---
title: "'ജോർജുകുട്ടിയുമായി മത്സരമില്ല, വരുന്നത് ഹാഷിറും സംഘവും'; 'വാഴ 2' റിലീസിനൊരുങ്ങുന്നു"
english_title: "'No competition with George Kutty, Hashir and his team are coming'; 'Vazha 2' is getting ready for release"
publisher: "moviemax.in"
canonical_url: "https://moviemax.in/news/349817/no-competition-with-george-kutty-hashir-and-his-team-are-coming-vazha-2-is-getting-ready-for-release"
published_at: "2026-03-26T12:53:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69c4e013b16b0_Vazha_2_is_getting_ready_for_release.jpg"
keywords: []
---

# 'ജോർജുകുട്ടിയുമായി മത്സരമില്ല, വരുന്നത് ഹാഷിറും സംഘവും'; 'വാഴ 2' റിലീസിനൊരുങ്ങുന്നു

> **Lead Summary:** പ്രേക്ഷകർ ആവേശത്തോടെ കാത്തിരിക്കുന്ന 'വാഴ - ബയോപിക് ഓഫ് എ ബില്യൺ ബോയ്സ്' എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗം റിലീസിനൊരുങ്ങുന്നു. 'വാഴ 2 - ബയോപിക് ഓഫ് എ ബില്യൺ ബ്രോസ്' ഏപ്രിൽ 2-ന് തിയേറ്ററുകളിൽ എത്തും. നവാഗതനായ സവിൻ എസ്.എ. ആണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്.

## Article Content

പ്രേക്ഷകർ ആവേശത്തോടെ കാത്തിരിക്കുന്ന 'വാഴ - ബയോപിക് ഓഫ് എ ബില്യൺ ബോയ്സ്' എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗം റിലീസിനൊരുങ്ങുന്നു. 'വാഴ 2 - ബയോപിക് ഓഫ് എ ബില്യൺ ബ്രോസ്' ഏപ്രിൽ 2-ന് തിയേറ്ററുകളിൽ എത്തും. നവാഗതനായ സവിൻ എസ്.എ. ആണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്.

സോഷ്യൽ മീഡിയയിലൂടെ പ്രേക്ഷകർക്ക് സുപരിചിതരായ ഹാഷിർ, അലൻ, വിനായക്, അജിൻ, അൽ അമീൻ, നിഹാൽ, നിബ്രാസ്, ഷഹുബാസ്, സാബിർ എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നത്. ഇവർക്കൊപ്പം സുധീഷ്, വിജയ് ബാബു എന്നിവരും സുപ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ആദ്യ ഭാഗത്തിന്റെ വലിയ വിജയത്തിന് ശേഷം എത്തുന്ന രണ്ടാം ഭാഗം വലിയ പ്രതീക്ഷകളാണ് സിനിമാ പ്രേമികൾക്കിടയിൽ നൽകുന്നത്.

ചിത്രത്തിന്റെ തിരക്കഥ, സംഭാഷണം വിപിന്‍ ദാസ് എഴുതുന്നു. 'വാഴ'യുടെ ആദ്യഭാഗ ചിത്രത്തിലെ യുവ താരങ്ങൾക്കൊപ്പം മലയാളത്തിലെ മറ്റു പ്രമുഖ താരങ്ങളും ഈ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. വിപിന്‍ ദാസ് പ്രൊഡക്ഷന്‍സ് ആന്റ് ഇമാജിന്‍ സിനിമാസിന്റെ ബാനറില്‍ വിപിന്‍ ദാസ്, ഹാരിസ് ദേശം, പി ബി അനീഷ്, ആദര്‍ശ് നാരായണ്‍ എന്നിവര്‍ ചേര്‍ന്ന് നിർമ്മിക്കുന്ന വാഴ 2 ബയോപിക് ഒഫ് ബില്യണ്‍ ബ്രോസ് എന്ന ചിത്രത്തിന്റെ ഛായാഗ്രഹണം അഖിൽ ലൈലാസുരൻ നിര്‍വ്വഹിക്കുന്നു.

സംഗീതം അങ്കിത് മേനോന്‍, എഡിറ്റിംഗ് കണ്ണന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ റിന്നി ദിവാകര്‍, കല ബാബു പിള്ള, മേക്കപ്പ് സുധി സുരേന്ദ്രന്‍, കോസ്റ്റ്യൂംസ് അശ്വതി ജയകുമാര്‍, സ്റ്റില്‍സ് ബിജിത്ത് ധർമ്മടം, പരസ്യകല യെല്ലോ ടൂത്ത്‌സ്, ടൈറ്റില്‍ ഡിസൈന്‍ സാര്‍ക്കാസനം, സൗണ്ട് ഡിസൈൻ വിഷ്ണു സുജാതൻ, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് അനീഷ് നന്തിപുലം, ഡിജിറ്റൽ മാർക്കറ്റിംഗ് വിപിൻ കുമാർ, പി ആര്‍ ഒ എ എസ് ദിനേശ്.

### Related Links & Sources
- [Original Story Source](https://moviemax.in/news/349817/no-competition-with-george-kutty-hashir-and-his-team-are-coming-vazha-2-is-getting-ready-for-release)