65-കാരിയുടെ മാല മോഷ്ടിക്കാൻ ശ്രമിച്ച സ്ത്രീകൾ കുടുങ്ങി; അരൂർ ബസിൽ നടന്നത് സിനിമാറ്റിക്കായ രംഗങ്ങൾ

65-കാരിയുടെ മാല മോഷ്ടിക്കാൻ ശ്രമിച്ച സ്ത്രീകൾ കുടുങ്ങി; അരൂർ ബസിൽ നടന്നത് സിനിമാറ്റിക്കായ രംഗങ്ങൾ
Mar 13, 2026 06:23 AM | By Susmitha Surendran

അരൂർ: (https://truevisionnews.com/)  കെ.എസ്.ആർ.ടി.സി. ബസിലെ യാത്രക്കാരിയുടെ മാല മോഷ്ടിക്കാൻ ശ്രമിച്ച രണ്ട് തമിഴ് നാടോടി സ്ത്രീകൾ അറസ്റ്റിൽ. തത്തുക്കുടി കോവിൽപ്പെട്ടി സ്വദേശികളായ ലക്ഷ്മി, ബിന്ദു എന്നിവരെയാണ് നാട്ടുകാരുടേയും ബസ് യാത്രക്കാരുടേയും, ജീവനക്കാരുടേയും സമയോചിത ഇടപെടലിൽ പിടികൂടിത്.

വ്യാഴാഴ്ച ഉച്ചയോടെ തോപ്പുംപടിക്ക് പോകുകയായിരുന്ന ബസിലായിരുന്നു സംഭവം. അരൂർ പുത്തനങ്ങാടിയിൽ ലതിക (65) യുടെ മാലയാണ് ഇരുവരും ചേർന്ന് മോഷ്ടിക്കാൻ ശ്രമിച്ചത്.

പുത്തനങ്ങാടി സ്‌റ്റോപ്പിൽ ഇറങ്ങുന്നതിന് ഇടയിലായിരുന്നു സംഭവം. റോഡരികിൽ നിന്നിരുന്ന ഓട്ടോറിക്ഷ ഡ്രൈവറും ബസിലെ യാത്രക്കാരിയും സംഭവം കണ്ടു. ഇവർ ബഹളം ഉണ്ടാക്കിയതോടെ മോഷ്ടാക്കളുടെ കയ്യിൽ നിന്ന് മാല ബസിനുള്ളിൽ വീണു, ബസിൽ നിന്ന് ചാടിയിറങ്ങി ഓടി രക്ഷപെടാൻ ശ്രമിച്ച ഇവരെ യാത്രക്കാർ ചേർന്ന് പിടികൂടുകയായിരുന്നു.

പൊലീസിന്റെ ഡാറ്റ ബാങ്ക് പരിശോധിച്ചതിൽ നിന്നും ഇരുവരും മറ്റ് പേരുകളിൽ മുൻപ് വേറെ സ്റ്റേഷനുകളിൽ പിടിയലായതായി രേഖയുണ്ട്. ആധാർ കാർഡ് പോലുള്ള ആധികാരിക രേഖകളൊന്നും ഇവരുടെ കയ്യിൽ ഇല്ലായിരുന്നു.

Aroor KSRTC bus robbery attempt, Tamil nomad women arrested

Next TV

Related Stories
പാചകവാതക പ്രതിസന്ധി: കൽക്കരിയും മണ്ണെണ്ണയും ഉപയോഗിക്കാൻ കേന്ദ്ര സർക്കാറിന്റെ നിർദേശം, സംസ്ഥാനങ്ങൾക്ക് കൂടുതൽ മണ്ണെണ്ണ നൽകും

Mar 13, 2026 09:33 AM

പാചകവാതക പ്രതിസന്ധി: കൽക്കരിയും മണ്ണെണ്ണയും ഉപയോഗിക്കാൻ കേന്ദ്ര സർക്കാറിന്റെ നിർദേശം, സംസ്ഥാനങ്ങൾക്ക് കൂടുതൽ മണ്ണെണ്ണ നൽകും

കൽക്കരിയും മണ്ണെണ്ണയും ഉപയോഗിക്കാൻ കേന്ദ്ര സർക്കാറിന്റെ നിർദേശം, സംസ്ഥാനങ്ങൾക്ക് കൂടുതൽ മണ്ണെണ്ണ...

Read More >>
വടക്കാഞ്ചേരിയിൽ വയോധികനെ തിളച്ച വെള്ളമൊഴിച്ച് പൊള്ളിച്ച കേസ്; ആറുമാസത്തിന് ശേഷം അയൽവാസി പിടിയിൽ

Mar 13, 2026 09:22 AM

വടക്കാഞ്ചേരിയിൽ വയോധികനെ തിളച്ച വെള്ളമൊഴിച്ച് പൊള്ളിച്ച കേസ്; ആറുമാസത്തിന് ശേഷം അയൽവാസി പിടിയിൽ

വടക്കാഞ്ചേരിയിൽ വയോധികനെ തിളച്ച വെള്ളമൊഴിച്ച് പൊള്ളിച്ച കേസ്; ആറുമാസത്തിന് ശേഷം അയൽവാസി...

Read More >>
കൈവിടാതെ കേരളം; ആലപ്പുഴയിൽ മാതാപിതാക്കൾ കൈമാറിയ പെൺകുഞ്ഞിനെ സിഡബ്ല്യുസി ഏറ്റെടുത്തു

Mar 13, 2026 09:12 AM

കൈവിടാതെ കേരളം; ആലപ്പുഴയിൽ മാതാപിതാക്കൾ കൈമാറിയ പെൺകുഞ്ഞിനെ സിഡബ്ല്യുസി ഏറ്റെടുത്തു

ആലപ്പുഴയിൽ മാതാപിതാക്കൾ കൈമാറിയ പെൺകുഞ്ഞിനെ സിഡബ്ല്യുസി...

Read More >>
അമ്മയെ ക്രൂരമായി കൊന്നതിന് നാലര വയസുകാരിയായ മകൾ ദൃക്സാക്ഷി; ഭർത്താവിന് ജീവപര്യന്തം തടവ് വിധിച്ച് കോടതി

Mar 13, 2026 08:54 AM

അമ്മയെ ക്രൂരമായി കൊന്നതിന് നാലര വയസുകാരിയായ മകൾ ദൃക്സാക്ഷി; ഭർത്താവിന് ജീവപര്യന്തം തടവ് വിധിച്ച് കോടതി

അമ്മയെ ക്രൂരമായി കൊന്നതിന് നാലര വയസുകാരിയായ മകൾ ദൃക്സാക്ഷി, ഭർത്താവിന് ജീവപര്യന്തം തടവ് വിധിച്ച്...

Read More >>
Top Stories

News Roundup