ആലപ്പുഴ പള്ളി സെമിത്തേരിയിലെ കല്ലറക്ക് മുകളിലിരുന്ന് യുവാക്കളുടെ ലഹരി ഉപയോഗവും റീല്‍സും, കേസെടുത്ത് പൊലീസ്

ആലപ്പുഴ പള്ളി സെമിത്തേരിയിലെ കല്ലറക്ക് മുകളിലിരുന്ന് യുവാക്കളുടെ ലഹരി ഉപയോഗവും റീല്‍സും, കേസെടുത്ത് പൊലീസ്
Mar 27, 2026 07:39 AM | By Susmitha Surendran

ആലപ്പുഴ: (https://truevisionnews.com/)  ആലപ്പുഴയിൽ പള്ളി സെമിത്തേരിയുടെ മതിൽ ചാടിക്കടന്ന് കല്ലറകളുടെ മുകളിലിരുന്ന് യുവാക്കളുടെ ലഹരി ഉപയോഗവും റീൽ ചിത്രീകരണവും. കഴിഞ്ഞ ദിവസം പുലർച്ചെ രണ്ടരയ്ക്ക് ആലപ്പുഴ പൂന്തോപ്പ് സെൻ്റ് ഫ്രാൻസിസ് അസീസി പള്ളിയിലാണ് സംഭവം.

സെമിത്തേരിയുടെ മതിൽ ചാടി അകത്തുകടന്ന നാല് യുവാക്കളാണ് ലഹരി ഉപയോഗിച്ചത്. സംഭവത്തിൻ്റെ സിസിടിവി ദൃശ്യങ്ങളും യുവാക്കളുടെ റീൽസും പുറത്തുവന്നിട്ടുണ്ട്. ശവക്കല്ലറകളുടെ മുകളിലിരുന്ന് ലഹരിവസ്തുക്കൾ ഉപയോഗിച്ച ശേഷം റീൽസ് ഉണ്ടാക്കി ഇൻസ്റ്റഗ്രാമിലൂടെ പ്രചരിപ്പിക്കുകയും ചെയ്തു.

കറുത്ത വസ്ത്രങ്ങൾ ധരിച്ച് കുരിശ് തലകീഴായി പിടിച്ചാണ് റീൽ ചിത്രീകരിച്ചത്. റീൽസിലൂടെയും പള്ളി സെമിത്തേരിയിലെ സിസിടിവി ദൃശ്യങ്ങളിലൂടെയും യുവാക്കളെ തിരിച്ചറിഞ്ഞിട്ടുണ്ട്.

പള്ളി കൈക്കാരന്റെ പരാതിയിൽ നാല് യുവാക്കൾക്ക് എതിരെ ആലപ്പുഴ നോർത്ത് പൊലീസ് കേസ് എടുത്തു. യുവാക്കൾ ഉപയോഗിച്ച ലഹരിയിലും അന്വേഷണം ആരംഭിച്ചു.

Police register case of youths using drugs and filming videos while sitting on top of graves in church cemetery

Next TV

Related Stories
സ്വർണം വാങ്ങാൻ പ്ലാൻ ഉണ്ടോ? ഇന്ന് വിലയിൽ നേരിയ വര്‍ധനവ്

Mar 27, 2026 10:46 AM

സ്വർണം വാങ്ങാൻ പ്ലാൻ ഉണ്ടോ? ഇന്ന് വിലയിൽ നേരിയ വര്‍ധനവ്

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ...

Read More >>
'യഥാർത്ഥ പുലികൾ വോട്ടർമാരാണ്, അവർ മറുപടി പറയും'; ശരത് ചന്ദ്ര പ്രസാദിന് കടകംപള്ളിയുടെ മറുപടി

Mar 27, 2026 10:19 AM

'യഥാർത്ഥ പുലികൾ വോട്ടർമാരാണ്, അവർ മറുപടി പറയും'; ശരത് ചന്ദ്ര പ്രസാദിന് കടകംപള്ളിയുടെ മറുപടി

'യഥാർത്ഥ പുലികൾ വോട്ടർമാരാണ്, അവർ മറുപടി പറയും'; ശരത് ചന്ദ്ര പ്രസാദിന് കടകംപള്ളിയുടെ...

Read More >>
നഴ്സിംഗ് സമരം: രോഗികളുടെ ജീവൻ വച്ച് വിലപേശുന്നു; നഴ്സുമാരുടേത് ധിക്കാരമെന്ന് അഡ്വ. ഹുസൈൻ കോയ തങ്ങൾ

Mar 27, 2026 09:41 AM

നഴ്സിംഗ് സമരം: രോഗികളുടെ ജീവൻ വച്ച് വിലപേശുന്നു; നഴ്സുമാരുടേത് ധിക്കാരമെന്ന് അഡ്വ. ഹുസൈൻ കോയ തങ്ങൾ

രോഗികളുടെ ജീവൻ വച്ച് വിലപേശുന്നു; നഴ്സുമാരുടേത് ധിക്കാരമെന്ന് അഡ്വ. ഹുസൈൻ കോയ...

Read More >>
വേനൽ ചൂടിന് ആശ്വാസം.....! സംസ്ഥാനത്ത് ഇന്നുമുതൽ ഇടിമിന്നലോടു കൂടിയ മഴ ലഭിച്ചേക്കുമെന്ന് കാലാവസ്ഥാ വകുപ്പ്

Mar 27, 2026 09:34 AM

വേനൽ ചൂടിന് ആശ്വാസം.....! സംസ്ഥാനത്ത് ഇന്നുമുതൽ ഇടിമിന്നലോടു കൂടിയ മഴ ലഭിച്ചേക്കുമെന്ന് കാലാവസ്ഥാ വകുപ്പ്

സംസ്ഥാനത്ത് ഇന്നുമുതൽ ഇടിമിന്നലോടു കൂടിയ മഴ ലഭിച്ചേക്കുമെന്ന് കാലാവസ്ഥാ...

Read More >>
Top Stories

News Roundup