---
title: "നടൻ പ്രകാശ് രാജിന്റെ മാതാവ് സുവർണ്ണലത അന്തരിച്ചു"
english_title: "Actor Prakash Raj's mother Suvarnalatha passes away"
publisher: "moviemax.in"
canonical_url: "https://moviemax.in/news/350646/actor-prakash-rajs-mother-suvarnalatha-passes-away"
published_at: "2026-03-30T16:45:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69ca5baf2c504_23.jpg"
keywords: []
---

# നടൻ പ്രകാശ് രാജിന്റെ മാതാവ് സുവർണ്ണലത അന്തരിച്ചു

> **Lead Summary:** **[ **ബഹുമുഖ പ്രതിഭയായ നടൻ പ്രകാശ് രാജിന്റെ മാതാവ് സുവർണ്ണലത അന്തരിച്ചു. ഞായറാഴ്ച രാവിലെ ബെംഗളൂരുവിലെ വസതിയിലായിരുന്നു അന്ത്യം സംഭവിച്ചത്. വൈകുന്നേരത്തോടുകൂടി തന്നെ സംസ്‌കാരച്ചടങ്ങുകൾ പൂർത്തിയായി.

## Article Content

**[ **ബഹുമുഖ പ്രതിഭയായ നടൻ പ്രകാശ് രാജിന്റെ മാതാവ് സുവർണ്ണലത അന്തരിച്ചു. ഞായറാഴ്ച രാവിലെ ബെംഗളൂരുവിലെ വസതിയിലായിരുന്നു അന്ത്യം സംഭവിച്ചത്. വൈകുന്നേരത്തോടുകൂടി തന്നെ സംസ്‌കാരച്ചടങ്ങുകൾ പൂർത്തിയായി.

തന്റെ വ്യക്തിജീവിതത്തിലും കലാജീവിതത്തിലും അമ്മ ചെലുത്തിയ വലിയ സ്വാധീനത്തെക്കുറിച്ച് പ്രകാശ് രാജ് പലപ്പോഴും വികാരാധീനനായി സംസാരിച്ചിട്ടുണ്ട്. കുടുംബം പ്രതിസന്ധിയിലായിരുന്ന ഘട്ടത്തിൽ സാമ്പത്തിക ഉത്തരവാദിത്തങ്ങൾ ഏറ്റെടുത്ത് തന്നെയും സഹോദരങ്ങളെയും വളർത്തിയെടുത്ത അമ്മയുടെ കരുത്താണ് തന്നെ ഇന്നത്തെ നിലയിലെത്തിച്ചതെന്ന് അദ്ദേഹം എപ്പോഴും അനുസ്മരിക്കാറുണ്ടായിരുന്നു.

അമ്മയുടെ വിയോഗത്തിൽ ആന്ധ്ര ഉപമുഖ്യമന്ത്രി പവൻ കല്യാൺ ഉൾപ്പെടെയുള്ള പ്രമുഖർ അനുശോചനം രേഖപ്പെടുത്തി. അഞ്ചു തവണ ദേശീയ പുരസ്‌കാരം നേടിയിട്ടുള്ള പ്രകാശ് രാജ്, അഭിനയത്തിന് പുറമെ സാമൂഹിക പ്രവർത്തനങ്ങളിലും സജീവമാണ്.

തെലങ്കാനയിലെ മഹബൂബ് നഗറിൽ ഒരു ഗ്രാമം ദത്തെടുത്ത് അവിടുത്തെ ജനങ്ങളുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്ന അദ്ദേഹം എന്നും സാധാരണക്കാർക്കൊപ്പം നിൽക്കുന്ന വ്യക്തിത്വമാണ്. 2004-ൽ അഞ്ചു വയസ്സുകാരനായ മകന്റെ അപ്രതീക്ഷിത മരണം നൽകിയ ആഘാതത്തിന് പിന്നാലെ അമ്മയുടെ വേർപാടും പ്രകാശ് രാജിന്റെ ജീവിതത്തിൽ വലിയൊരു നഷ്ടമായി മാറിയിരിക്കുകയാണ്.

### Related Links & Sources
- [Original Story Source](https://moviemax.in/news/350646/actor-prakash-rajs-mother-suvarnalatha-passes-away)