വേളം: (kuttiadi.truevisionnews.com) ഗർഭാശയഗള കാൻസറിനെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി വേളം ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിൽ എച്ച്പിവി (HPV) വാക്സിൻ പഞ്ചായത്തുതല ക്യാമ്പയിന് തുടക്കമായി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.സി മുജീബ് റഹ്മാൻ ഉദ്ഘാടനം നിർവ്വഹിച്ചു.
ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ മഠത്തിൽ ശ്രീധരൻ അദ്ധ്യക്ഷത വഹിച്ചു. മെഡിക്കൽ ഓഫീസർ ഡോ. ബിന്ദു വാക്സിനേഷന്റെ പ്രാധാന്യത്തെക്കുറിച്ച് ക്ലാസെടുത്തു. 2011 മാർച്ച് 1 മുതൽ 2012 ഫെബ്രുവരി 28 വരെ ജനിച്ച പെൺകുട്ടികൾക്കാണ് സർക്കാർ നിർദ്ദേശപ്രകാരം വാക്സിൻ നൽകുന്നത്.
വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ബഷീർ മാസ്റ്റർ, ജനപ്രതിനിധികളായ സുരേഷ് ബാബു, സൗദ, ഹെൽത്ത് ഇൻസ്പെക്ടർ സിറാജ്, സലാം, ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ് തസ്നി എന്നിവർ പരിപാടിയിൽ പങ്കെടുത്തു സംസാരിച്ചു. മക്കളുടെ ഭാവി സുരക്ഷിതമാക്കാൻ എല്ലാ മാതാപിതാക്കളും ഈ വാക്സിനേഷൻ ക്യാമ്പയിനുമായി സഹകരിക്കണമെന്ന് ആരോഗ്യപ്രവർത്തകർ അഭ്യർത്ഥിച്ചു.
HPV vaccine campaign begins in Velam
































