ആലപ്പുഴ:(https://truevisionnews.com/) അമ്പലപ്പുഴ മണ്ഡലത്തിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കാനുള്ള തന്റെ തീരുമാനത്തിന് പിന്നാലെ വോട്ടർമാരോട് പിന്തുണ അഭ്യർത്ഥിച്ച് ജി. സുധാകരൻ രംഗത്തെത്തി.
സോഷ്യൽ മീഡിയയിലൂടെയാണ് അദ്ദേഹം തന്റെ നിലപാട് വ്യക്തമാക്കിയത്. ജനങ്ങളുടെ നിരന്തരമായ അഭ്യർത്ഥന മാനിച്ചാണ് താൻ വീണ്ടും ജനവിധി തേടുന്നതെന്നും, ഒരു രാഷ്ട്രീയ പാർട്ടിയുടെയും ഭാഗമാകാനോ പിന്തുണ തേടാനോ താൻ ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
അഴിമതിക്കെതിരെയുള്ള പോരാട്ടവും വികസനവുമാണ് തന്റെ ലക്ഷ്യമെന്ന് വ്യക്തമാക്കിയ സുധാകരൻ, കക്ഷിരാഷ്ട്രീയ ഭേദമന്യേ എല്ലാ വോട്ടർമാരുടെയും പിന്തുണ ആവശ്യപ്പെട്ടിട്ടുണ്ട്. ജനങ്ങൾക്ക് വേണ്ടിയുള്ള പ്രവർത്തനങ്ങൾ തുടരുമെന്ന ഉറപ്പും അദ്ദേഹം തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പങ്കുവെച്ചു.
'Contesting respecting the will of the people'; G. Sudhakaran appeals for votes
































