'പ്രധാനമന്ത്രി വന്നാൽ മതിയോ? ജനങ്ങൾക്ക് വേണ്ടി എന്തെങ്കിലും ചെയ്യണ്ടേ?'; സ്ഥാനാർത്ഥികൾക്കെതിരെ സുചിത്ര നായർ

'പ്രധാനമന്ത്രി വന്നാൽ മതിയോ? ജനങ്ങൾക്ക് വേണ്ടി എന്തെങ്കിലും ചെയ്യണ്ടേ?'; സ്ഥാനാർത്ഥികൾക്കെതിരെ സുചിത്ര നായർ
2026-03-30T16:38:00 | By Anusree vc

(moviemax.in) നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ, തന്റെ സഹപ്രവർത്തകരും സെലിബ്രിറ്റികളുമായ സ്ഥാനാർത്ഥികളെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് മറുപടിയുമായി നടി സുചിത്ര നായർ. ജനങ്ങൾക്ക് വേണ്ടി കൃത്യമായി എന്തെങ്കിലും ചെയ്യാൻ കഴിയുന്നവർക്കാണ് ജനങ്ങൾ വിശ്വസിച്ച് വോട്ട് ചെയ്യേണ്ടതെന്ന് സുചിത്ര പറഞ്ഞു. ഓൺലൈൻ മാധ്യമങ്ങളോട് സംസാരിക്കവെയാണ് താരം തന്റെ നിലപാട് വ്യക്തമാക്കിയത്.

റോബിൻ ജയിച്ചാൽ പ്രധാനമന്ത്രിയെ കൊണ്ടുവരുമെന്ന് പറഞ്ഞതിനോട് എന്താണ് അഭിപ്രായം എന്നായിരുന്നു സുചിത്രയോടുള്ള ആദ്യത്തെ ചോദ്യം. ''പ്രധാനമന്ത്രിയെ കൊണ്ടുവരാൻ വേണ്ടിയാണോ ഒരാൾ മൽസരിക്കുന്നത്. പ്രധാനമന്ത്രിക്ക് ഇഷ്ടമുണ്ടെങ്കിൽ വരട്ടെ, പക്ഷേ അതല്ലല്ലോ. ജനങ്ങൾക്കു വേണ്ടി എന്തെങ്കിലും ചെയ്യാനാണ് സ്ഥാനാർത്ഥികളെ നിർത്തുന്നത്. അങ്ങനെയുള്ളവർക്കാണ് ജനങ്ങൾ വിശ്വസിച്ച് വോട്ട് ചെയ്യേണ്ടത്. പ്രധാനമന്ത്രി വന്നെന്നു കരുതി അതൊരു വലിയ സംഭവമാണോ?'', എന്നായിരുന്നു സുചിത്രയുടെ പ്രതികരണം.

ജയിക്കുകയാണെങ്കിൽ മമ്മൂട്ടിയെ കൊണ്ടുവരും എന്ന് രമേഷ് പിഷാരടി പറഞ്ഞല്ലോ എന്ന് ചോദിച്ചപ്പോൾ ഇതിനു വേണ്ടിയാണോ ഇവരൊക്കെ ജയിക്കുന്നത് എന്നായിരുന്നു സുചിത്രയുടെ മറുചോദ്യം. ''മമ്മൂക്ക വരുന്നതും പ്രധാനമന്ത്രി വരുന്നതുമൊക്കെ നല്ല കാര്യം തന്നെ. എല്ലാവരും വരട്ടെ. രണ്ടു പേരും നമ്മുടെ നാടിന് വേണ്ടപ്പെട്ട ആളുകൾ തന്നെയാണ്'', എന്നും സുചിത്ര കൂട്ടിച്ചേർത്തു. സ്ഥാനാർത്ഥിയായിരുന്നെങ്കിൽ ആരെ കൊണ്ടുവന്നേനെ എന്നു ചോദിച്ചപ്പോൾ ''ഞാൻ ആരെയും കൊണ്ടുവരില്ല. എന്തെങ്കിലും ജനങ്ങൾക്കു വേണ്ടി ചെയ്യണ്ടേ? അല്ലാതെ ആരെയെങ്കിലുമൊക്കെ കൊണ്ടുവന്നിട്ട് എന്തു കാര്യം?'', എന്നും സുചിത്ര മറുപടി നൽകി.

Content Highlight: 'Is it enough for the Prime Minister to come? Shouldn't something be done for the people?'; Suchitra Nair against the candidates

Next TV

Related Stories
തൊപ്പിയുടെ യൂട്യൂബ് സാമ്രാജ്യം തകർത്തു പോലീസ് ; തൊപ്പിയുടെ യൂട്യൂബ് ചാനല്‍ നീക്കി

Jul 13, 2026 09:42 AM

തൊപ്പിയുടെ യൂട്യൂബ് സാമ്രാജ്യം തകർത്തു പോലീസ് ; തൊപ്പിയുടെ യൂട്യൂബ് ചാനല്‍ നീക്കി

സോഷ്യൽ മീഡിയയിലൂടെ അശ്ലീലദൃശ്യങ്ങൾ പ്രചരിപ്പിച്ചെന്ന കേസിൽ യൂട്യൂബർ 'തൊപ്പി' എന്ന മുഹമ്മദ് നിഹാലിന് കനത്ത തിരിച്ചടി. ആലുവ റൂറൽ സൈബർ പോലീസ്...

Read More >>
'ആരും ആരെയും നിർബന്ധിക്കുന്നില്ല, ഞങ്ങളുടെ തീരുമാനമാണ് '; കുത്തിത്തിരിപ്പുകാരോട് സൗഭാഗ്യയ്ക്ക് പറയാനുള്ളത്

Jul 11, 2026 04:49 PM

'ആരും ആരെയും നിർബന്ധിക്കുന്നില്ല, ഞങ്ങളുടെ തീരുമാനമാണ് '; കുത്തിത്തിരിപ്പുകാരോട് സൗഭാഗ്യയ്ക്ക് പറയാനുള്ളത്

ഭർത്താവ് അർജുൻ സോമശേഖറിനെതിരെ സോഷ്യൽ മീഡിയയിൽ വരുന്ന വിമർശനങ്ങൾക്കും മോശം കമന്റുകൾക്കും മറുപടിയുമായി നടി സൗഭാഗ്യ വെങ്കിടേഷ്. തങ്ങളുടെ...

Read More >>
Top Stories










News Roundup