കോഴിക്കോട് എംപിക്ക് വടകരയിൽ എന്താ കാര്യം? മുല്ലപ്പള്ളിയെ അപമാനിക്കുന്ന പവർ ഗ്രൂപ്പ് രാഷ്ട്രീയം അവസാനിപ്പിക്കുക; വടകരയിൽ പോസ്റ്ററുകൾ

കോഴിക്കോട് എംപിക്ക് വടകരയിൽ എന്താ കാര്യം? മുല്ലപ്പള്ളിയെ അപമാനിക്കുന്ന പവർ ഗ്രൂപ്പ് രാഷ്ട്രീയം അവസാനിപ്പിക്കുക; വടകരയിൽ പോസ്റ്ററുകൾ
Mar 12, 2026 04:42 PM | By Susmitha Surendran

കോഴിക്കോട്  : (https://truevisionnews.com/)വടകരയിൽ മുല്ലപ്പള്ളിയെ അനുകൂലിച്ച് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു. യൂത്ത് കോൺഗ്രസിന്റെ പേരിലാണ് പോസ്റ്ററുകൾ. മുല്ലപ്പള്ളിയെ അപമാനിക്കുന്ന പവർ ഗ്രൂപ്പ് രാഷ്ട്രീയം അവസാനിപ്പിക്കുക, മുൻ കെപിസിസി പ്രസിഡന്റിനെ അപമാനിക്കുന്ന പാർട്ടി നേതാക്കളെ തിരിച്ചറിയുക തുടങ്ങിയവയാണ് പോസ്റ്ററുകളിൽ എഴുതിയിരിക്കുന്നത്.

വടകര പഴയ സ്റ്റാൻഡ് പരിസരത്ത് പതിച്ച പോസ്റ്ററുകളിൽ കോഴിക്കോട് എംപിക്കെതിരെയും ബിജെപി അവിശുദ്ധ കൂട്ടുകെട്ടിനെതിരെയും രൂക്ഷമായ വിമർശനങ്ങളാണ് ഉന്നയിച്ചിരിക്കുന്നത്.

കോഴിക്കോട് എംപിക്ക് വടകരയിൽ എന്താ കാര്യം?, ബിജെപിയുമായുള്ള അവിശുദ്ധ കൂട്ടുകെട്ട് തിരിച്ചറിയുക എന്നിങ്ങനെയും പോസ്റ്ററിൽ ഉണ്ട്. വടകര പഴയ സ്റ്റാൻഡ് പരിസരത്താണ് ഇത്തരത്തിൽ വ്യാപകമായി പോസ്റ്ററുകൾ പതിച്ചിട്ടുള്ളത്. സംഭവം വാർത്തയായതോടെ പോസ്റ്ററുകൾ യൂത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ പറിച്ചുമാറ്റി.

യൂത്ത് കോൺഗ്രസിന് പോസ്റ്റർ പതിച്ചതുമായി യാതൊരു ബന്ധവും ഇല്ലെന്നും നേതാക്കൾ അറിയിച്ചു. രാഷ്ട്രീയ എതിരാളികൾ പടച്ചുവിട്ട പോസ്റ്ററുകളാണെന്നാണ് നേതാക്കൾ പറയുന്നത്.

Stop power group politics that insults Mullappally; Posters in Vadakara

Next TV

Related Stories
കഴക്കൂട്ടത്ത് ബൈക്ക് ലോറിക്കടിയിൽപ്പെട്ട് അപകടം; യുവാവിന് ദാരുണാന്ത്യം

Mar 12, 2026 05:09 PM

കഴക്കൂട്ടത്ത് ബൈക്ക് ലോറിക്കടിയിൽപ്പെട്ട് അപകടം; യുവാവിന് ദാരുണാന്ത്യം

കഴക്കൂട്ടത്ത് ബൈക്ക് ലോറിക്കടിയിൽപ്പെട്ട് അപകടം ,യുവാവിന്...

Read More >>
യാത്രക്കാർക്ക് ആശ്വാസം; അമൃത് ഭാരത് എക്സ്പ്രസിന് കേരളത്തിൽ മൂന്ന് സ്റ്റോപ്പുകൾ കൂടി അനുവദിച്ചു

Mar 12, 2026 04:32 PM

യാത്രക്കാർക്ക് ആശ്വാസം; അമൃത് ഭാരത് എക്സ്പ്രസിന് കേരളത്തിൽ മൂന്ന് സ്റ്റോപ്പുകൾ കൂടി അനുവദിച്ചു

അമൃത് ഭാരത് എക്സ്പ്രസിന് കേരളത്തിൽ മൂന്ന് സ്റ്റോപ്പുകൾ കൂടി...

Read More >>
ഡ്യൂട്ടി സമയത്ത് സ്പായിൽ സന്ദർശനം: തൃക്കാക്കര സിഐ സുധീറിനെതിരെ നടപടി; ജില്ലാ ഹെഡ് ക്വാർട്ടേഴ്സിലേക്ക് സ്ഥലംമാറ്റി

Mar 12, 2026 04:03 PM

ഡ്യൂട്ടി സമയത്ത് സ്പായിൽ സന്ദർശനം: തൃക്കാക്കര സിഐ സുധീറിനെതിരെ നടപടി; ജില്ലാ ഹെഡ് ക്വാർട്ടേഴ്സിലേക്ക് സ്ഥലംമാറ്റി

ഡ്യൂട്ടി സമയത്ത് കണ്ടത് സ്പായിൽ; വിജിലൻസ് പിടികൂടിയ തൃക്കാക്കര സിഐക്ക്...

Read More >>
Top Stories

News Roundup