സാദിഖലി തങ്ങൾക്കെതിരെ വ്യാജ പ്രചാരണം; അജ്ഞാത ഫേസ്ബുക്ക് അക്കൗണ്ടിനെതിരെ പോലീസ് കേസെടുത്തു

സാദിഖലി തങ്ങൾക്കെതിരെ വ്യാജ പ്രചാരണം; അജ്ഞാത ഫേസ്ബുക്ക് അക്കൗണ്ടിനെതിരെ പോലീസ് കേസെടുത്തു
Mar 23, 2026 08:27 AM | By Susmitha Surendran

മലപ്പുറം: (https://truevisionnews.com/) മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ സാദിഖലി തങ്ങള്‍ക്കെതിരെ വ്യാജ പ്രചാരണം നടത്തിയെന്ന പരാതിയിൽ കേസെടുത്തു. ലൈംഗികാരോപണം ഉന്നയിച്ച അജ്ഞാത ഐഡിക്കെതിരെ മുസ്‍ലിം ലീഗ് പരാതിയിൽ മലപ്പുറം സൈബർ ക്രൈം പൊലീസാണ് കേസെടുത്തു.

അപകീർത്തിപ്പെടുത്തൽ, വ്യാജരേഖ ചമയ്ക്കൽ തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തത്. അക്കൗണ്ട് വഴിയാണ് സാദിഖലി തങ്ങൾക്കെതിരെ ആരോപണം ഉന്നയിച്ചത്. അടുത്തിടെയാണ് അക്കൗണ്ട് ആരംഭിച്ചതെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

സംഭവത്തില്‍ രൂക്ഷവിമര്‍ശനവുമായി അഖിലേന്ത്യ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി രംഗത്തെത്തിയിരുന്നു. സംഭവത്തില്‍ അടിയന്തര ഇടപെടല്‍ വേണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും സാദിഖലി തങ്ങളെ വ്യക്തിപരമായി തേജോവധം ചെയ്യാനുള്ള നീക്കത്തെ എന്ത് വിലകൊടുത്തും പാര്‍ട്ടി നിയമപരമായി നേരിടുമെന്നും കുഞ്ഞാലിക്കുട്ടി ഫേസ്ബുക്കിലൂടെ വ്യക്തമാക്കിരുന്നു.

ഇത്തരം വ്യാജ പ്രചാരണങ്ങളില്‍ ആരും വഞ്ചിതരാകരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പിന്നാലെ, ആരോപണം ഉന്നയിച്ചയാള്‍ പോസ്റ്റ് പിന്‍വലിച്ചു. ഫേസ്ബുക്ക് അക്കൗണ്ടും അപ്രത്യക്ഷമായിരിക്കുകയാണ്.

Fake campaign against Sadiqali Thangal; Police file case against unknown Facebook account

Next TV

Related Stories
'അഖില്‍ ഇന്ന് പറയുന്നതിനൊന്നും മറുപടി പറയേണ്ടതില്ല, ഒരാഴ്ച കഴിയുമ്പോള്‍ തിരുത്തിപ്പറയും' - രമേഷ് പിഷാരടി

Mar 23, 2026 11:33 AM

'അഖില്‍ ഇന്ന് പറയുന്നതിനൊന്നും മറുപടി പറയേണ്ടതില്ല, ഒരാഴ്ച കഴിയുമ്പോള്‍ തിരുത്തിപ്പറയും' - രമേഷ് പിഷാരടി

'അഖില്‍ ഇന്ന് പറയുന്നതിനൊന്നും മറുപടി പറയേണ്ടതില്ല, ഒരാഴ്ച കഴിയുമ്പോള്‍ തിരുത്തിപ്പറയും' - രമേഷ് പിഷാരടി...

Read More >>
കോഴിക്കോട് മതിൽ തകർത്ത് സ്വകാര്യ ബസ് വീടിനുള്ളിലേക്ക് ഇടിച്ചുകയറി; ഡ്രൈവർക്ക് പരിക്ക്, വൻ അപകടം ഒഴിവായത് തലനാരിഴയ്‌ക്ക്

Mar 23, 2026 11:28 AM

കോഴിക്കോട് മതിൽ തകർത്ത് സ്വകാര്യ ബസ് വീടിനുള്ളിലേക്ക് ഇടിച്ചുകയറി; ഡ്രൈവർക്ക് പരിക്ക്, വൻ അപകടം ഒഴിവായത് തലനാരിഴയ്‌ക്ക്

കോഴിക്കോട് മതിൽ തകർത്ത് സ്വകാര്യ ബസ് വീടിനുള്ളിലേക്ക് ഇടിച്ചുകയറി, വൻ അപകടം ഒഴിവായത്...

Read More >>
പാലക്കാട് നിയന്ത്രണം വിട്ട ബൈക്ക് മതിലില്‍ ഇടിച്ച് അപകടം; യുവാക്കള്‍ക്ക് ദാരുണാന്ത്യം

Mar 23, 2026 10:48 AM

പാലക്കാട് നിയന്ത്രണം വിട്ട ബൈക്ക് മതിലില്‍ ഇടിച്ച് അപകടം; യുവാക്കള്‍ക്ക് ദാരുണാന്ത്യം

നിയന്ത്രണം വിട്ട ബൈക്ക് മതിലില്‍ ഇടിച്ച് അപകടം; യുവാക്കള്‍ക്ക്...

Read More >>
Top Stories

News Roundup