ഇടുക്കി:(www.truevisionnews.com ) കോതമംഗലത്ത് എക്സൈസ് നടത്തിയ മിന്നൽ പരിശോധനയിൽ ലക്ഷങ്ങൾ വിലമതിക്കുന്ന മാരക മയക്കുമരുന്നുമായി യുവതിയടക്കം രണ്ടുപേർ പിടിയിലായി. ഇടുക്കി ഏലപ്പാറ സ്വദേശിനി റിസാന ഫാത്തിമ (18), കോതമംഗലം സ്വദേശി അനന്തു പ്രസാദ് (24) എന്നിവരെയാണ് കോഴിപ്പിള്ളിയിലെ ലോഡ്ജ് മുറിയിൽ നിന്ന് എക്സൈസ് സംഘം പിടികൂടിയത്. ഇവരിൽ നിന്ന് 37.229 ഗ്രാം എം.ഡി.എം.എയും ലഹരി ഇടപാടുകൾക്കായി ഉപയോഗിച്ചിരുന്ന മൂന്ന് മൊബൈൽ ഫോണുകളും കണ്ടെടുത്തു. ബെംഗളൂരുവിൽ നിന്ന് ബസ് മാർഗ്ഗം പെരുമ്പാവൂരിലെത്തിച്ച ലഹരിമരുന്ന്, അവിടെ നിന്ന് ബൈക്കിൽ കോതമംഗലത്തേക്ക് കടത്തുകയായിരുന്നു ഇവർ.
പ്രദേശത്തെ കോളേജ് വിദ്യാർത്ഥികളെ കേന്ദ്രീകരിച്ച് ലഹരി വിൽപന നടത്തിയിരുന്ന സംഘം ദിവസങ്ങളായി എക്സൈസ് നിരീക്ഷണത്തിലായിരുന്നു. കോതമംഗലത്തെ സ്വകാര്യ കോളേജിൽ പഠിക്കാനെത്തിയ റിസാന, മാസങ്ങൾക്ക് മുൻപ് പഠനം ഉപേക്ഷിച്ചാണ് ലഹരി വിൽപനയിലേക്ക് തിരിഞ്ഞതെന്ന് എക്സൈസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. എക്സൈസ് റെയ്ഞ്ച് ഇൻസ്പെക്ടർ എം.പി. പ്രമോദിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ബുധനാഴ്ച അർധരാത്രിയോടെ പ്രതികളെ വലയിലാക്കിയത്. പിടിച്ചെടുത്ത മയക്കുമരുന്നിന് വിപണിയിൽ ഏകദേശം രണ്ട് ലക്ഷത്തിലധികം രൂപ വിലവരുമെന്ന് അധികൃതർ അറിയിച്ചു.
Two arrested with 37 grams of deadly drugs in Kothamangalam





























.jpeg)
.jpeg)

