തിരച്ചിലിനൊടുവിൽ.....! കോഴിക്കോട് ഉള്ളിയേരിയിൽ നിന്നും കാണാതായ വിദ്യാർത്ഥികളെ കണ്ടെത്തി

തിരച്ചിലിനൊടുവിൽ.....! കോഴിക്കോട് ഉള്ളിയേരിയിൽ നിന്നും കാണാതായ വിദ്യാർത്ഥികളെ കണ്ടെത്തി
Mar 30, 2026 03:17 PM | By VIPIN P V

ഉള്ളിയേരി(കോഴിക്കോട് ) : ( www.truevisionnews.com ) ഉള്ളിയേരിയിൽ നിന്നും കാണാതായ പ്ലസ് ടു, എസ്.എസ്.എൽ.സി വിദ്യാർത്ഥികളെ 16 ദിവസത്തെ തിരച്ചിലിനൊടുവിൽ ബംഗളുരുവിലെ യശ്വന്തപുരത്ത് വെച്ച് കണ്ടെത്തി. മാർച്ച് 13-ന് വീടുവിട്ടിറങ്ങിയ കുട്ടികൾ മംഗലാപുരം, ഡൽഹി, കണ്ണൂർ, ഊട്ടി എന്നിവിടങ്ങളിലൂടെ സഞ്ചരിച്ചാണ് ഒടുവിൽ ബംഗളുരുവിൽ എത്തിയത്. കൈവശമുണ്ടായിരുന്ന സ്വർണം പണയം വെച്ച ബാക്കി പണം വാങ്ങാൻ എത്തിയപ്പോഴാണ് കുട്ടികളെ തിരിച്ചറിഞ്ഞത്.

ആൾ ഇന്ത്യ കെഎംസിസി ബംഗളുരു ജ.സെക്രട്ടറി എംകെ നൗഷാദ് സാഹിബിനെ അത്തോളി പോലീസ് വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തിലുള്ള നിർദ്ദേശ പ്രകാരം വി.കെ നാസർ, അർഷാദ്, റിയാസ് ക്വാലിറ്റി, മഹ്മൂദ് വി.കെ, താജു യശ്വന്തപുര, ഹമീദ് യശ്വന്തപുര, അഷ്‌റഫ്‌ (സെക്രട്ടറി, കരാവലി ഇക്ക്യാത്തവേദികെ) തുടങ്ങിയ പ്രവർത്തകർ റെയിൽവേ സ്റ്റേഷനുകളും സി.സി.ടി.വി ദൃശ്യങ്ങളും കേന്ദ്രീകരിച്ച് നടത്തിയ ഊർജിത തിരച്ചിലാണ് കുട്ടികളെ കണ്ടെത്തിയത്.

കോഴിക്കോട് റൂറൽ എസ്പി ഫാറാഷ് ഐപിസ് , പേരാമ്പ്ര ഡിവൈഎസ്പി ആഗസ്റ്റിൻ എന്നിവരുടെ മേൽനോട്ടത്തിൽ അത്തോളി പോലീസ് സ്റ്റേഷനിലെ ഇൻസ്പെക്ടർ സജിത്ത്. എം ആണ് കേസിന്റെ അന്വേഷണം നടത്തിയത്.

കോഴിക്കോട്, എറണാകുളം, മലപ്പുറം,മംഗലാപുരം, ബാംഗ്ലൂർ,ചെന്നൈ, ഡൽഹി എന്നിവിടങ്ങളിലെ നൂറുകണക്കിന് സിസിടിവി ദൃശ്യങ്ങളും മറ്റും അന്വേഷണത്തിന്റെ ഭാഗമായി പോലീസ് പരിശോധിച്ചിരുന്നു. പോലീസ് കൊടുത്ത വിവരത്തിന്റെ അടിസ്ഥാനത്തിൽ ബാംഗ്ലൂരിലുള്ള കെ.എം.സി.സി.എന്ന സംഘടനയാണ് കുട്ടികളെ ബാംഗ്ലൂരിൽ വച്ച് കണ്ടു തിരിച്ചറിയുകയായിരുന്നു.

കുട്ടികൾ സഞ്ചരിച്ച മോട്ടോർസൈക്കിൾ കോഴിക്കോട് റെയിൽവേ സ്റ്റേഷൻ പരിസരത്തുള്ള ലിങ്ക് റോഡിൽ വെച്ച് അത്തോളി പൊലീസ് കണ്ടെത്തിയതിൽ കേന്ദ്രീകരിച്ചാണ് പോലീസ് അന്വേഷണം മുന്നോട്ടു പോയത്. ലോഡ്ജുകളിലും റെയിൽവേ സ്റ്റേഷനുകളിലും പോലീസ് പരിശോധന നടത്തിയിരുന്നു.

അന്വേഷണത്തിൽ അത്തോളി പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർമാരായ പ്രശോഭ്, അനിൽകുമാർ .,സിയാദ് ,പേരാമ്പ്ര പോലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ സനദ് എൻ,പ്രദീപ് ,പെരുവണ്ണാമുഴി പോലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ അനന്തകൃഷ്ണൻ അത്തോളി പോലീസ് സ്റ്റേഷൻ എ എസ് ഐ സന്തോഷൻ കെ കെ , എസ് സിപിഒ ഷംനാസ് , എസ് സിപിഒസുബീഷ്ജിത് , എസ് സിപിഒ ഷിജു .എൻ കെ , എസ് സിപിഒ ബിജു കെ ടി , എസ് സിപിഒ ലിതീഷ് , എസ് സിപിഒ ഷിബിൽ , സിപിഒ രാജേഷ് സിടി സിപിഒ അജീഷ് , സിപിഒ മഞ്ജു , സിപിഒ ജംഷീർ എന്നിവർ പങ്കെടുത്തു.കൂടാതെ ജില്ലാപോലീസ് മേധാവിയുടെ സ്‌ക്വാഡ് അംഗങ്ങളും, ഡിവൈഎസ്പി സ്‌ക്വാഡ് അംഗങ്ങളും പങ്കെടുത്തായിരുന്നു അന്വേഷണം.

Missing students found from Ulliyeri, Kozhikode

Next TV

Related Stories
തിരുവനന്തപുരത്ത് രണ്ടിടങ്ങളിൽ കോൺഗ്രസ്-ബിജെപി ഡീൽ; ആരോപണവുമായി എ.എ. റഹീം

Mar 30, 2026 06:04 PM

തിരുവനന്തപുരത്ത് രണ്ടിടങ്ങളിൽ കോൺഗ്രസ്-ബിജെപി ഡീൽ; ആരോപണവുമായി എ.എ. റഹീം

തിരുവനന്തപുരത്ത് രണ്ടിടങ്ങളിൽ കോൺഗ്രസ്-ബിജെപി ഡീൽ, ആരോപണവുമായി എ.എ....

Read More >>
ഭാഗ്യവാനെ കണ്ടെത്തി ....! പത്ത് കോടി രൂപയുടെ ഭാഗ്യശാലി പരപ്പനങ്ങാടി സ്വദേശി, ബാങ്കിലെത്തി ടിക്കറ്റ് കെെമാറി

Mar 30, 2026 05:30 PM

ഭാഗ്യവാനെ കണ്ടെത്തി ....! പത്ത് കോടി രൂപയുടെ ഭാഗ്യശാലി പരപ്പനങ്ങാടി സ്വദേശി, ബാങ്കിലെത്തി ടിക്കറ്റ് കെെമാറി

പത്ത് കോടി രൂപയുടെ ഭാഗ്യശാലി പരപ്പനങ്ങാടി സ്വദേശി, ബാങ്കിലെത്തി ടിക്കറ്റ്...

Read More >>
നിങ്ങൾക്കാണോ ആ ഭാഗ്യം? ഭാഗ്യതാര ലോട്ടറി ഫലം പ്രഖ്യാപിച്ചു; ഒരു കോടി നേടിയ നമ്പർ ഇതാ!

Mar 30, 2026 03:37 PM

നിങ്ങൾക്കാണോ ആ ഭാഗ്യം? ഭാഗ്യതാര ലോട്ടറി ഫലം പ്രഖ്യാപിച്ചു; ഒരു കോടി നേടിയ നമ്പർ ഇതാ!

ലക്ഷാധിപതികൾ ആരെല്ലാം ? അറിയാം ഭാ​ഗ്യതാര BT 47 ലോട്ടറി...

Read More >>
Top Stories










News Roundup