( www.truevisionnews.com )അന്തരിച്ച പ്രമുഖ ചരിത്രകാരൻ ഡോ. കെ.എൻ. പണിക്കരുടെ സംസ്കാര ചടങ്ങുകൾ ഇന്ന് വൈകീട്ട് നാലിന് തിരുവനന്തപുരം തൈക്കാട് ശാന്തികവാടത്തിൽ നടക്കും. വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ഇന്നലെ ഉച്ചയ്ക്ക് 1.30-ഓടെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു 90-കാരനായ അദ്ദേഹത്തിന്റെ അന്ത്യം.
രാവിലെ 10 മണി മുതൽ ജവഹർ നഗറിലെ വസതിയിൽ പൊതുദർശനത്തിന് സൗകര്യമുണ്ടാകും. വിദേശത്തുള്ള മക്കൾ എത്തിയ ശേഷമായിരിക്കും സംസ്കാര ചടങ്ങുകൾ ആരംഭിക്കുക.
ചരിത്രത്തെ വക്രീകരിക്കാനുള്ള ശ്രമങ്ങളെ സധൈര്യം നേരിട്ട മതനിരപേക്ഷ ചിന്തകനും സാംസ്കാരിക പ്രവർത്തകനുമായിരുന്നു അദ്ദേഹം. ഡൽഹി ജെ.എൻ.യുവിൽ ദീർഘകാലം അധ്യാപകനായി സേവനമനുഷ്ഠിച്ച അദ്ദേഹം, വിദ്യാഭ്യാസ വിചക്ഷണൻ എന്ന നിലയിലും വലിയ സംഭാവനകൾ നൽകിയിട്ടുണ്ട്. കേരള ചരിത്ര ഗവേഷണ കൗൺസിൽ അദ്ദേഹത്തിന്റെ തൊണ്ണൂറാം ജന്മദിനം ആഘോഷിക്കാനിരിക്കെയാണ് ഈ വിയോഗം. പരേതയായ ഉഷാ ഭാർഗവയാണ് ഭാര്യ. രാഗിണി, ശാലിനി എന്നിവർ മക്കളാണ്.
Funeral of late eminent historian K.N. Panicker today































_(28).jpeg)
