'തോൽവികൾ വേദനിപ്പിക്കുന്നു, തെരഞ്ഞെടുപ്പിൽ സ്ഥിരം പരാജയപ്പെടുന്ന ആളെന്ന് എതിരാളികൾ പറയുമ്പോൾ ഹൃദയം നുറുങ്ങും'; വേദിയിൽ വിതുമ്പി എം ലിജു

'തോൽവികൾ വേദനിപ്പിക്കുന്നു, തെരഞ്ഞെടുപ്പിൽ സ്ഥിരം പരാജയപ്പെടുന്ന ആളെന്ന് എതിരാളികൾ പറയുമ്പോൾ ഹൃദയം നുറുങ്ങും'; വേദിയിൽ വിതുമ്പി എം ലിജു
Mar 24, 2026 07:20 PM | By VIPIN P V

കായംകുളം : ( www.truevisionnews.com ) തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കായംകുളത്തെ യു.ഡി.എഫ് സ്ഥാനാർത്ഥി എം. ലിജു വേദിയിൽ വിതുമ്പി. വോട്ടർമാരെ അഭിസംബോധന ചെയ്ത് സംസാരിക്കുമ്പോഴാണ് ലിജു വികാരാധീനനായത്. രാഷ്ട്രീയ ജീവിതത്തിലെ തുടർച്ചയായ പരാജയങ്ങളെക്കുറിച്ചുള്ള പരിഹാസങ്ങൾ തന്നെ വ്യക്തിപരമായി തളർത്തുന്നുണ്ടെന്ന് അദ്ദേഹം വെളിപ്പെടുത്തി.

"സ്ഥിരം പരാജയപ്പെടുന്ന ആളെന്ന് ചിലർ പറയുന്നത് കേൾക്കുമ്പോൾ വലിയ വിഷമം തോന്നാറുണ്ട്. പക്ഷേ, ആ തോൽവികൾക്ക് ഞാൻ ആരെയും കുറ്റപ്പെടുത്താൻ ആഗ്രഹിക്കുന്നില്ല. ജനവിധി എപ്പോഴും മാനിക്കുന്നു," വിറയ്ക്കുന്ന ശബ്ദത്തോടെ ലിജു പറഞ്ഞു.

കായംകുളത്തിന്റെ വികസനത്തിനും ജനങ്ങളുടെ ആവശ്യങ്ങൾക്കും വേണ്ടി പ്രവർത്തിക്കാൻ തനിക്ക് ഇത്തവണ ഒരു അവസരം നൽകണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു. ഇടതുമുന്നണിയുടെ സിറ്റിംഗ് സീറ്റായ കായംകുളത്ത് ഇത്തവണ കടുത്ത മത്സരമാണ് നടക്കുന്നത്.

kayamkulam election campaign stage udf candidate adv m liju emotional speach

Next TV

Related Stories
 നിയമസഭ തിരഞ്ഞെടുപ്പ്: പോളിങ് ഡ്യൂട്ടി പരിശീലനം ആരംഭിച്ചു

Mar 24, 2026 09:04 PM

നിയമസഭ തിരഞ്ഞെടുപ്പ്: പോളിങ് ഡ്യൂട്ടി പരിശീലനം ആരംഭിച്ചു

നിയമസഭ തിരഞ്ഞെടുപ്പ്: പോളിങ് ഡ്യൂട്ടി പരിശീലനം...

Read More >>
'യഥാര്‍ത്ഥ മാറ്റത്തിനായി സ്വതന്ത്രശബ്ദം';  യൂട്യൂബര്‍ 'ചെകുത്താന്‍' സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കും

Mar 24, 2026 08:23 PM

'യഥാര്‍ത്ഥ മാറ്റത്തിനായി സ്വതന്ത്രശബ്ദം'; യൂട്യൂബര്‍ 'ചെകുത്താന്‍' സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കും

യൂട്യൂബര്‍ 'ചെകുത്താന്‍' സ്ഥാനാര്‍ത്ഥി; യഥാര്‍ത്ഥ മാറ്റത്തിനായി സ്വതന്ത്ര ശബ്ദമെന്ന്...

Read More >>
 സിസിടിവി ക്യാമറ ഓഫ് ചെയ്തു, സഞ്ചാരികൾ നീന്താൻ പോയ സമയം മുറിയിൽ കടന്നു കയറി മോഷണം; ഹൗസ് ബോട്ട് ജീവനക്കാരൻ അറസ്റ്റിൽ

Mar 24, 2026 07:52 PM

സിസിടിവി ക്യാമറ ഓഫ് ചെയ്തു, സഞ്ചാരികൾ നീന്താൻ പോയ സമയം മുറിയിൽ കടന്നു കയറി മോഷണം; ഹൗസ് ബോട്ട് ജീവനക്കാരൻ അറസ്റ്റിൽ

സഞ്ചാരികൾ നീന്താൻ പോയ സമയം മുറിയിൽ കടന്നു കയറി മോഷണം, ഹൗസ് ബോട്ട് ജീവനക്കാരൻ...

Read More >>
Top Stories