കഴക്കൂട്ടത്ത് ബൈക്ക് ലോറിക്കടിയിൽപ്പെട്ട് അപകടം; യുവാവിന് ദാരുണാന്ത്യം

കഴക്കൂട്ടത്ത് ബൈക്ക് ലോറിക്കടിയിൽപ്പെട്ട് അപകടം; യുവാവിന് ദാരുണാന്ത്യം
Mar 12, 2026 05:09 PM | By VIPIN P V

തിരുവനന്തപുരം: ( www.truevisionnews.com ) കഴക്കൂട്ടം കണിയാപുരത്ത് ബൈക്ക് ലോറിക്കടിയില്‍പ്പെട്ട് യുവാവിന് ദാരുണാന്ത്യം. കണിയാപുരം പള്ളിനട സ്വദേശി അഫ്രാന്‍ ആണ് മരിച്ചത്. ഉച്ചയ്ക്ക് 1.45ന് മസ്താന്‍ മുക്കിലായിരുന്നു അപകടം. സിമന്റ് കയറ്റിപ്പോയ ലോറിയില്‍ തട്ടിയ ബൈക്ക് മറിഞ്ഞ് ലോറിക്കടിയില്‍പ്പെടുകയായിരുന്നു. പിന്‍ ചക്രങ്ങള്‍ തലയില്‍ കൂടി കയറിയങ്ങി. അപകടത്തിന് പിന്നാലെ അഫ്രാന്‍ തല്‍ക്ഷണം മരിക്കുകയായിരുന്നു. മൃതദേഹം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

മറ്റൊരു സംഭവത്തിൽ കൊണ്ടോട്ടി മൊറയൂരിൽ സ്വകാര്യ ബസും കാറും കൂട്ടി ഇടിച്ച് മൂന്ന് പേർ മരിച്ചു. മേലാറ്റുർ സ്വദേശികളായ ബാസില, ഷക്കീല, കാർ ഡ്രൈവർ ഷിയാസ് എന്നിവരാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ അഫ്രിദ, ഇബ്രാഹിം എന്നിവരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

ഇന്ന് രാവിലെ എട്ട് മണിയോടെയാണ് അപകടം നടന്നത്. നിലമ്പൂരിൽ നിന്ന് കോഴിക്കോടേക്ക് പോകുന്ന സ്വകാര്യ ബസും, ബന്ധുക്കളെ എയർപോർട്ടിൽ വിട്ട് തിരികെ വരികയായിരുന്ന കാറുമാണ് അപകടത്തിൽ പെട്ടത്. അപകടത്തിൻ്റെ ആഘാതത്തിൽ കാർ പൂർണമായും തകർന്നു.

A young man met with a tragic end after his bike collided with a lorry in Kazhakoottam

Next TV

Related Stories
അമ്മൂമ്മ മടങ്ങിയെത്തിയപ്പോൾ കണ്ടത് ചലനമറ്റ ശരീരം; വാമനപുരത്ത് ഒരു വയസ്സുകാരി ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ

Mar 12, 2026 07:24 PM

അമ്മൂമ്മ മടങ്ങിയെത്തിയപ്പോൾ കണ്ടത് ചലനമറ്റ ശരീരം; വാമനപുരത്ത് ഒരു വയസ്സുകാരി ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ

തിരുവനന്തപുരം വാമനപുരത്ത് ഒരു വയസ്സുകാരി ദുരൂഹ സാഹചര്യത്തിൽ മരിച്ച...

Read More >>
വി പി സാനുവിനെ സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റായി നിയമിച്ച് സർക്കാർ

Mar 12, 2026 06:45 PM

വി പി സാനുവിനെ സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റായി നിയമിച്ച് സർക്കാർ

വി പി സാനുവിനെ സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റായി നിയമിച്ച്...

Read More >>
ഇൻസ്റ്റഗ്രാം റീൽസിനെ ചൊല്ലി തര്‍ക്കം; ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് സീനിയര്‍ വിദ്യാര്‍ത്ഥികളുടെ ക്രൂര മര്‍ദ്ദനമെന്ന് പരാതി, തോളെല്ലിന് പരിക്ക്

Mar 12, 2026 06:11 PM

ഇൻസ്റ്റഗ്രാം റീൽസിനെ ചൊല്ലി തര്‍ക്കം; ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് സീനിയര്‍ വിദ്യാര്‍ത്ഥികളുടെ ക്രൂര മര്‍ദ്ദനമെന്ന് പരാതി, തോളെല്ലിന് പരിക്ക്

ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് സീനിയര്‍ വിദ്യാര്‍ത്ഥികളുടെ ക്രൂര മര്‍ദ്ദനമെന്ന് പരാതി, തോളെല്ലിന്...

Read More >>
യാത്രക്കാർക്ക് ആശ്വാസം; അമൃത് ഭാരത് എക്സ്പ്രസിന് കേരളത്തിൽ മൂന്ന് സ്റ്റോപ്പുകൾ കൂടി അനുവദിച്ചു

Mar 12, 2026 04:32 PM

യാത്രക്കാർക്ക് ആശ്വാസം; അമൃത് ഭാരത് എക്സ്പ്രസിന് കേരളത്തിൽ മൂന്ന് സ്റ്റോപ്പുകൾ കൂടി അനുവദിച്ചു

അമൃത് ഭാരത് എക്സ്പ്രസിന് കേരളത്തിൽ മൂന്ന് സ്റ്റോപ്പുകൾ കൂടി...

Read More >>
Top Stories

News Roundup