'അനുമോൾ ഞരമ്പ് മുറിച്ചു, സ്റ്റിച്ച് ഇടാൻ വന്നു എന്നൊന്നും പറഞ്ഞേക്കരുത്'; കയ്യിലെ കെട്ടിന് പിന്നിലെ രഹസ്യം വെളിപ്പെടുത്തി താരം

'അനുമോൾ ഞരമ്പ് മുറിച്ചു, സ്റ്റിച്ച് ഇടാൻ വന്നു എന്നൊന്നും പറഞ്ഞേക്കരുത്'; കയ്യിലെ കെട്ടിന് പിന്നിലെ രഹസ്യം വെളിപ്പെടുത്തി താരം
2026-03-26T15:42:00 | By Anusree vc

(moviemax.in) കൈയ്യിലെ മുഴ നീക്കം ചെയ്യുന്നതിനായി ശസ്ത്രക്രിയയ്ക്ക് വിധേയയായ വിവരം ആരാധകരുമായി പങ്കുവെച്ച് നടി അനുമോൾ. ബിഗ് ബോസ് മലയാളം സീസൺ 7 വിജയിയായ അനുമോൾ, തന്റെ ആരോഗ്യവിശേഷങ്ങൾ പങ്കുവെക്കുന്നതിനോടൊപ്പം ആരാധകർക്ക് സുപ്രധാനമായ ഒരു മുന്നറിയിപ്പും നൽകുന്നുണ്ട്. ശരീരത്തിൽ എവിടെയെങ്കിലും മുഴകൾ ശ്രദ്ധയിൽപ്പെട്ടാൽ അത് ഒട്ടും അവഗണിക്കരുതെന്നും കൃത്യമായ പരിശോധന നടത്തണമെന്നും താരം ഓർമ്മിപ്പിച്ചു.

സോഷ്യൽ മീഡിയയിൽ പ്രചരിക്കാൻ സാധ്യതയുള്ള വ്യാജ വാർത്തകളെ തമാശരൂപേണ താരം മുൻകൂട്ടി തിരുത്തുകയും ചെയ്തു. കൈയ്യിലെ കെട്ടുമായി പുറത്തിറങ്ങുമ്പോൾ "അനുമോൾ ഞരമ്പ് മുറിച്ചു" എന്നോ "സ്റ്റിച്ച് ഇടാൻ വന്നു" എന്നോ ഉള്ള രീതിയിൽ ആരും പറഞ്ഞുപരത്തരുതെന്ന് താരം തന്റെ വീഡിയോയിലൂടെ ചിരിച്ചുകൊണ്ട് അഭ്യർത്ഥിച്ചു.

''ഒരു കുഞ്ഞ് സർജറിയുണ്ട്. വലിയ സംഭവമൊന്നുമല്ല. കയ്യിൽ‌ ഒരു സിസ്റ്റ് വളരുന്നുണ്ട്. ബിഗ് ബോസിലേക്ക് പോകുന്നതിന് മൂന്ന് മാസം മുമ്പാണ് അത് ശ്രദ്ധയിൽപ്പെട്ടത്. ആ സമയത്ത് സർജറിക്കുള്ള സമയം കിട്ടിയിരുന്നില്ല. റെസ്‌റ്റെടുക്കാൻ സമയം വേണമായിരുന്നു. അതുകൊണ്ട് സാഹചര്യം ഒത്തുവന്നപ്പോൾ സർജറി ചെയ്തേക്കാമെന്ന് കരുതി. ഗാംഗ്ലിയൻ സിസ്റ്റ് എന്നാണ് കയ്യിലെ മുഴയ്ക്ക് പറയുന്ന പേര്. ഒരു തരത്തിലുള്ള ഫാറ്റാണ് സിസ്റ്റായി മാറിയത്. പെട്ടെന്ന് ഇതുപോലുള്ള മുഴകൾ ശരീരത്തിൽ വരുമ്പോൾ ആളുകൾ ഭയക്കും. ഈ മുഴ കണ്ടപ്പോൾ ആദ്യം എനിക്കും പേടിയായിരുന്നു. അങ്ങനെയാണ് ആശുപത്രിയിൽ കാണിച്ചത്. എനിക്കറിയാവുന്ന ഡോക്ടർമാരോടെല്ലാം ഇക്കാര്യം പറഞ്ഞപ്പോൾ അവർ പേടിക്കേണ്ടെന്ന് പറഞ്ഞു. ചിലർക്കൊക്കെ വരുന്നതാണത്രേ. സർജറി ചെയ്ത് കളയാവുന്ന കാര്യമേയുള്ളൂ എന്നും പറഞ്ഞു.

ഇതുപോലെ ശരീരത്തിൽ മുഴകൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ തന്നെ ചികിത്സ തേടണം. വൈകിപ്പിക്കരുത്. കണ്ടില്ലെന്ന് നടിക്കരുത്. കീറി മുറിക്കലൊന്നും ഉണ്ടായിട്ടില്ല. വളരെ സിംപിളായ സർജറിയായിരുന്നു. സൂചി ഉപയോഗിച്ച് ഉള്ളിലെ പൾപ്പ് വലിച്ചെടുക്കുന്ന ചെറിയ പ്രോസസ് ആയിരുന്നു. ഇനിയും ചിലപ്പോൾ മുഴ തിരിച്ച് വരാൻ സാധ്യതയുണ്ട്. കയ്യിലെ കെട്ടുമായി പുറത്തിറങ്ങുമ്പോൾ അനുമോൾ ഞരമ്പ് മുറിച്ചു, സ്റ്റിച്ച് ഇടാൻ വന്നുവെന്നൊക്കെ ചിലർ വിചാരിക്കും. ഞരമ്പ് മുറിക്കാൻ എനിക്ക് വേറെ പണിയില്ലേ'', എന്നാണ് അനുമോൾ വീഡിയോയിൽ പറയുന്നത്.

Content Highlight: The star revealed the secret behind the knot on her hand

Next TV

Related Stories
തൊപ്പിയുടെ യൂട്യൂബ് സാമ്രാജ്യം തകർത്തു പോലീസ് ; തൊപ്പിയുടെ യൂട്യൂബ് ചാനല്‍ നീക്കി

Jul 13, 2026 09:42 AM

തൊപ്പിയുടെ യൂട്യൂബ് സാമ്രാജ്യം തകർത്തു പോലീസ് ; തൊപ്പിയുടെ യൂട്യൂബ് ചാനല്‍ നീക്കി

സോഷ്യൽ മീഡിയയിലൂടെ അശ്ലീലദൃശ്യങ്ങൾ പ്രചരിപ്പിച്ചെന്ന കേസിൽ യൂട്യൂബർ 'തൊപ്പി' എന്ന മുഹമ്മദ് നിഹാലിന് കനത്ത തിരിച്ചടി. ആലുവ റൂറൽ സൈബർ പോലീസ്...

Read More >>
'ആരും ആരെയും നിർബന്ധിക്കുന്നില്ല, ഞങ്ങളുടെ തീരുമാനമാണ് '; കുത്തിത്തിരിപ്പുകാരോട് സൗഭാഗ്യയ്ക്ക് പറയാനുള്ളത്

Jul 11, 2026 04:49 PM

'ആരും ആരെയും നിർബന്ധിക്കുന്നില്ല, ഞങ്ങളുടെ തീരുമാനമാണ് '; കുത്തിത്തിരിപ്പുകാരോട് സൗഭാഗ്യയ്ക്ക് പറയാനുള്ളത്

ഭർത്താവ് അർജുൻ സോമശേഖറിനെതിരെ സോഷ്യൽ മീഡിയയിൽ വരുന്ന വിമർശനങ്ങൾക്കും മോശം കമന്റുകൾക്കും മറുപടിയുമായി നടി സൗഭാഗ്യ വെങ്കിടേഷ്. തങ്ങളുടെ...

Read More >>
Top Stories










News Roundup