---
title: "'എൽ.എൽ.ബിക്ക് പഠിക്കുമ്പോൾ ഒളിച്ചോടി വന്നവൾ, വർഷങ്ങൾക്ക് ശേഷം ആ ആഗ്രഹം സാക്ഷാത്കരിച്ചു; മനസുതുറന്ന് നോബി മാർക്കോസ്"
english_title: "Nobby Marcos opens his mind"
publisher: "moviemax.in"
canonical_url: "https://moviemax.in/news/349830/nobby-marcos-opens-his-mind"
published_at: "2026-03-26T13:35:00+05:30"
category: "TV"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69c4e9543d048_Nobby_Marcos_opens_his_mind.jpg"
keywords: []
---

# 'എൽ.എൽ.ബിക്ക് പഠിക്കുമ്പോൾ ഒളിച്ചോടി വന്നവൾ, വർഷങ്ങൾക്ക് ശേഷം ആ ആഗ്രഹം സാക്ഷാത്കരിച്ചു; മനസുതുറന്ന് നോബി മാർക്കോസ്

> **Lead Summary:** വ്യക്തിജീവിതത്തിലെ രസകരമായ വിശേഷങ്ങൾ പങ്കുവെച്ച് നടനും സ്റ്റേജ് കലാകാരനുമായ നോബി മാർക്കോസ്. തന്റെ പ്രണയത്തെക്കുറിച്ചും വിവാഹത്തെക്കുറിച്ചുമുള്ള വെളിപ്പെടുത്തലുകളാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്.

## Article Content

വ്യക്തിജീവിതത്തിലെ രസകരമായ വിശേഷങ്ങൾ പങ്കുവെച്ച് നടനും സ്റ്റേജ് കലാകാരനുമായ നോബി മാർക്കോസ്. തന്റെ പ്രണയത്തെക്കുറിച്ചും വിവാഹത്തെക്കുറിച്ചുമുള്ള വെളിപ്പെടുത്തലുകളാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്.

എൽ.എൽ.ബി വിദ്യാർത്ഥിയായിരുന്ന സമയത്താണ് ഭാര്യ തന്നോടൊപ്പം ഒളിച്ചോടി വന്നതെന്ന് നോബി പറയുന്നു. വിവാഹസമയത്ത് പൂർത്തിയാക്കാൻ കഴിയാതെ പോയ ഭാര്യയുടെ വലിയൊരു ആഗ്രഹം വർഷങ്ങൾക്ക് ശേഷം താൻ സാധിച്ചുകൊടുത്തതായും താരം വെളിപ്പെടുത്തി.

''എന്റേത് ഇന്റർകാസ്റ്റ് വിവാഹമായിരുന്നു. എന്റെ കൂടെ ഒളിച്ചോടിപ്പോരുമ്പോൾ ഭാര്യ എൽഎൽബി വിദ്യാർത്ഥിയായിരുന്നു. ആ സമയത്ത് എന്റെ വീട്ടിൽ വൈദ്യുതി പോലും ഉണ്ടായിരുന്നില്ല. എന്നാൽ ആവശ്യമായ എല്ലാ സൗകര്യങ്ങളുമുള്ള കുടുംബമായിരുന്നു അവളുടേത്. ഒളിച്ചോടി വന്നതിന്റെ ചമ്മൽ കൊണ്ടാണോ എന്ന് എനിക്കറിയില്ല. പിന്നീട് അവൾ പഠിക്കാൻ പോയില്ല. പഠിച്ചുകൊണ്ടിരിക്കുന്ന സമയത്താണ് അവൾ എന്നോടൊപ്പം വന്നത്. അതിനാൽ അവൾ പഠനം നിർത്തിയത് എന്നെ ഒരുപാട് വിഷമിപ്പിച്ചിരുന്നു.

വർഷങ്ങൾക്ക് ശേഷം അവൾക്ക് എൽഎൽബി പൂർത്തിയാക്കണമെന്ന് ആഗ്രഹമുണ്ടായി. പോയി പഠിക്കാൻ ഞാൻ പലതവണ അവളോട് പറഞ്ഞിരുന്നു. ആ സമയത്ത് അവൾ തയ്യാറായിരുന്നില്ല. പിന്നീട്, അവൾക്ക് തന്നെ അങ്ങനെ ഒരു തോന്നൽ വന്നപ്പോൾ ഇങ്ങോട്ട് വന്നു പറഞ്ഞു ആ സമയത്ത്, അവളെ പഠിപ്പിക്കാൻ എനിക്ക് വരുമാനം ഉണ്ടായിരുന്നു. ഇപ്പോൾ അവൾ നിയമപഠനം പൂർത്തിയാക്കി. വഞ്ചിയൂരിൽ പ്രാക്ടീസ് ചെയ്യുന്നു. ഇപ്പോഴും പല പരീക്ഷകളും എഴുതുന്നുണ്ട്.

എന്റെ കുടുംബം എന്നെ ഒരുപാട് പഠിപ്പിക്കണമെന്ന് ആഗ്രഹിച്ചു. പക്ഷേ പഠിക്കാൻ ഉള്ള ബുദ്ധിയില്ലെന്ന് പറയാൻ എനിക്ക് കഴിയില്ലല്ലോ. എനിക്ക് വാഴയിലെ കഥാപാത്രത്തിന്റെ അതേ സ്വഭാവമാണ്. പക്ഷേ, എന്റെ ഭാര്യ ഒരു നല്ല വിദ്യാർത്ഥിനിയാണ്. അതുകൊണ്ടാണ് ഒരാളുടെയും ജീവിതം നശിപ്പിക്കരുതെന്ന് എനിക്ക് തോന്നിയത്. ഇപ്പോൾ രണ്ട് കുടുംബങ്ങളും വലിയ സ്നേഹത്തോടെയും സഹകരണത്തോടെയും മുന്നോട്ട് പോകുകയാണ്'', ഒരു യൂട്യൂബ് ചാനലിനു നൽകിയ അഭിമുഖത്തിൽ നോബി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://moviemax.in/news/349830/nobby-marcos-opens-his-mind)