---
title: "'ജോര്‍ജുകുട്ടി' ഏപ്രില്‍ 2 ന് എത്തില്ല; പകരം ആ സ്പെഷൽ ഡേയില്‍, പുതിയ റിലീസ് തീയതി പുറത്ത്"
english_title: "drishyam 3 release postponed new release date announced"
publisher: "moviemax.in"
canonical_url: "https://moviemax.in/news/349319/drishyam-3-release-postponed-new-release-date-announced"
published_at: "2026-03-23T19:25:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69c146d284c0d_drishyam_3.jpg"
keywords: []
---

# 'ജോര്‍ജുകുട്ടി' ഏപ്രില്‍ 2 ന് എത്തില്ല; പകരം ആ സ്പെഷൽ ഡേയില്‍, പുതിയ റിലീസ് തീയതി പുറത്ത്

> **Lead Summary:** **മോ**ഹന്‍ലാല്‍-ജീത്തു ജോസഫ് ചിത്രം 'ദൃശ്യം 3'യുടെ റിലീസ് മാറ്റിവച്ചു. ചിത്രം മോഹൻലാലിൻ്റെ ജന്മദിനമായ മെയ് 21ന് തീയേറ്ററുകളിൽ എത്തുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു. ദ്യശ്യം 3' ഏപ്രിൽ ആദ്യ വാരം എത്തുമെന്നും വല്യ പ്രതീക്ഷകൾ ഇല്ലാതെ വേണം തിയേറ്ററിൽ വരാനെന്നും സംവിധായകൻ ജീത്തു ജോസഫ് അറിയിച്ചിരുന്നു. പിന്നാലെയാണ് റിലീസ് തീയതി മാറ്റിയ വിവരം പുറത്തുവിടുന്നത്.

## Article Content

**മോ**ഹന്‍ലാല്‍-ജീത്തു ജോസഫ് ചിത്രം 'ദൃശ്യം 3'യുടെ റിലീസ് മാറ്റിവച്ചു. ചിത്രം മോഹൻലാലിൻ്റെ ജന്മദിനമായ മെയ് 21ന് തീയേറ്ററുകളിൽ എത്തുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു. ദ്യശ്യം 3' ഏപ്രിൽ ആദ്യ വാരം എത്തുമെന്നും വല്യ പ്രതീക്ഷകൾ ഇല്ലാതെ വേണം തിയേറ്ററിൽ വരാനെന്നും സംവിധായകൻ ജീത്തു ജോസഫ് അറിയിച്ചിരുന്നു. പിന്നാലെയാണ് റിലീസ് തീയതി മാറ്റിയ വിവരം പുറത്തുവിടുന്നത്.

2021 ഫെബ്രുവരി 19ന് ആമസോൺ പ്രൈമിൽ റിലീസ് ചെയ്ത രണ്ടാം ഭാഗത്തിനും മികച്ച അഭിപ്രായമാണ് ലഭിച്ചത്. സിനിമയുടെ മൂന്നാം ഭാഗത്തിൽ എന്താകും സംഭവിക്കുക എന്ന ആകംക്ഷയിലാണ് ആരാധകർ. മോഹൻലാലിൻ്റെ ജന്മദിനത്തിൽ ചിത്രം തീയേറ്ററുകളിലെത്തുമെന്ന വാർത്തയും ആരാധാകരെ ആവേശത്തിലാക്കിയിട്ടുണ്ട്.

2013 ഡിസംബർ 19 ന് ആണ് 'ദൃശ്യം' മലയാളത്തിൽ റിലീസ് ആകുന്നത്. മലയാളത്തിലെ ആദ്യ 50 കോടി ചിത്രമായിരുന്നുവിത്. 75 കോടി രൂപയാണ് സിനിമയുടെ ലൈഫ് ടൈം കളക്ഷൻ. 2021 ഫെബ്രുവരി 19ന് ആമസോൺ പ്രൈമിൽ റിലീസ് ചെയ്ത രണ്ടാം ഭാഗത്തിനും മികച്ച അഭിപ്രായമാണ് ലഭിച്ചത്. മോഹൻലാലിന് പുറമേ മീന, അൻസിബ ഹസൻ, ആശാ ശരത്, സിദ്ദിഖ്, എസ്തർ അനിൽ തുടങ്ങിയവരായിരുന്നു ചിത്രത്തിലെ പ്രധാന അഭിനേതാക്കൾ. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ് നിർമാണം.

> ഒരു ജഗപൊഗ പ്രതീക്ഷിച്ച് തിയറ്ററുകളിലേക്ക് എത്തരുതെന്ന് മുന്‍പ് ഒരു അഭിമുഖത്തില്‍ ജീത്തു ജോസഫ് പറഞ്ഞിരുന്നു. “ഒരു പ്രതീക്ഷയും ഇല്ലാതെ വരിക. ആദ്യ ഭാഗം പോലെയോ രണ്ടാം ഭാഗം പോലെയോ അല്ല ദൃശ്യം 3. ജോര്‍ജുകുട്ടിയുടെ ഇമോഷനുകളില്‍ക്കൂടിയാണ് അതില്‍ യാത്ര ചെയ്യുന്നത്. അങ്ങനത്തെ ഒരു സിനിമയാണ്. അതുകൊണ്ട് നിങ്ങള്‍ ഒരു ഭയങ്കര ജഗപൊഗ സിനിമ പ്രതീക്ഷിച്ചുവന്നാല്‍ നിരാശയായിരിക്കും.

പക്ഷേ അതൊരു നല്ല സിനിമ ആണെന്നുള്ള കോണ്‍ഫിഡന്‍സ് എനിക്കുണ്ട്. പിന്നെ ഇതിനെ ആദ്യത്തെയും രണ്ടാമത്തെയും ഭാഗങ്ങളുമായി താരതമ്യം ചെയ്യാന്‍ വന്നാല്‍ എനിക്കറിയില്ല. കാരണം ഞാന്‍ അഭിമുഖീകരിക്കുന്ന ഒരു പ്രശ്നം അതാണ്. കാരണം വലതുവശത്തെ കള്ളനെയും പലരും താരതമ്യം ചെയ്യുന്നത് മെമ്മറീസും ദൃശ്യവും ഒക്കെയായിട്ടാണ്. മുന്‍വിധികളില്ലാതെ വന്ന് സിനിമ കാണുക”, ജീത്തു ജോസഫ് പറഞ്ഞിരുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/349319/drishyam-3-release-postponed-new-release-date-announced)