കോഴിക്കോട്: (https://truevisionnews.com/) ഒമ്പതാം ക്ലാസ് തൊഴിൽ ഉദ്ഗ്രഥിത വിദ്യാഭ്യാസം പരീക്ഷയുടെ പാർട്ട് 3 ചോദ്യപേപ്പർ എത്തിയില്ല.മലപ്പുറം കോഴിക്കോട് കണ്ണൂർ ജില്ലകളിലെ സ്‌കൂളുകളിലാണ് ചോദ്യപേപ്പർ എത്താത്തത്. ഇ മെയിൽ അയച്ച ചോദ്യപേപ്പർ ക്ലാസിൽ വായിച്ചുകൊടുക്കുകയാണ് അധ്യാപകർ. ഇന്ന് 1.30 ന് ആരംഭിച്ച പരീക്ഷയുടെ ചോദ്യപേപ്പറാണ് എത്താതിരുന്നത്.
തൊഴിൽ ഉദ്ഗ്രഥിത പരീക്ഷയുടെ ചോദ്യ പേപ്പറിൽ മൂന്ന് പാർട്ടാണ് ഉണ്ടായിരുന്നത്. രണ്ട് പാർട്ടുകളുടേയും ചോദ്യ പേപ്പർ വന്നിരുന്നത്. മൂന്നാം പാർട്ടിന്റെ ചോദ്യപേപ്പർ എത്താതിരുന്നത്. കണ്ണൂർ, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ ചോദ്യ പേപ്പർ ലഭിച്ചില്ലെന്നാണ് പരാതി. സംഭവത്തിൽ പ്രതിഷേധവുമായി എംഎസ്എഫ് രംഗത്തുവന്നു. ഡിഡിഇ ഓഫീസ് എംഎസ്എഫ് ഉപരോധിച്ചു. സംഭവത്തിൽ പ്രവർത്തകരെ പൊലീസ് അറസ്റ്റു ചെയ്തു നീക്കി.
MSF protests as question papers for exams not received

































