'എപ്പോഴും എന്റെ പ്രിയപ്പെട്ട ആളുകളായിരിക്കുന്നതിന് നന്ദി'; വിജയ്-തൃഷ ഗോസിപ്പുകൾക്കിടെ നടിയുടെ ഇൻസ്റ്റാഗ്രാം പോസ്റ്റ് വൈറൽ

'എപ്പോഴും എന്റെ പ്രിയപ്പെട്ട ആളുകളായിരിക്കുന്നതിന് നന്ദി'; വിജയ്-തൃഷ ഗോസിപ്പുകൾക്കിടെ നടിയുടെ ഇൻസ്റ്റാഗ്രാം പോസ്റ്റ് വൈറൽ
Mar 6, 2026 03:55 PM | By Anusree vc

(moviemax.in) തമിഴ് സൂപ്പർതാരം വിജയും ഭാര്യ സംഗീതയും വിവാഹമോചനത്തിലേക്ക് നീങ്ങുന്നു എന്ന വാർത്തകൾക്കിടെ, തൃഷ പങ്കുവെച്ച ഇൻസ്റ്റാഗ്രാം പോസ്റ്റ് സോഷ്യൽ മീഡിയയിൽ കനത്ത ചർച്ചയാകുന്നു. വിജയുമായി ബന്ധപ്പെടുത്തി തൃഷയുടെ പേര് പല ഗോസിപ്പുകളിലും ഉയർന്നു കേൾക്കുന്ന സാഹചര്യത്തിലാണ് താരത്തിന്റെ പുതിയ നീക്കം ആരാധകർക്കിടയിൽ ആകാംക്ഷ വർദ്ധിപ്പിക്കുന്നത്.

ഒരു പ്രമുഖ നടിയുമായുള്ള വിജയിന്റെ ബന്ധമാണ് വിവാഹമോചനത്തിന് കാരണമായതെന്ന് സംഗീത കോടതിയിൽ സമർപ്പിച്ച ഹർജിയിൽ ആരോപിക്കുന്നതായാണ് റിപ്പോർട്ടുകൾ. ഇതിനിടെ ഒരു പൊതുചടങ്ങിൽ വിജയും തൃഷയും ഒന്നിച്ചെത്തിയത് അഭ്യൂഹങ്ങൾക്ക് ആക്കം കൂട്ടിയിരുന്നു. ഇപ്പോൾ തൃഷയുടെ ഇൻസ്റ്റാഗ്രാം പോസ്റ്റ് കൂടി പുറത്തുവന്നതോടെ, താരങ്ങൾക്കിടയിലെ ബന്ധത്തെക്കുറിച്ച് കൂടുതൽ ചർച്ചകൾക്കും സൈബർ ഇടങ്ങളിൽ ട്രോളുകൾക്കും വഴിവെച്ചിരിക്കുകയാണ്.

എപ്പോഴും എന്റെ പ്രിയപ്പെട്ട ആളുകളായിരിക്കുന്നതിന് നന്ദി എന്നാണ് തൃഷ ഇൻസ്റ്റാഗ്രാമില്‍ എഴുതിയിരിക്കുന്നത്. തന്റെ രണ്ട് ഫോട്ടോകളും ഇൻസ്റ്റാഗ്രാമില്‍ താരം പങ്കുവെച്ചിട്ടുണ്ട്. വിജയ്‍യെ ഉദ്ദേശിച്ചാണ് തൃഷ എഴുതിയിരിക്കുന്നത് എന്നാണ് നടിയുടെ ആരാധകര്‍ വ്യാഖ്യാനിക്കുന്നത്. അല്ല പൊതുവായുള്ള ഒരു പ്രസ്‍താവനയാണ് എന്ന് മറ്റ് ഒരു കൂട്ടരും കമന്റുകളായി എഴുതിയിരിക്കുന്നു.

നിര്‍മാതാവ് കല്‍പ്പാത്തി എസ് സുരേഷിന്റെ മകന്റെ വിവാഹ സല്‍ക്കാരത്തില്‍ പങ്കെടുക്കാനാണ് വിജയ്‍യും തൃഷയും ഒന്നിച്ചെത്തിയത്. ഒരേ തരത്തിലുള്ള വസ്‍ത്രങ്ങള്‍ ആയിരുന്നു താരങ്ങള്‍ ധരിച്ചത്. ഇരുവരും ഒരേ കാറിലാണ് എത്തിയതും. ഇതിന്റെ ചിത്രങ്ങളും വീഡിയോകളും സാമൂഹ്യ മാധ്യമത്തില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. അഭ്യൂഹങ്ങള്‍ ശരിയാണെന്നും ഇരുവരും പ്രണയത്തിലാണെന്നുമാണ് വീഡിയോയ്‍ക്ക് കമന്റുകളായി ആരാധകര്‍ എഴുതുന്നത്. എന്നാല്‍ അടുത്ത സുഹൃത്തുക്കളാണ് ഇരുവരെന്നും പറയുന്നുവരും കുറവല്ല. അടുത്ത സുഹൃത്തുക്കള്‍ ഒന്നിച്ചെത്തിയാല്‍ എന്താണ് തെറ്റെന്നാണ് ഇക്കൂട്ടര്‍ ചോദിക്കുന്നത്.

അതിനിടെ സംഗീത ഫയല്‍ ചെയ്‍ത ഹര്‍ജിയില്‍ ചെങ്കല്‍പേട്ട് കുടുംബ കോടതിയില്‍ ഏപ്രില്‍ 20ന് നേരിട്ട് ഹാജരാകാൻ വിജയ്‍യോട് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. വിജയ് സജീവ രാഷ്‍ട്രീയത്തില്‍ ഇറങ്ങിയ സമയത്ത് ഇങ്ങനെ ഒരു വിവാദം അനാവശ്യമാണെന്ന് അദ്ദേഹത്തിന്റെ കടുത്ത ആരാധകരും വാദിക്കുന്നുണ്ട്. രാഷ്‍ട്രീയ എതിരാളികള്‍ ഇത് ആയുധകമാക്കുമെന്ന് പറയുകയാണ് അദ്ദേഹത്തിന്റെ അനുയായികള്‍. വിഷയത്തില്‍ വിജയ് ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല എന്നതാണ് കൗതുകകരം. എന്തായിരിക്കും വിജയ് ഇക്കാര്യത്തില്‍ നിലപാടെടുക്കുക എന്ന് അറിയാൻ കാത്തിരിക്കുകയാണ് സിനിമാ ലോകവും രാഷ്‍ട്രീയവൃത്തങ്ങളും.

Actress' Instagram post goes viral amid Vijay-Trisha gossip

Next TV

Related Stories
കറുപ്പണിഞ്ഞ് ചെരിപ്പിടാതെ രാംചരൺ; 'വിരോഷ്' വിവാഹ വേദിയിലെ ആ ലളിത രൂപത്തിന് പിന്നിൽ !

Mar 5, 2026 04:01 PM

കറുപ്പണിഞ്ഞ് ചെരിപ്പിടാതെ രാംചരൺ; 'വിരോഷ്' വിവാഹ വേദിയിലെ ആ ലളിത രൂപത്തിന് പിന്നിൽ !

കറുപ്പണിഞ്ഞ് ചെരിപ്പിടാതെ രാംചരൺ; 'വിരോഷ്' വിവാഹ വേദിയിലെ ആ ലളിത രൂപത്തിന് പിന്നിൽ...

Read More >>
Top Stories