ഭാഗ്യവാനെ കണ്ടെത്തി ....! പത്ത് കോടി രൂപയുടെ ഭാഗ്യശാലി പരപ്പനങ്ങാടി സ്വദേശി, ബാങ്കിലെത്തി ടിക്കറ്റ് കെെമാറി

ഭാഗ്യവാനെ കണ്ടെത്തി ....! പത്ത് കോടി രൂപയുടെ ഭാഗ്യശാലി പരപ്പനങ്ങാടി സ്വദേശി, ബാങ്കിലെത്തി ടിക്കറ്റ് കെെമാറി
Mar 30, 2026 05:30 PM | By VIPIN P V

മലപ്പുറം: ( www.truevisionnews.comസംസ്ഥാന സർക്കാരിന്റെ സമ്മർ ബമ്പർ ലോട്ടറിയുടെ പത്തുകോടി രൂപയുടെ ഒന്നാം സമ്മാനം പരപ്പനങ്ങാടി സ്വദേശിക്ക്. നെടുവ ചക്യാട്ട് റോഡിൽ നടുവീട്ടിൽ പത്മനാഭൻ (51) ആണ് ഈ വലിയ ഭാഗ്യത്തിന് ഉടമയായത്.

SB 517026 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. കഴിഞ്ഞ 26-ന് കോയമ്പത്തൂരിലെ ക്ഷേത്രദർശനം കഴിഞ്ഞ് മടങ്ങിവരുന്നതിനിടെ പാലക്കാട് വെച്ചാണ് ഇദ്ദേഹം ടിക്കറ്റ് എടുത്തത്. സാധാരണയായി ലോട്ടറി എടുക്കുന്ന ശീലമുള്ളയാളല്ല പത്മനാഭൻ. 'ബമ്പർ' ആയതുകൊണ്ട് മാത്രം എടുത്ത ഈ ഒരു ടിക്കറ്റ് അദ്ദേഹത്തിന്റെ ജീവിതത്തിൽ വലിയൊരു വഴിത്തിരിവായി.

കഴിഞ്ഞ എട്ടുവർഷമായി കോഴിച്ചെനയിലെ സൂപ്പർമാർക്കറ്റിൽ ജോലി ചെയ്തുവരികയാണ് പത്മനാഭൻ. ചൊവ്വാഴ്ച രാവിലെയാണ് തന്റെ ജീവിതം മാറ്റിമറിച്ച ആ വാർത്ത അദ്ദേഹം അറിയുന്നത്. ഭാര്യ സ്മിതയും പത്താംക്ലാസ് വിദ്യാർത്ഥി ശ്രീഹരിയും ഏഴാം ക്ലാസുകാരി പാർവണയും അടങ്ങുന്നതാണ് പത്മനാഭന്റെ കുടുംബം. അപ്രതീക്ഷിതമായി തേടിയെത്തിയ ഭാഗ്യത്തിന്റെ സന്തോഷത്തിലാണ് എല്ലാവരും. സമ്മാനാർഹമായ ടിക്കറ്റ് അദ്ദേഹം എസ്.ബി.ഐ പരപ്പനങ്ങാടി ബ്രാഞ്ച് മാനേജർക്ക് കൈമാറി.



summer bumper 10 crore winner parappanangadi native pathmanabhan

Next TV

Related Stories
തിരുവനന്തപുരത്ത് രണ്ടിടങ്ങളിൽ കോൺഗ്രസ്-ബിജെപി ഡീൽ; ആരോപണവുമായി എ.എ. റഹീം

Mar 30, 2026 06:04 PM

തിരുവനന്തപുരത്ത് രണ്ടിടങ്ങളിൽ കോൺഗ്രസ്-ബിജെപി ഡീൽ; ആരോപണവുമായി എ.എ. റഹീം

തിരുവനന്തപുരത്ത് രണ്ടിടങ്ങളിൽ കോൺഗ്രസ്-ബിജെപി ഡീൽ, ആരോപണവുമായി എ.എ....

Read More >>
നിങ്ങൾക്കാണോ ആ ഭാഗ്യം? ഭാഗ്യതാര ലോട്ടറി ഫലം പ്രഖ്യാപിച്ചു; ഒരു കോടി നേടിയ നമ്പർ ഇതാ!

Mar 30, 2026 03:37 PM

നിങ്ങൾക്കാണോ ആ ഭാഗ്യം? ഭാഗ്യതാര ലോട്ടറി ഫലം പ്രഖ്യാപിച്ചു; ഒരു കോടി നേടിയ നമ്പർ ഇതാ!

ലക്ഷാധിപതികൾ ആരെല്ലാം ? അറിയാം ഭാ​ഗ്യതാര BT 47 ലോട്ടറി...

Read More >>
Top Stories










News Roundup