'കെഎസ്‌യു പ്രവർത്തകരുടെ കയ്യിൽ ആയുധം ഉണ്ടായിരുന്നില്ല'; വീണാ ജോർജിനെ വധിക്കാൻ ശ്രമിച്ചെന്ന കേസിൽ നിരീക്ഷണവുമായി തലശ്ശേരി കോടതി

'കെഎസ്‌യു പ്രവർത്തകരുടെ കയ്യിൽ ആയുധം ഉണ്ടായിരുന്നില്ല'; വീണാ ജോർജിനെ വധിക്കാൻ ശ്രമിച്ചെന്ന കേസിൽ നിരീക്ഷണവുമായി തലശ്ശേരി കോടതി
Mar 12, 2026 05:37 PM | By VIPIN P V

കണ്ണൂര്‍: ( www.truevisionnews.com ) കണ്ണൂര്‍ റെയിൽവെ സ്റ്റേഷനിൽ വെച്ചുണ്ടായ പ്രതിഷേധത്തിനിടെ മന്ത്രി വീണാ ജോര്‍ജിനെ വധിക്കാൻ ശ്രമിച്ചെന്ന കേസുമായി ബന്ധപ്പെട്ട് നിർണായക നിരീക്ഷണവുമായി തലശേരി കോടതി. കെഎസ് യു പ്രവർത്തകരുടെ കയ്യിൽ ആയുധം ഉണ്ടായിരുന്നില്ല. കെഎസ് യു പ്രവർത്തകരുടെ കയ്യിൽ കരിങ്കോടി മാത്രമാണ് ഉണ്ടായിരുന്നത്. കറുത്ത തുണിയല്ലാതെ മറ്റൊരായുധവും ഉണ്ടായിരുന്നില്ല. വീണാ ജോർജിന്റെ മൊഴിയെടുക്കാത്തത് അസ്വാഭാവികമെന്നും തലശ്ശേരി കോടതി നിരീക്ഷിച്ചു.

കോടതിയിൽ മൊഴി നൽകിയത് ടൗൺ സ്റ്റേഷനിലെ എസ് ഐ ഉൾപ്പടെ മൂന്ന് പോലീസുകാരാണ്. വുണ്ട് സർട്ടിഫിക്കറ്റിലും ആയുധം ഉപയോഗിച്ച് മർദ്ദിച്ചതായി തെളിവില്ല. മന്ത്രിയുടെ ഗൺമാനും പൊലീസുകാരും ഡ്യൂട്ടിയിൽ ഉണ്ടായിരുന്നിട്ട് കേസെടുക്കാൻ ഏഴു മണിക്കൂർ വൈകിയെന്നും കോടതി വിമർശിച്ചു. കണ്ണൂര്‍ റെയിൽവെ സ്റ്റേഷനിൽ നടന്നത് ഉന്തും തള്ളും മാത്രമാണെന്നും പൊലീസുകാര്‍ മൊഴി നൽകി. കണ്ണൂര്‍ ടൗണ്‍ പൊലീസ് സ്റ്റേഷനിലെ മൂന്ന് പൊലീസ് ഉദ്യോഗസ്ഥരുടെ മൊഴിയാണ് അന്വേഷണ സംഘം രേഖപ്പെടുത്തിയത്.

അതേസമയം, ആരോഗ്യമന്ത്രി വീണാ ജോർജിനെ വധിക്കാൻ ശ്രമിച്ചെന്ന കേസിൽ കെഎസ്‍യു പ്രവർത്തകർ ജാമ്യം ലഭിച്ചു. തലശേരി ജില്ലാ സെഷൻസ് കോടതിയാണ് കെഎസ്‍യു കണ്ണൂർ ജില്ലാ പ്രസിഡന്റ് എം സി അതുൽ ഉൾപ്പടെ അഞ്ച് പേർക്ക് ജാമ്യം അനുവദിച്ചത്.

veena george murder attempt case thalaserry court

Next TV

Related Stories
അമ്മൂമ്മ മടങ്ങിയെത്തിയപ്പോൾ കണ്ടത് ചലനമറ്റ ശരീരം; വാമനപുരത്ത് ഒരു വയസ്സുകാരി ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ

Mar 12, 2026 07:24 PM

അമ്മൂമ്മ മടങ്ങിയെത്തിയപ്പോൾ കണ്ടത് ചലനമറ്റ ശരീരം; വാമനപുരത്ത് ഒരു വയസ്സുകാരി ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ

തിരുവനന്തപുരം വാമനപുരത്ത് ഒരു വയസ്സുകാരി ദുരൂഹ സാഹചര്യത്തിൽ മരിച്ച...

Read More >>
വി പി സാനുവിനെ സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റായി നിയമിച്ച് സർക്കാർ

Mar 12, 2026 06:45 PM

വി പി സാനുവിനെ സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റായി നിയമിച്ച് സർക്കാർ

വി പി സാനുവിനെ സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റായി നിയമിച്ച്...

Read More >>
ഇൻസ്റ്റഗ്രാം റീൽസിനെ ചൊല്ലി തര്‍ക്കം; ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് സീനിയര്‍ വിദ്യാര്‍ത്ഥികളുടെ ക്രൂര മര്‍ദ്ദനമെന്ന് പരാതി, തോളെല്ലിന് പരിക്ക്

Mar 12, 2026 06:11 PM

ഇൻസ്റ്റഗ്രാം റീൽസിനെ ചൊല്ലി തര്‍ക്കം; ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് സീനിയര്‍ വിദ്യാര്‍ത്ഥികളുടെ ക്രൂര മര്‍ദ്ദനമെന്ന് പരാതി, തോളെല്ലിന് പരിക്ക്

ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് സീനിയര്‍ വിദ്യാര്‍ത്ഥികളുടെ ക്രൂര മര്‍ദ്ദനമെന്ന് പരാതി, തോളെല്ലിന്...

Read More >>
കഴക്കൂട്ടത്ത് ബൈക്ക് ലോറിക്കടിയിൽപ്പെട്ട് അപകടം; യുവാവിന് ദാരുണാന്ത്യം

Mar 12, 2026 05:09 PM

കഴക്കൂട്ടത്ത് ബൈക്ക് ലോറിക്കടിയിൽപ്പെട്ട് അപകടം; യുവാവിന് ദാരുണാന്ത്യം

കഴക്കൂട്ടത്ത് ബൈക്ക് ലോറിക്കടിയിൽപ്പെട്ട് അപകടം ,യുവാവിന്...

Read More >>
യാത്രക്കാർക്ക് ആശ്വാസം; അമൃത് ഭാരത് എക്സ്പ്രസിന് കേരളത്തിൽ മൂന്ന് സ്റ്റോപ്പുകൾ കൂടി അനുവദിച്ചു

Mar 12, 2026 04:32 PM

യാത്രക്കാർക്ക് ആശ്വാസം; അമൃത് ഭാരത് എക്സ്പ്രസിന് കേരളത്തിൽ മൂന്ന് സ്റ്റോപ്പുകൾ കൂടി അനുവദിച്ചു

അമൃത് ഭാരത് എക്സ്പ്രസിന് കേരളത്തിൽ മൂന്ന് സ്റ്റോപ്പുകൾ കൂടി...

Read More >>
Top Stories

News Roundup