരുടെ മൃതദേഹങ്ങൾ...

Read More >>
കോഴിക്കോട് രാമനാട്ടുകരയിൽ എംഡിഎംഎയും ലഹരിമരുന്നു വിറ്റുകിട്ടിയ 22,800 രൂപയുമായി ആറ് യുവാക്കൾ അറസ്റ്റിൽ

Apr 1, 2026 08:11 AM

കോഴിക്കോട് രാമനാട്ടുകരയിൽ എംഡിഎംഎയും ലഹരിമരുന്നു വിറ്റുകിട്ടിയ 22,800 രൂപയുമായി ആറ് യുവാക്കൾ അറസ്റ്റിൽ

കോഴിക്കോട് രാമനാട്ടുകരയിൽ എംഡിഎംഎയും ലഹരിമരുന്നു വിറ്റുകിട്ടിയ 22,800 രൂപയുമായി ആറ് യുവാക്കൾ...

Read More >>
ലൈംഗികാതിക്രമക്കേസ്: ഹൃദയസംബന്ധമായ പ്രശ്നങ്ങൾ ഇല്ലെന്ന് ഡോക്ടർമാർ, സംവിധായകൻ രഞ്ജിത്ത് ആശുപത്രി വിട്ടു

Apr 1, 2026 07:46 AM

ലൈംഗികാതിക്രമക്കേസ്: ഹൃദയസംബന്ധമായ പ്രശ്നങ്ങൾ ഇല്ലെന്ന് ഡോക്ടർമാർ, സംവിധായകൻ രഞ്ജിത്ത് ആശുപത്രി വിട്ടു

ലൈംഗികാതിക്രമക്കേസ്, ഹൃദയസംബന്ധമായ പ്രശ്നങ്ങൾ ഇല്ലെന്ന് ഡോക്ടർമാർ, സംവിധായകൻ രഞ്ജിത്ത് ആശുപത്രി...

Read More >>
Top Stories

News Roundup