'വിമർശിച്ചത് പിഷാരടിയുടെ അരാഷ്ട്രീയ നിലപാടിനെ, അഭിനയ മികവിനെയല്ല ..' കോമാളിയെന്ന് വിളിച്ചതില്‍ ഖേദം പ്രകടിപ്പിച്ച് തോമസ് ഐസക്

'വിമർശിച്ചത് പിഷാരടിയുടെ അരാഷ്ട്രീയ നിലപാടിനെ, അഭിനയ മികവിനെയല്ല ..' കോമാളിയെന്ന് വിളിച്ചതില്‍ ഖേദം പ്രകടിപ്പിച്ച് തോമസ് ഐസക്
Mar 23, 2026 11:37 AM | By VIPIN P V

പത്തനംതിട്ട: ( www.truevisionnews.comകോമാളി പ്രയോ​ഗത്തിൽ ഖേദം പ്രകടിപ്പിച്ച് സിപിഎം നേതാവ് തോമസ് ഐസക്. രമേഷ് പിഷാരടിക്കെതിരെ ഉന്നയിച്ചത് രാഷ്ട്രീയ വിമർശനമാണെന്നാണ് വിശദീകരണം. പാലസ്തീൻ വിഷയത്തിലെ പിഷാരടിയുടെ അരാഷ്ട്രീയ നിലപാടിനെയാണ് വിമർശിച്ചതെന്നും കോമാളി പ്രയോ​ഗത്തിൽ ഖേദം പ്രകടിപ്പിക്കുന്നതായും തോമസ് ഐസക് പറഞ്ഞു.

പാലക്കാട്ടെ കോൺ​ഗ്രസ് സ്ഥാനാർത്ഥി രമേഷ് പിഷാരടിയുടെ അഭിനയ മികവിനെ മോശം പറയാനായിരുന്നില്ല ഉദ്ദേശിച്ചത്. രാഷ്ട്രീയ വിമർശനമാണ് നടത്തിയത്. മധ്യേഷ്യയിലെ പ്രതിസന്ധിയെക്കുറിച്ചും പലസ്തീൻ വിഷയത്തെക്കുറിച്ചും ഞങ്ങൾക്കും കോൺ​ഗ്രസിനും നിലപാടുണ്ടെന്നും എന്നാൽ, ആ നിലപാടുകൾക്ക് വിരുദ്ധമായുള്ള പിഷാരടിയുടെ അരാഷ്ട്രീയ നിലപാടിനെയാണ് താൻ വിമർശിച്ചതെന്നും തോമസ് ഐസക് മാധ്യമങ്ങളോട് പറഞ്ഞു. കോമാളി വേഷം കെട്ടുന്നവരെ സ്ഥാനാര്‍ത്ഥിയാക്കിയിട്ട് എന്ത് കാര്യമെന്ന ഐസക്കിന്‍റെ പരാമര്‍ശം വിവാദമായിരുന്നു.

കലാകാരന്മാർ എന്നാണ് സിപിഎമ്മിന് വെറുക്കപ്പെട്ടവരായതെന്നുമായിരുന്നു രമേഷ് പിഷാരടിയുടെ പ്രതികരണം.തോമസ് ഐസക്കിന്റെ കോമാളി പ്രയോ​ഗവുമായി ബന്ധപ്പെട്ട് അനാവശ്യ വിവാദങ്ങൾക്കില്ലെന്ന് രമേഷ് പിഷാരടി. തോമസ് ഐസക്കിനോട് സ്നേഹം മാത്രമാണുള്ളതെന്നും സംസ്കാരം സമരം ചെയ്താൽ കിട്ടുന്നതല്ലെന്നും തനിക്ക് സംസ്കാരം കൂടിയുണ്ടെന്നും രമേഷ് പിഷാരടി വ്യക്തമാക്കി.

thomas isaac expresses regret over the remarkagainst ramesh pisharody

Next TV

Related Stories
'കേരളത്തിലുടനീളം യു.ഡി.എഫ് തരംഗമാണ് '- നാമനിർദ്ദേശ പത്രിക സമർപ്പിച്ച് അപു ജോൺ ജോസഫ്

Mar 23, 2026 12:23 PM

'കേരളത്തിലുടനീളം യു.ഡി.എഫ് തരംഗമാണ് '- നാമനിർദ്ദേശ പത്രിക സമർപ്പിച്ച് അപു ജോൺ ജോസഫ്

'യുഡിഎഫാണ് തെരഞ്ഞെടുപ്പിനെ നേരിടുന്നത്'- നാമനിർദ്ദേശ പത്രിക സമർപ്പിച്ച് അപു ജോൺ...

Read More >>
സുൽത്താൻ ബത്തേരിയില്‍ വീടിന് തീപിടിച്ച് വയോധികന്‍ മരിച്ചു

Mar 23, 2026 11:49 AM

സുൽത്താൻ ബത്തേരിയില്‍ വീടിന് തീപിടിച്ച് വയോധികന്‍ മരിച്ചു

സുൽത്താൻ ബത്തേരിയില്‍ വീടിന് തീപിടിച്ച് വയോധികന്‍...

Read More >>
'അഖില്‍ ഇന്ന് പറയുന്നതിനൊന്നും മറുപടി പറയേണ്ടതില്ല, ഒരാഴ്ച കഴിയുമ്പോള്‍ തിരുത്തിപ്പറയും' - രമേഷ് പിഷാരടി

Mar 23, 2026 11:33 AM

'അഖില്‍ ഇന്ന് പറയുന്നതിനൊന്നും മറുപടി പറയേണ്ടതില്ല, ഒരാഴ്ച കഴിയുമ്പോള്‍ തിരുത്തിപ്പറയും' - രമേഷ് പിഷാരടി

'അഖില്‍ ഇന്ന് പറയുന്നതിനൊന്നും മറുപടി പറയേണ്ടതില്ല, ഒരാഴ്ച കഴിയുമ്പോള്‍ തിരുത്തിപ്പറയും' - രമേഷ് പിഷാരടി...

Read More >>
കോഴിക്കോട് മതിൽ തകർത്ത് സ്വകാര്യ ബസ് വീടിനുള്ളിലേക്ക് ഇടിച്ചുകയറി; ഡ്രൈവർക്ക് പരിക്ക്, വൻ അപകടം ഒഴിവായത് തലനാരിഴയ്‌ക്ക്

Mar 23, 2026 11:28 AM

കോഴിക്കോട് മതിൽ തകർത്ത് സ്വകാര്യ ബസ് വീടിനുള്ളിലേക്ക് ഇടിച്ചുകയറി; ഡ്രൈവർക്ക് പരിക്ക്, വൻ അപകടം ഒഴിവായത് തലനാരിഴയ്‌ക്ക്

കോഴിക്കോട് മതിൽ തകർത്ത് സ്വകാര്യ ബസ് വീടിനുള്ളിലേക്ക് ഇടിച്ചുകയറി, വൻ അപകടം ഒഴിവായത്...

Read More >>
Top Stories

News Roundup