വോട്ടറിവ് വളർത്താൻ 'സ്വീപ്'; വിദ്യാര്‍ഥികള്‍ക്ക് മോക് ഇലക്ഷന്‍ സംഘടിപ്പിച്ചു

വോട്ടറിവ് വളർത്താൻ 'സ്വീപ്'; വിദ്യാര്‍ഥികള്‍ക്ക് മോക് ഇലക്ഷന്‍ സംഘടിപ്പിച്ചു
Mar 24, 2026 09:07 PM | By Susmitha Surendran

കോഴിക്കോട് : (https://truevisionnews.com/)  നിയമസഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ വിവിധ കേന്ദ്രങ്ങളില്‍ മോക് ഇലക്ഷന്‍ സംഘടിപ്പിച്ചു. 'സ്വീപ്' പ്രചാരണ പരിപാടികളുടെ ഭാഗമായാണ് ജില്ലയിലെ ട്രൈബല്‍ പ്രീ-മെട്രിക് ഹോസ്റ്റലുകളിലും ഭിന്നശേഷി വിദ്യാര്‍ഥികളുടെ പരിശീലന കേന്ദ്രങ്ങളിലും മോക് ഇലക്ഷന്‍ സംഘടിപ്പിച്ചത്.

ഈസ്റ്റ് ഹില്‍, വടകര, കുന്ദമംഗലം, പുതുപ്പാടി എന്നിവിടങ്ങളിലെ പട്ടികവര്‍ഗ പ്രീമെട്രിക് ഹോസ്റ്റലുകള്‍, എരഞ്ഞിപ്പാലം നായനാര്‍ ബാലികാ സദനം, മായനാട് വൊക്കേഷണല്‍ ട്രെയിനിങ് സെന്റര്‍ എന്നിവിടങ്ങളിലാണ് പരിപാടി നടന്നത്. എരഞ്ഞിപ്പാലം നായനാര്‍ ബാലികാ സദനത്തില്‍ നടന്ന മോക് ഇലക്ഷന്‍ അസിസ്റ്റന്റ് കലക്ടര്‍ ഡോ. എസ് മോഹനപ്രിയ ഉദ്ഘാടനം ചെയ്തു.

സമ്മതിദായക അവകാശ വിനിയോഗത്തിന്റെയും വോട്ടിങ്ങിലെ പങ്കാളിത്തത്തിന്റെയും പ്രാധാന്യം ബോധ്യപ്പെടുത്തുകയും തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ പരിചയപ്പെടുത്തുകയുമാണ് മോക് ഇലക്ഷന്റെ ലക്ഷ്യം.

പരിപാടിയുടെ ഭാഗമായി പട്ടിക വര്‍ഗ പ്രീ-മെട്രിക് ഹോസ്റ്റല്‍ വിദ്യാര്‍ഥികള്‍ വോട്ട് ചെയ്യുന്നതിന്റെ പ്രാധാന്യം ചൂണ്ടിക്കാട്ടി രക്ഷിതാക്കള്‍ക്ക് കത്തുകളെഴുതി. ഇതോടനുബന്ധിച്ച് മാജിക് ഷോയും കലാപരിപാടികളും അരങ്ങേറി. ഹോസ്റ്റല്‍ അധ്യാപകര്‍, കെയര്‍ ടേക്കര്‍മാര്‍, ജില്ലാ കലക്ടറുടെ ഇന്റേണ്‍സ് തുടങ്ങിയവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.

Mock elections were organized for students.

Next TV

Related Stories
 നിയമസഭ തിരഞ്ഞെടുപ്പ്: പോളിങ് ഡ്യൂട്ടി പരിശീലനം ആരംഭിച്ചു

Mar 24, 2026 09:04 PM

നിയമസഭ തിരഞ്ഞെടുപ്പ്: പോളിങ് ഡ്യൂട്ടി പരിശീലനം ആരംഭിച്ചു

നിയമസഭ തിരഞ്ഞെടുപ്പ്: പോളിങ് ഡ്യൂട്ടി പരിശീലനം...

Read More >>
'യഥാര്‍ത്ഥ മാറ്റത്തിനായി സ്വതന്ത്രശബ്ദം';  യൂട്യൂബര്‍ 'ചെകുത്താന്‍' സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കും

Mar 24, 2026 08:23 PM

'യഥാര്‍ത്ഥ മാറ്റത്തിനായി സ്വതന്ത്രശബ്ദം'; യൂട്യൂബര്‍ 'ചെകുത്താന്‍' സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കും

യൂട്യൂബര്‍ 'ചെകുത്താന്‍' സ്ഥാനാര്‍ത്ഥി; യഥാര്‍ത്ഥ മാറ്റത്തിനായി സ്വതന്ത്ര ശബ്ദമെന്ന്...

Read More >>
 സിസിടിവി ക്യാമറ ഓഫ് ചെയ്തു, സഞ്ചാരികൾ നീന്താൻ പോയ സമയം മുറിയിൽ കടന്നു കയറി മോഷണം; ഹൗസ് ബോട്ട് ജീവനക്കാരൻ അറസ്റ്റിൽ

Mar 24, 2026 07:52 PM

സിസിടിവി ക്യാമറ ഓഫ് ചെയ്തു, സഞ്ചാരികൾ നീന്താൻ പോയ സമയം മുറിയിൽ കടന്നു കയറി മോഷണം; ഹൗസ് ബോട്ട് ജീവനക്കാരൻ അറസ്റ്റിൽ

സഞ്ചാരികൾ നീന്താൻ പോയ സമയം മുറിയിൽ കടന്നു കയറി മോഷണം, ഹൗസ് ബോട്ട് ജീവനക്കാരൻ...

Read More >>
'തോൽവികൾ വേദനിപ്പിക്കുന്നു, തെരഞ്ഞെടുപ്പിൽ സ്ഥിരം പരാജയപ്പെടുന്ന ആളെന്ന് എതിരാളികൾ പറയുമ്പോൾ ഹൃദയം നുറുങ്ങും'; വേദിയിൽ വിതുമ്പി എം ലിജു

Mar 24, 2026 07:20 PM

'തോൽവികൾ വേദനിപ്പിക്കുന്നു, തെരഞ്ഞെടുപ്പിൽ സ്ഥിരം പരാജയപ്പെടുന്ന ആളെന്ന് എതിരാളികൾ പറയുമ്പോൾ ഹൃദയം നുറുങ്ങും'; വേദിയിൽ വിതുമ്പി എം ലിജു

തെരഞ്ഞെടുപ്പിൽ സ്ഥിരം പരാജയപ്പെടുന്ന ആളെന്ന് എതിരാളികൾ പറയുമ്പോൾ ഹൃദയം നുറുങ്ങും, വേദിയിൽ വിതുമ്പി എം...

Read More >>
Top Stories