തദ്ദേശ സ്ഥാപന അധ്യക്ഷ തെരഞ്ഞെടുപ്പ്; തെരഞ്ഞെടുപ്പ് കമ്മീഷന് ഇടപെടാൻ അധികാരമില്ലെന്ന് ഹൈക്കോടതി

തദ്ദേശ സ്ഥാപന അധ്യക്ഷ തെരഞ്ഞെടുപ്പ്; തെരഞ്ഞെടുപ്പ് കമ്മീഷന് ഇടപെടാൻ അധികാരമില്ലെന്ന് ഹൈക്കോടതി
Mar 4, 2026 10:09 PM | By Roshni Kunhikrishnan

കൊച്ചി:( www.truevisionnews.com ) തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അധ്യക്ഷ, ഉപാധ്യക്ഷ തെരഞ്ഞെടുപ്പുകളിൽ ഇടപെടാൻ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന് അധികാരമില്ലെന്ന് ഹൈക്കോടതി ഉത്തരവിട്ടു. പത്തനംതിട്ട കോട്ടാങ്ങൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് റദ്ദാക്കിയ കമ്മീഷൻ നടപടി ചോദ്യം ചെയ്തുള്ള ഹർജിയിലാണ് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്റെ ഈ നിർണ്ണായക വിധി.

തെരഞ്ഞെടുപ്പ് നടത്തിപ്പിനും ഫലപ്രഖ്യാപനം വരെയുള്ള നടപടികൾക്കും മാത്രമാണ് കമ്മീഷന് ചുമതലയുള്ളതെന്നും, അതിനുശേഷമുള്ള തർക്കങ്ങൾ പരിഹരിക്കേണ്ടത് സിവിൽ കോടതിയാണെന്നും ഹൈക്കോടതി വ്യക്തമാക്കി.

നറുക്കെടുപ്പിലൂടെ വിജയിച്ച ബി.ജെ.പി അംഗം കെ.കെ. ഹരിക്കുമാറിന്റെ തെരഞ്ഞെടുപ്പ് റദ്ദാക്കിയ കമ്മീഷൻ നടപടി ഇതോടെ ഇല്ലാതായി. സിവിൽ കോടതിയിൽ പരാതി നൽകി തീർപ്പുണ്ടാകുന്നത് വരെ ഹരിക്കുമാറിന് വൈസ് പ്രസിഡന്റ് സ്ഥാനത്ത് തുടരാമെന്നും കോടതി വിധിയിൽ പറയുന്നു.

Local body chairperson election; High Court says Election Commission has no authority to interfere

Next TV

Related Stories
പെരുമ്പാവൂരിൽ കഞ്ചാവ് വേട്ട; അസം സ്വദേശി നാല് കിലോ കഞ്ചാവുമായി പിടിയിൽ

Mar 4, 2026 10:01 PM

പെരുമ്പാവൂരിൽ കഞ്ചാവ് വേട്ട; അസം സ്വദേശി നാല് കിലോ കഞ്ചാവുമായി പിടിയിൽ

പെരുമ്പാവൂരിൽ കഞ്ചാവ് വേട്ട; അസം സ്വദേശി നാല് കിലോ കഞ്ചാവുമായി...

Read More >>
മലപ്പുറത്ത് സ്കൂൾ വാനിടിച്ച് ആറാം ക്ലാസ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

Mar 4, 2026 09:40 PM

മലപ്പുറത്ത് സ്കൂൾ വാനിടിച്ച് ആറാം ക്ലാസ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

മലപ്പുറത്ത് സ്കൂൾ വാനിടിച്ച് ആറാം ക്ലാസ് വിദ്യാർത്ഥിക്ക്...

Read More >>
ശബരിമല സ്വര്‍ണക്കൊള്ളക്കേസ്; തന്ത്രി കണ്ഠര് രാജീവരെയെ ഇഡി ചോദ്യം ചെയ്തു

Mar 4, 2026 07:56 PM

ശബരിമല സ്വര്‍ണക്കൊള്ളക്കേസ്; തന്ത്രി കണ്ഠര് രാജീവരെയെ ഇഡി ചോദ്യം ചെയ്തു

ശബരിമല സ്വര്‍ണക്കൊള്ളക്കേസ്; തന്ത്രി കണ്ഠര് രാജീവരെയെ ഇഡി ചോദ്യം...

Read More >>
'അംഗത്വം പോയവരെല്ലാം പാർട്ടി വിരുദ്ധരല്ല, ആരെയും അവഗണിക്കില്ല' - ടി.പി. രാമകൃഷ്ണൻ

Mar 4, 2026 07:09 PM

'അംഗത്വം പോയവരെല്ലാം പാർട്ടി വിരുദ്ധരല്ല, ആരെയും അവഗണിക്കില്ല' - ടി.പി. രാമകൃഷ്ണൻ

'അംഗത്വം പോയവരെല്ലാം പാർട്ടി വിരുദ്ധരല്ല, ആരെയും അവഗണിക്കില്ല' - ടി.പി....

Read More >>
Top Stories

News from Regional Network