തിരുവനന്തപുരം: (https://truevisionnews.com/) കേരളത്തിലെ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരുടെ വീട്ടിലെ സഹായികളുടെ അലവന്‍സ് കുത്തനെ കൂട്ടി. ഐഎഎസ് ഓഫീസര്‍മാരുടെ സംഘടനയുടെ നിവേദനം പരിഗണിച്ചാണ് സര്‍ക്കാര്‍ ഉത്തരവ്.
സെക്രട്ടറി റാങ്കിലുള്ളവരുടെ സഹായിക്ക് 2,900 മായിരുന്നത് 19,170 രൂപയാക്കി. പ്രിന്‍സിപ്പല്‍ സെക്രട്ടറി റാങ്കിന് മുകളിലുള്ളവരുടെ സഹായി അലവൻസ് 11,400 എന്നത് 38,340 രൂപയും ആക്കിയിട്ടുണ്ട്.
നിലവിലെ ജീവിതച്ചെലവും മിനിമം വേതന വ്യവസ്ഥകളും കണക്കിലെടുത്ത് അലവൻസ് വർധിപ്പിക്കണമെന്ന് ഐഎഎസ് ഓഫീസേഴ്സ് അസോസിയേഷൻ സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഭീമമായ ഈ വർധനവ് നടപ്പിലാക്കിയിരിക്കുന്നത്.
The allowance of domestic helpers of civil service officials in the state has been sharply increased.




























.png)

.jpeg)
.jpeg)
