---
title: "'ഇത് എഐ അല്ല, ഒറിജിനലാണ്'; 'വൈൽഡ്' പോസ്റ്ററിന് പിന്നാലെ ലൊക്കേഷൻ ചിത്രവുമായി അനൂപ് മേനോൻ"
english_title: "Anoop Menon shares location picture after 'Wild' poster"
publisher: "moviemax.in"
canonical_url: "https://moviemax.in/news/350645/anoop-menon-shares-location-picture-after-wild-poster"
published_at: "2026-03-30T16:45:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69ca5c1ef109c_Anoop_Menon_shares_location_picture_after_Wild_poster.jpg"
keywords: []
---

# 'ഇത് എഐ അല്ല, ഒറിജിനലാണ്'; 'വൈൽഡ്' പോസ്റ്ററിന് പിന്നാലെ ലൊക്കേഷൻ ചിത്രവുമായി അനൂപ് മേനോൻ

> **Lead Summary:** അനൂപ് മേനോൻ നായകനാകുന്ന 'വൈൽഡ്' എന്ന ചിത്രത്തിന്റെ പുതിയ ലൊക്കേഷൻ ചിത്രം സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നു. ഏതാനും ദിവസങ്ങൾക്ക് മുൻപ് താരം പങ്കുവെച്ച ചിത്രത്തിന്റെ പോസ്റ്റർ AI (ആർട്ടിഫിഷ്യൽ ഇന്റലിജൻസ്) ഉപയോഗിച്ച് നിർമ്മിച്ചതാണെന്ന തരത്തിൽ വ്യാപകമായ പരിഹാസങ്ങൾ ഉയർന്നിരുന്നു. ഇതിന് മറുപടിയെന്നോണമാണ് ചിത്രത്തിന്റെ ലൊക്കേഷനിൽ നിന്നുള്ള തന്റെ പുതിയ ചിത്രം അനൂപ് മേനോൻ ഇപ്പോൾ പങ്കുവെച്ചിരിക്കുന്നത്.

## Article Content

അനൂപ് മേനോൻ നായകനാകുന്ന 'വൈൽഡ്' എന്ന ചിത്രത്തിന്റെ പുതിയ ലൊക്കേഷൻ ചിത്രം സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നു. ഏതാനും ദിവസങ്ങൾക്ക് മുൻപ് താരം പങ്കുവെച്ച ചിത്രത്തിന്റെ പോസ്റ്റർ AI (ആർട്ടിഫിഷ്യൽ ഇന്റലിജൻസ്) ഉപയോഗിച്ച് നിർമ്മിച്ചതാണെന്ന തരത്തിൽ വ്യാപകമായ പരിഹാസങ്ങൾ ഉയർന്നിരുന്നു. ഇതിന് മറുപടിയെന്നോണമാണ് ചിത്രത്തിന്റെ ലൊക്കേഷനിൽ നിന്നുള്ള തന്റെ പുതിയ ചിത്രം അനൂപ് മേനോൻ ഇപ്പോൾ പങ്കുവെച്ചിരിക്കുന്നത്.

നേരത്തെ പുറത്തിറങ്ങിയ പോസ്റ്ററില്‍ സൂചിപ്പിച്ചത് പ്രകാരം സാറ സ്റ്റീഫന്‍ ആണ് ചിത്രത്തിലെ നായിക. അലി സഫര്‍ ആണ് സംവിധാനം. പോയിന്‍റ് ബ്ലാങ്ക് ഫിലിംസിന്‍റെ ബാനറിലാണ് ചിത്രം ഒരുങ്ങുന്നതെന്നും പോസ്റ്റര്‍ സൂചിപ്പിക്കുന്നു. കോണ്‍സെപ്റ്റ് പോസ്റ്റര്‍ എന്ന തോന്നല്‍ ഉളവാക്കുന്ന പോസ്റ്ററില്‍ ഇതുവരെ കാണാത്ത ​ഗെറ്റപ്പിലാണ് അനൂപ് മേനോന്‍ പ്രത്യക്ഷപ്പെട്ടിരുന്നത്. സിനിമയുടെ ചിത്രീകരണം നിലവില്‍ കൂര്‍​ഗില്‍ പുരോ​ഗമിക്കുകയാണെന്നും അനൂപ് മേനോന്‍ അറിയിച്ചിരുന്നു. ചിത്രത്തെക്കുറിച്ച് മറ്റ് വിവരങ്ങളൊന്നും പുറത്ത് വിട്ടിട്ടില്ല.

അതേസമയം ഈ തനിനിറം എന്ന ചിത്രമാണ് അനൂപ് മേനോന്‍റേതായി ഏറ്റവുമൊടുവില്‍ പുറത്തെത്തിയത്. രതീഷ് നെടുമങ്ങാട് സംവിധാനം ചെയ്ത ചിത്രം ഫെബ്രുവരി 13 ന് ആണ് റിലീസ് ആയത്. എസ്. ഐ. ഫെലിക്സ് ലോപ്പസ് എന്ന കേന്ദ്ര കഥാപാത്രത്തെ അനൂപ് മേനോൻ അവതരിപ്പിച്ച ചിത്രത്തില്‍ നോബി, രമേശ് പിഷാരടി, ജി. സുരേഷ് കുമാർ, പ്രസാദ് കണ്ണൻ, ദീപക് ശിവരാമൻ (അറബിക്കഥ ഫെയിം), ശൈലജ അമ്പു തങ്കച്ചൻ വിതുര, ആജിത്, രമ്യാ മനോജ്, അനഘ അജിത്, രോഹൻ ലോണ, ആദർശ് ഷേണായ്, രതീഷ് വെഞ്ഞാറമൂട്, രഞ്ജൻ ദേവ്, ആദർശ് ഷാനവാസ്, ഗൗരി ഗോപൻ, ആതിര എന്നിവരും പ്രധാന വേഷങ്ങളിലെത്തി.

മോഹന്‍ലാലിനെ നായകനാക്കി അനൂപ് മേനോന്‍ ഒരു ചിത്രം സംവിധാനം ചെയ്യാന്‍ ഒരുങ്ങുന്നുവെന്ന് നേരത്തേ പ്രഖ്യാപനം എത്തിയിരുന്നു. എന്നാല്‍ ഇത് സംബന്ധിച്ച് പിന്നീട് അപ്ഡേറ്റുകളൊന്നും എത്താതായപ്പോള്‍ ഇത് ഉപേക്ഷിച്ചു എന്ന തരത്തില്‍ സിനിമാപ്രേമികള്‍ക്കിടയില്‍ പ്രചരണം നടന്നിരുന്നു. എന്നാല്‍ ചിത്രം ഉപേക്ഷിച്ചിട്ടില്ലെന്ന് അനൂപ് മേനോന്‍ പറഞ്ഞിരുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/350645/anoop-menon-shares-location-picture-after-wild-poster)