ഗൾഫ് സംഘർഷം; പ്രവാസി സുരക്ഷ ഉറപ്പാക്കാൻ ലോകകേരളസഭ അംഗങ്ങളുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച്ച നടത്തി

ഗൾഫ് സംഘർഷം; പ്രവാസി സുരക്ഷ ഉറപ്പാക്കാൻ ലോകകേരളസഭ അംഗങ്ങളുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച്ച നടത്തി
Mar 3, 2026 10:29 PM | By Roshni Kunhikrishnan

( www.truevisionnews.com )ഗൾഫ് മേഖലയിലെ സംഘർഷാവസ്ഥയിൽ പ്രവാസികളുടെ സുരക്ഷ ഉറപ്പാക്കാൻ സംസ്ഥാന സർക്കാർ സജ്ജമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.

സാഹചര്യം സങ്കീർണ്ണമായാൽ പ്രവാസികളെ നാട്ടിലെത്തിക്കാൻ കേന്ദ്രത്തിന്റെ സഹായം തേടുമെന്നും ഇക്കാര്യത്തിൽ സംസ്ഥാനം പൂർണ്ണ പിന്തുണ നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.

നോർക്കയുടെ 24 മണിക്കൂർ ഹെൽപ്പ് ലൈൻ സേവനം നിലവിലുണ്ടെന്നും ബന്ധുക്കൾക്ക് ആശയവിനിമയം നടത്താൻ കൂടുതൽ സംവിധാനങ്ങൾ ഒരുക്കാൻ കേന്ദ്രത്തോട് ആവശ്യപ്പെടുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

അടിയന്തര യാത്രക്കാർക്കും രോഗികൾക്കും ആവശ്യമായ പിന്തുണ നൽകാൻ ജനപ്രതിനിധികൾ ശ്രദ്ധിക്കണമെന്നും, പ്രവാസികൾ പ്രാദേശിക ഭരണകൂടങ്ങളുടെ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

വ്യാജവാർത്തകളും ഭീതി പരത്തുന്ന സന്ദേശങ്ങളും വിശ്വസിക്കരുതെന്നും എംബസിയുമായി നിരന്തരം സമ്പർക്കം പുലർത്തണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

Gulf conflict; CM meets Loka Kerala Sabha members to ensure expatriate safety

Next TV

Related Stories
തെന്മലയിൽ ഭീതി പരത്തിയ കൂറ്റൻ രാജവെമ്പാലയെ പിടികൂടി

Mar 3, 2026 10:40 PM

തെന്മലയിൽ ഭീതി പരത്തിയ കൂറ്റൻ രാജവെമ്പാലയെ പിടികൂടി

തെന്മലയിൽ ഭീതി പരത്തിയ കൂറ്റൻ രാജവെമ്പാലയെ...

Read More >>
ആറ്റുകാൽ പൊങ്കാല രാഷ്ട്രീയവൽക്കരിക്കാനുള്ള നീക്കം അനുവദിക്കില്ല - വി. ശിവൻകുട്ടി

Mar 3, 2026 09:34 PM

ആറ്റുകാൽ പൊങ്കാല രാഷ്ട്രീയവൽക്കരിക്കാനുള്ള നീക്കം അനുവദിക്കില്ല - വി. ശിവൻകുട്ടി

ആറ്റുകാൽ പൊങ്കാല രാഷ്ട്രീയവൽക്കരിക്കാനുള്ള നീക്കം അനുവദിക്കില്ല - വി....

Read More >>
എട്ട് വർഷം സ്വന്തമെന്ന് കരുതിയ മകൾ ഭാര്യയുടെ കാമുകന്റേതായിരുന്നു, അറിയുന്നത് കോടതിയിൽനിന്ന്, പിതാവിന്റെ പേര് മാറ്റാന്‍ ആവശ്യപ്പെട്ട് യുവതിയുടെ ഹര്‍ജി

Mar 3, 2026 06:08 PM

എട്ട് വർഷം സ്വന്തമെന്ന് കരുതിയ മകൾ ഭാര്യയുടെ കാമുകന്റേതായിരുന്നു, അറിയുന്നത് കോടതിയിൽനിന്ന്, പിതാവിന്റെ പേര് മാറ്റാന്‍ ആവശ്യപ്പെട്ട് യുവതിയുടെ ഹര്‍ജി

എട്ട് വർഷം സ്വന്തമെന്ന് കരുതിയ മകൾ ഭാര്യയുടെ കാമുകന്റേതായിരുന്നു, അറിയുന്നത് കോടതിയിൽനിന്ന്, പിതാവിന്റെ പേര് മാറ്റാന്‍ ആവശ്യപ്പെട്ട് യുവതിയുടെ...

Read More >>
വാഹനാപകടത്തിൽ മസ്‌തിഷ്ക മരണം; അവയവ ദാനത്തിലൂടെ നാല് പേർക്ക് പുതുജീവനേകി ജാസ്‌ലിയ മടങ്ങി

Mar 3, 2026 05:38 PM

വാഹനാപകടത്തിൽ മസ്‌തിഷ്ക മരണം; അവയവ ദാനത്തിലൂടെ നാല് പേർക്ക് പുതുജീവനേകി ജാസ്‌ലിയ മടങ്ങി

വാഹനാപകടത്തിൽ മസ്‌തിഷ്ക മരണം, അവയവ ദാനത്തിലൂടെ നാല് പേർക്ക് പുതുജീവനേകി ജാസ്‌ലിയ...

Read More >>
Top Stories