കണ്ണീരണിഞ്ഞ് നാട്....കോഴിക്കോട് ക്ഷേത്രക്കുളത്തില്‍ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു, ദാരുണ മരണം അച്ഛന്‍റെയും സഹോദരിയുടെയും അരികില്‍ നിന്ന്

കണ്ണീരണിഞ്ഞ് നാട്....കോഴിക്കോട് ക്ഷേത്രക്കുളത്തില്‍ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു, ദാരുണ മരണം അച്ഛന്‍റെയും സഹോദരിയുടെയും അരികില്‍ നിന്ന്
Mar 29, 2026 06:02 PM | By VIPIN P V

കോഴിക്കോട്: ( www.truevisionnews.com ) ക്ഷേത്രക്കുളത്തില്‍ മുങ്ങി മരിച്ച വിദ്യാര്‍ത്ഥിയുടെ മരണ വാര്‍ത്തയില്‍ കണ്ണീരണിഞ്ഞ് നാട്. കോഴിക്കോട് എലത്തൂര്‍ പുതിയാപ്പയിലാണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്. പുതിയാപ്പ പണ്ടാരക്കണ്ടി മനോജിന്റെ മകന്‍ ശ്രീനന്ദനാണ് കഴിഞ്ഞ ദിവസം മരിച്ചത്. അച്ഛനും സഹോദരിക്കുമൊപ്പം പുത്തൂര്‍ ക്ഷേത്രക്കുളത്തില്‍ കുളിക്കാന്‍ എത്തിയപ്പോഴാണ് അപകടമുണ്ടായത്.

രാവിലെ ഏഴോടെയായിരുന്നു സംഭവം. ശ്രീനന്ദന് നീന്തല്‍ അറിയാമായിരുന്നു. മകള്‍ പാര്‍വതിയെ നീന്തല്‍ പഠിപ്പിക്കുന്ന ശ്രദ്ധയിലായിരുന്നു മനോജ്. ഇതിനിടെ തിരിഞ്ഞ് നോക്കിയപ്പോള്‍ ശ്രീനന്ദന്‍ താഴേക്ക് ആണ്ട് പോകുന്നതാണ് കണ്ടത്. ഉടന്‍ തന്നെ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ബഹളം കേട്ടെത്തിയ നാട്ടുകാര്‍ കുട്ടിയെ കണ്ടെത്തി സമീപത്തെ ആശുപത്രിയില്‍ എത്തിക്കാന്‍ ശ്രമിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ചെളിയില്‍ ആണ്ടുപോയതാണെന്നാണ് കരുതുന്നത്. പുതിയാപ്പ ഗവ. ഫിഷറീസ് സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് ശ്രീനന്ദന്‍.

Class 7 student drowns in Kozhikode temple pond

Next TV

Related Stories
'സ്ത്രീ സുരക്ഷയെന്ന വാക്ക് ഉച്ചരിക്കാൻ നിങ്ങൾക്ക് അവകാശമുണ്ടോ'? മോദിയോട് രാഹുൽ മാങ്കൂട്ടത്തിൽ

Mar 29, 2026 08:28 PM

'സ്ത്രീ സുരക്ഷയെന്ന വാക്ക് ഉച്ചരിക്കാൻ നിങ്ങൾക്ക് അവകാശമുണ്ടോ'? മോദിയോട് രാഹുൽ മാങ്കൂട്ടത്തിൽ

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാക്കുകൾക്ക് മറുപടിയുമായി രാഹുൽ മാങ്കൂട്ടത്തിൽ...

Read More >>
പുതുപ്പള്ളിയിൽ കാർ നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിഞ്ഞു, യുവാവ് മരിച്ചു

Mar 29, 2026 07:32 PM

പുതുപ്പള്ളിയിൽ കാർ നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിഞ്ഞു, യുവാവ് മരിച്ചു

പുതുപ്പള്ളിയിൽ കാർ നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിഞ്ഞു, യുവാവ്...

Read More >>
കോഴിക്കോട് നാദാപുരത്ത് എസ്.ഐ ഉൾപ്പെടെ മൂന്ന് പേർക്ക് തെരുവ് നായുടെ കടിയേറ്റു

Mar 29, 2026 06:22 PM

കോഴിക്കോട് നാദാപുരത്ത് എസ്.ഐ ഉൾപ്പെടെ മൂന്ന് പേർക്ക് തെരുവ് നായുടെ കടിയേറ്റു

കോഴിക്കോട് നാദാപുരത്ത് എസ് .ഐ ഉൾപ്പെടെ മൂന്ന് പേർക്ക് തെരുവ് നായുടെ...

Read More >>
'മോദിയെന്ന് കേട്ടാൽ പിണറായിയുടെ മുട്ട് വിറക്കും, ഇരട്ടച്ചങ്ക് പോയിട്ട് ഒരു ചങ്ക് പോലും ഇല്ലാത്ത ഗതിയിൽ ആണ് ' - കെ.സി. വേണുഗോപാൽ

Mar 29, 2026 05:29 PM

'മോദിയെന്ന് കേട്ടാൽ പിണറായിയുടെ മുട്ട് വിറക്കും, ഇരട്ടച്ചങ്ക് പോയിട്ട് ഒരു ചങ്ക് പോലും ഇല്ലാത്ത ഗതിയിൽ ആണ് ' - കെ.സി. വേണുഗോപാൽ

ഇടുക്കിയിലെ ജനങ്ങളെ ഇതുപോലെ പറഞ്ഞു പറ്റിച്ച സർക്കാർ വേറെയില്ലെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി....

Read More >>
Top Stories

News Roundup

GCC News