( www.truevisionnews.com )സംസ്ഥാനത്തെ സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കും പെൻഷൻകാർക്കും അനുവദിച്ച ക്ഷാമബത്തയുടെയും ക്ഷാമാശ്വാസത്തിന്റെയും കുടിശ്ശിക തുകകൾ മുൻകാല പ്രാബല്യത്തോടെ വിതരണം ചെയ്യാൻ സർക്കാർ ഉത്തരവിട്ടു.
ഓരോ ഗഡുവും അനുവദിക്കേണ്ടിയിരുന്ന യഥാർത്ഥ തീയതി കണക്കാക്കിയാണ് കുടിശ്ശിക നിശ്ചയിച്ചിരിക്കുന്നത്. ഫെബ്രുവരി, മാർച്ച് മാസങ്ങളിലായി അനുവദിച്ച 13 ശതമാനം ഡി.എ ഉൾപ്പെടെയുള്ളവയുടെ കുടിശ്ശിക തുക വരുന്ന സാമ്പത്തിക വർഷം മുതൽ എട്ട് ഗഡുക്കളായി നൽകാനാണ് തീരുമാനം.
യു.ജി.സി, എ.ഐ.സി.ടി.ഇ, മെഡിക്കൽ എഡ്യുക്കേഷൻ സ്കീമുകളിൽ ഉൾപ്പെട്ട അധ്യാപകർക്കും ഇതിന്റെ പ്രയോജനം ലഭിക്കുമെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ വ്യക്തമാക്കി. 2026-27 സാമ്പത്തിക വർഷത്തെ ബജറ്റിൽ വിതരണത്തിനായി തുക വകയിരുത്തിയിട്ടുണ്ടെന്നും സർക്കാർ അറിയിച്ചു.
DA arrears granted
































