കൊച്ചി: റോഡ് മുറിച്ചുകടക്കുകയായിരുന്ന ജാസ്ലിയ ജോൺസനെ ഇടിച്ചുതെറിപ്പിച്ച് നിർത്താതെ പോയ ആഡംബര കാർ പോലീസ് കണ്ടെടുത്തു. കോട്ടയം അതിരമ്പുഴ സ്വദേശി സിറിയക് പി. ജോർജിന്റേതാണ് വാഹനമെന്ന് പോലീസ് തിരിച്ചറിഞ്ഞു. തുറവൂരിൽ നിന്നാണ് അപകടമുണ്ടാക്കിയ മഹീന്ദ്ര XUV 700 വാഹനം കണ്ടെത്തിയത്. സിറിയക് പി ജോർജ് എന്നയാളാണ് വാഹനം ഓടിച്ചതെന്നാണ് ലഭ്യമാകുന്ന വിവരങ്ങൾ. കഴിഞ്ഞ ഫെബ്രുവരി 28നാണ് അപകടം നടന്നത്. ഈ വാഹനം പൊലീസ് കണ്ടെത്തി. തുറവൂരിൽ നിന്നുമാണ് കണ്ടെത്തിയത്. ജാസ്ലിയയെ ഇടിച്ച് തെറിപ്പിച്ചതിന് ശേഷം വാഹനം നിർത്താതെ പോകുകയായിരുന്നു. അപകടത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
കോട്ടയം അതിരമ്പുഴ സ്വദേശി ഡോ. സിറിയക് പി ജോർജ് ആണ് വാഹനം ഓടിച്ചതെന്ന് അങ്കമാലി എസ്എച്ച്ഓ എ രമേഷ് പറഞ്ഞു. ചാലാക്കൽ മെഡിക്കൽ കോളേജിലെ ഹൌസ് സർജൻസി വിദ്യാർത്ഥിയാണ് ഡോ. സിറിയക് പി ജോർജ്. അപകടം നടക്കുമ്പോൾ കാറിൽ സുഹൃത്തും ഉണ്ടായിരുന്നു. മദ്യപിച്ചതിന് തെളിവുകൾ ഇല്ലെന്നും ജാമ്യമില്ലാ വകുപ്പ് ചുമത്തിയെന്നും അങ്കമാലി എസ്എച്ച്ഓ പറഞ്ഞു. പ്രതിക്കായി അന്വേഷണം വ്യപാകമാക്കി.
എടവനക്കാട് സ്വദേശിയായ ജാസ്ലിയ അങ്കമാലി മോണിംഗ് സ്റ്റാർ കോളേജിലെ രണ്ടാം വർഷ ബി.കോം വിദ്യാർത്ഥിനിയായിരുന്നു. പഠനത്തോടൊപ്പം പാർട്ട് ടൈം ജോലി ചെയ്തിരുന്ന ജാസ്ലിയ, ഫെബ്രുവരി 28-ന് ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് അങ്കമാലി ടെൽക് ജംഗ്ഷനിൽ വെച്ച് അപകടത്തിൽപ്പെട്ടത്. കാർ ഇടിച്ചുണ്ടായ അപകടത്തിൽ ജാസ്ലിയയുടെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിട്ടു. ഇന്നലെ രാവിലെ മസ്തിഷ്ക മരണം സംഭവിക്കുകയായിരുന്നു. അവയവ ദാനത്തിലൂടെ നാല് പേർക്ക് പുതുജീവൻ നൽകിയാണ് ജാസ്ലിയ യാത്രയാകുന്നത്. അതേസമയം, ജാസ്ലിയയെ ഇടിച്ചിട്ട ശേഷം വാഹനം നിർത്താതെ പോയ മെഡിക്കൽ വിദ്യാർഥികൾക്കെതിരെ പ്രതിഷേധം കടുപ്പിക്കുകയാണ്. പ്രതികളെ പൊലീസ് പിടികൂടാത്തതിൽ അങ്കമാലി പോലീസ് സ്റ്റേഷനിൽ എത്തി ജാസ്ലിയയുടെ സുഹൃത്തുക്കൾ പ്രതിഷേധിക്കുകയാണ്. പ്രതികളെ പൊലീസ് സംരക്ഷിക്കുന്നു എന്നാണ് പരാതി.
Car that hit Jasliya found, driver is a Kottayam native; CCTV footage crucial

































