വോട്ടർമാരുടെ ശ്രദ്ധയ്ക്ക്! പോളിങ് ബൂത്തിൽ ഇനി മൊബൈൽ ഫോൺ 'ഔട്ട്'; കമ്മീഷന്റെ കർശന മുന്നറിയിപ്പ്

വോട്ടർമാരുടെ ശ്രദ്ധയ്ക്ക്! പോളിങ് ബൂത്തിൽ ഇനി മൊബൈൽ ഫോൺ 'ഔട്ട്'; കമ്മീഷന്റെ കർശന മുന്നറിയിപ്പ്
Mar 29, 2026 10:27 AM | By Krishnapriya S R

തിരുവനന്തപുരം: (truevisionnews.com) ഇനിമുതൽ പോളിങ് ബൂത്തുകളിൽ വോട്ടർമാർക്കും രാഷ്ട്രീയ പാർട്ടി ഏജന്റുമാർക്കും മൊബൈൽ ഫോൺ ഉപയോഗിക്കുന്നതിന് കർശനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുകയാണ്. വോട്ട് ചെയ്യുന്ന ചിത്രങ്ങളോ ബൂത്തിനുള്ളിലെ സെൽഫികളോ പകർത്താമെന്ന മോഹം ഇനി നടക്കില്ല.

തിരഞ്ഞെടുപ്പ് കമ്മീഷന്റെ പുതിയ നിർദ്ദേശപ്രകാരം പോളിങ് സ്റ്റേഷന്റെ 100 മീറ്റർ പരിധിയിൽ പ്രവേശിക്കണമെങ്കിൽ തന്നെ ഫോൺ സ്വിച്ച് ഓഫ് ചെയ്യേണ്ടത് നിർബന്ധമാണ്. വോട്ടർമാർ ബൂത്തിലേക്ക് കയറുന്നതിന് മുൻപ് തന്നെ തങ്ങളുടെ മൊബൈൽ ഫോണുകൾ സ്വിച്ച് ഓഫ് ചെയ്ത് പുറത്തുള്ള വൊളന്റിയർമാരെ ഏൽപ്പിക്കുകയും പകരം ടോക്കൺ കൈപ്പറ്റുകയും വേണം.

ഫോണുകൾ സുരക്ഷിതമായി സൂക്ഷിക്കുന്നതിനായി പ്രത്യേകം പോക്കറ്റുകളുള്ള തുണി സഞ്ചികൾ തയ്യാറാക്കാനും പോളിങ് കേന്ദ്രങ്ങളിൽ 'മൊബൈൽ ഫോൺ ഡിപ്പോസിറ്റ്' സൗകര്യം ഒരുക്കാനും കമ്മീഷൻ നിർദ്ദേശിച്ചിട്ടുണ്ട്.

ബിഎൽഒമാരോ വൊളന്റിയർമാരോ ആയിരിക്കും ഈ ചുമതല നിർവഹിക്കുക. ബൂത്തിനുള്ളിൽ പ്രിസൈഡിങ് ഓഫീസർക്കും മൈക്രോ ഒബ്സർവർക്കും മാത്രമാണ് ഫോൺ കൈവശം വെക്കാൻ അനുമതിയുള്ളത്. എന്നാൽ ഇവർ പോലും ഫോൺ നിർബന്ധമായും സൈലന്റ് മോഡിൽ മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂ എന്ന കർശന നിർദ്ദേശമുണ്ട്.

പോളിങ് പുരോഗതി അപ്പപ്പോൾ പുറത്തറിയിക്കാൻ ബൂത്തിനുള്ളിലിരുന്ന് ഫോൺ ഉപയോഗിച്ചിരുന്ന രാഷ്ട്രീയ പാർട്ടി ഏജന്റുമാർക്കും ഈ പുതിയ പരിഷ്കാരം തിരിച്ചടിയാകും. ഫോൺ ഉപയോഗം പൂർണ്ണമായും നിരോധിച്ചതോടെ പഴയകാലത്തെ പോലെ കുറിപ്പുകൾ വഴി മാത്രമേ വിവരങ്ങൾ ബൂത്തിന് പുറത്തെത്തിക്കാൻ ഇവർക്ക് സാധിക്കൂ.

വോട്ടെടുപ്പിന്റെ രഹസ്യസ്വഭാവം കാത്തുസൂക്ഷിക്കുന്നതിനും സുഗമമായ വോട്ടെടുപ്പ് ഉറപ്പാക്കുന്നതിനുമാണ് ഇത്തരമൊരു വിപ്ലവകരമായ മാറ്റം തിരഞ്ഞെടുപ്പ് കമ്മീഷൻ നടപ്പിലാക്കുന്നത്.

Mobile phones are now 'out' in polling booths

Next TV

Related Stories
സൈബര്‍ അധിക്ഷേപം; രാഹുലിന്റെ സുഹൃത്തായ ഫെനി നൈനാൻ, നിയാസ് മലബാറി എന്നിവർക്കെതിരെ പരാതി നല്‍കി അതിജീവിതമാര്‍

Mar 29, 2026 12:32 PM

സൈബര്‍ അധിക്ഷേപം; രാഹുലിന്റെ സുഹൃത്തായ ഫെനി നൈനാൻ, നിയാസ് മലബാറി എന്നിവർക്കെതിരെ പരാതി നല്‍കി അതിജീവിതമാര്‍

രാഹുലിന്റെ സുഹൃത്തായ ഫെനി നൈനാൻ, നിയാസ് മലബാറി എന്നിവർക്കെതിരെ പരാതി നല്‍കി...

Read More >>
കൊച്ചി നഗരത്തെ നടുക്കി ഹൈടെക് ലഹരിവേട്ട; യുവതികളും ഡോക്ടറും അടങ്ങുന്ന എട്ടംഗ സംഘം കൊക്കെയ്നും എം.ഡി.എം.എയുമായി പിടിയിൽ

Mar 29, 2026 10:49 AM

കൊച്ചി നഗരത്തെ നടുക്കി ഹൈടെക് ലഹരിവേട്ട; യുവതികളും ഡോക്ടറും അടങ്ങുന്ന എട്ടംഗ സംഘം കൊക്കെയ്നും എം.ഡി.എം.എയുമായി പിടിയിൽ

യുവതികളും ഡോക്ടറും അടങ്ങുന്ന എട്ടംഗ സംഘം കൊക്കെയ്നും എം.ഡി.എം.എയുമായി പിടിയിൽ...

Read More >>
മാപ്പ് എഴുതി നൽകി; കോൺഗ്രസിനെതിരെ ഗുരുതരാരോപണം ഉന്നയിച്ച ലാലി ജെയിംസിനെ പാർട്ടിയിൽ തിരിച്ചെടുക്കും

Mar 29, 2026 10:09 AM

മാപ്പ് എഴുതി നൽകി; കോൺഗ്രസിനെതിരെ ഗുരുതരാരോപണം ഉന്നയിച്ച ലാലി ജെയിംസിനെ പാർട്ടിയിൽ തിരിച്ചെടുക്കും

കോൺഗ്രസിനെതിരെ ഗുരുതരാരോപണം ഉന്നയിച്ച ലാലി ജെയിംസിനെ പാർട്ടിയിൽ...

Read More >>
Top Stories










News Roundup