തിരുവനന്തപുരം: (https://truevisionnews.com/) യു.ഡി.എഫ് സ്ഥാനാർത്ഥി അപു ജോൺ ജോസഫ് വരണാധികാരി മുൻപാകെ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. കേരളത്തിലുടനീളം യു.ഡി.എഫ് തരംഗമാണെന്നും 140 മണ്ഡലങ്ങളിലും മികച്ച വിജയം കൈവരിക്കുമെന്നും പത്രികാ സമർപ്പണത്തിന് ശേഷം അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
എൽ.ഡി.എഫും ബി.ജെ.പിയും തമ്മിലുള്ള 'ഡീൽ' ആരോപണങ്ങൾ ചർച്ചയാക്കുന്നതിനേക്കാൾ, മുന്നണിയുടെ ഒത്തൊരുമയോടെയുള്ള പ്രവർത്തനത്തിനാണ് മുൻഗണന നൽകുന്നതെന്ന് അപു വ്യക്തമാക്കി.അതേസമയം പിതാവ് പി ജെ ജോസഫ് അപുവിന് ആശംസകൾ നേർന്നു.
'UDF is facing the elections' - Apu John Joseph files nomination papers
































