തൃശൂര്‍: (truevisionnews.com) വടക്കാഞ്ചേരിയിൽ വയോധികന്റെ ദേഹത്ത് തിളച്ച വെള്ളമൊഴിച്ച് പൊള്ളിച്ച കേസിൽ പ്രതിയായ അയൽവാസി അറസ്റ്റിൽ. കഴിഞ്ഞ വർഷം തിരുവോണ നാളിൽ നടന്ന സംഭവത്തിൽ വടക്കാഞ്ചേരി റെയിൽവേ സ്റ്റേഷന് സമീപം താമസിക്കുന്ന രാജനെയാണ് (60) പോലീസ് പിടികൂടിയത്. ആക്രമണത്തിൽ ഗുരുതരമായി പൊള്ളലേറ്റ 62 വയസ്സുകാരനായ ശശിയെ അവശനിലയിൽ വഴിയരികിൽ കണ്ടെത്തുകയായിരുന്നു.
സംഭവം നടന്ന് ആറുമാസത്തോളം ഒളിവിൽ കഴിഞ്ഞ പ്രതിയെ ശാസ്ത്രീയമായ അന്വേഷണത്തിനൊടുവിലാണ് പോലീസ് സംഘം അറസ്റ്റ് ചെയ്തത്. വ്യക്തിപരമായ വൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്ന് പ്രാഥമിക നിഗമനം. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
ദൃക്സാക്ഷികളോ സിസിടിവി ദൃശ്യങ്ങളോ ലഭിക്കാത്ത കേസില്‍ സംശയമുളളവരെ ചുറ്റിപ്പറ്റി നടത്തിയ നിരന്തരമായ അന്വേഷണമാണ് പ്രതിയെ കണ്ടെത്തുന്നതിനും അറസ്റ്റ് ചെയ്യുന്നതിനും വടക്കാഞ്ചേരി പൊലീസിനെ സഹായിച്ചത്. സംഭവത്തില്‍ മുപ്പതോളം പേരുടെ മൊഴിയെടുക്കുകയും സാഹചര്യം പരിശോധിക്കുകയും ചെയ്തിട്ടുണ്ട്. രാജന്‍ പൊലീസിന് നല്‍കിയ മൊഴി സംശയകരമായിരുന്നു, ഇയാളുടെ പെരുമാറ്റവും അസ്വാഭാവികമായി പൊലീസിന് തോന്നി. തുടർന്ന് പൊലീസ് ഇയാളെ തുടർച്ചയായി നിരീക്ഷിക്കുകയായിരുന്നു.
അന്വേഷണത്തിനൊടുവില്‍ രാജന്‍ ചില ആത്മസുഹൃത്തുക്കളൊട് മാസങ്ങള്‍ക്കു ശേഷം കുറ്റസമ്മതം നടത്തിയതായി കണ്ടെത്തുകയും അതിന്റെ തെളിവുകള്‍ കാര്യക്ഷമമായി ശേഖരിക്കുകയും ചെയ്ത ശേഷമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. വീട്ടിലേക്ക് ബന്ധുക്കള്‍ വരുന്ന സമയം വീടിന് സമീപത്ത് വഴിയില്‍ മദ്യപിച്ച് കിടന്നതിനാണ് ചൂടു വെളളമൊഴിച്ചതെന്നാണ് പ്രതിയുടെ കുറ്റസമ്മതം. തൃശൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ നകുല്‍ രാജേന്ദ്ര ദേശ്മുഖ് ഈ കേസില്‍ പ്രത്യേക താല്പര്യമെടുക്കുകയും കേസിലെ പ്രതിയെ കണ്ടെത്തുന്നതിന് സമയം നല്‍കുകയും ചെയ്തതിനാലാണ് കേസില്‍ വളരെ ഫലപ്രദമായ രീതിയില്‍ പ്രതിയെ അറസ്റ്റ് ചെയ്യാൻ കഴിഞ്ഞതെന്ന് വടക്കാഞ്ചേരി പൊലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ മുരളീധരന്‍ അറിയിച്ചു.
Case of scalding an elderly man with boiling water in Vadakkancherry
































.png)
