കൊല്ലം:( www.truevisionnews.com ) തെന്മലയിൽ പരിഭ്രാന്തി പരത്തിയ കൂറ്റൻ രാജവെമ്പാലയെ വനംവകുപ്പിന്റെ ദ്രുതകർമ്മ സേന പിടികൂടി. എട്ടടിയോളം നീളവും പത്ത് കിലോയിലധികം ഭാരവുമുള്ള പാമ്പിനെ ഇന്ന് ഉച്ചയോടെയാണ് എസ്റ്റേറ്റിലെ തൊഴിലാളികൾ കണ്ടത്. ഉടൻ തന്നെ വിവരമറിയിച്ചതിനെത്തുടർന്ന് സ്ഥലത്തെത്തിയ ആർ.ആർ.ടി അംഗം രാധാകൃഷ്ണൻ പാമ്പിനെ സുരക്ഷിതമായി പിടികൂടുകയായിരുന്നു.
കഴിഞ്ഞ ഒരു വർഷത്തിനിടെ ഉൾവനത്തിൽ നിന്നും മുപ്പതോളം രാജവെമ്പാലകൾ തെന്മലയിലെ ജനവാസ മേഖലകളിൽ എത്തിയിട്ടുണ്ടെങ്കിലും, ഈ വർഷം ഇതുവരെ പിടികൂടിയതിൽ വെച്ച് ഏറ്റവും വലിപ്പമേറിയ പാമ്പാണിതെന്ന് അധികൃതർ വ്യക്തമാക്കി.
A huge king cobra that caused panic in Thenmala has been captured.
































