വീണാ ജോർജിനെ വധിക്കാൻ ശ്രമിച്ചെന്ന കേസ്; കെഎസ്‍യു പ്രവർത്തകര്‍ക്ക് തിരിച്ചടി, ജാമ്യാപേക്ഷ തള്ളി

വീണാ ജോർജിനെ വധിക്കാൻ ശ്രമിച്ചെന്ന കേസ്; കെഎസ്‍യു പ്രവർത്തകര്‍ക്ക് തിരിച്ചടി, ജാമ്യാപേക്ഷ തള്ളി
Mar 3, 2026 12:44 PM | By VIPIN P V

കണ്ണൂർ: ​( www.truevisionnews.com ) ആരോഗ്യമന്ത്രി വീണാ ജോർജിനെ വധിക്കാൻ ശ്രമിച്ചെന്ന കേസിൽ റിമാൻഡിലായ കെഎസ്‍യു പ്രവർത്തകരുടെ ജാമ്യാപേക്ഷ തള്ളി. കണ്ണൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യാപേക്ഷയിൽ കെഎസ്‍യു പ്രവർത്തകരുടെ ജാമ്യാപേക്ഷ തള്ളിയത്. ജാമ്യാപേക്ഷയിൽ ഇന്നലെ കോടതി വിശദവാദം കേട്ടിരുന്നു.

ഉണ്ടായത് കരിങ്കൊടി പ്രതിഷേധം മാത്രമെന്നും വധശ്രമം നിലനിൽക്കില്ലെന്നുമായിരുന്നു പ്രതിഭാഗത്തിന്‍റെ വാദം. എന്നാൽ പ്രതികളെ കസ്റ്റഡിയിലാവശ്യപ്പെട്ട പ്രോസിക്യൂഷൻ, കൂടുതൽ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കേണ്ടതുണ്ടെന്നും കൂടുതൽ പേർ കൃത്യത്തിൽ പങ്കെടുത്തിട്ടുണ്ടെന്നും കോടതിയില്‍ വാദിച്ചു. പ്രതികളെ ഈ മാസം 5 ന് കോടതിയിൽ ഹാജരാക്കും.

കണ്ണൂർ റെയില്‍വേ സ്റ്റേഷനില്‍ ഉണ്ടായത് കരിങ്കൊടി പ്രതിഷേധം മാത്രമെന്നും കേസിൽ ചുമത്തിയ വധശ്രമം നിലനിൽക്കെന്നുമാണ് പ്രതിഭാഗം ഇന്നലെ കോടതിയില്‍ വാദിച്ചത്. ആരോഗ്യ നില മോശമായതിനാൽ മൊഴിയെടുക്കാനാകാത്ത മന്ത്രി ചാനലുകളിൽ സംസാരിക്കുന്നുവെന്നും പ്രതിഭാഗം ചൂണ്ടിക്കാട്ടിയിരുന്നു. ആയുധം കണ്ടെത്താനോ എന്തെന്ന് തെളിയിക്കാനോ പൊലീസിന് സാധിച്ചിട്ടില്ലെന്നും പ്രതിഭാഗം കോടതിയില്‍ വാദിച്ചു.

എന്നാൽ, കൂടുതൽ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കേണ്ടതുണ്ടെന്നും കൂടുതൽ പേർ കൃത്യത്തിൽ പങ്കെടുത്തിട്ടുണ്ടെന്നും പ്രോസിക്യൂഷൻ കോടതിയില്‍ തിരിച്ചടിച്ചു. ചെറിയ ആയുധമാകാം പ്രതികൾ പ്രയോഗിച്ചതെന്നും അത്തരത്തിലുളള സമ്മർദ്ദം കഴുത്തിൽ ഉണ്ടായെന്നും പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി. പ്രതികളെ കസ്റ്റഡിയിൽ വേണമെന്നും പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു. ഇത് അംഗീകരിച്ചാണ് കെഎസ്‍യു പ്രവർത്തകരുടെ ജാമ്യാപേക്ഷ കോടതി തള്ളിയത്.

Case of attempted murder of Veena George Setback for KSU activists bail plea rejected

Next TV

Related Stories
നിവേദ്യ സമർപ്പണ ചടങ്ങുകൾ ആരംഭിച്ചു; തലസ്ഥാന ന​ഗരിയെ ഭക്തിസാന്ദ്രമാക്കി ആറ്റുകാൽ പൊങ്കാല

Mar 3, 2026 02:36 PM

നിവേദ്യ സമർപ്പണ ചടങ്ങുകൾ ആരംഭിച്ചു; തലസ്ഥാന ന​ഗരിയെ ഭക്തിസാന്ദ്രമാക്കി ആറ്റുകാൽ പൊങ്കാല

നിവേദ്യ സമർപ്പണ ചടങ്ങുകൾ ആരംഭിച്ചു, തലസ്ഥാന ന​ഗരിയെ ഭക്തിസാന്ദ്രമാക്കി ആറ്റുകാൽ...

Read More >>
'ഇടത് സ്ഥാനാർത്ഥി ആരായാലും ജയിക്കും'; പേരാവൂരിൽ സ്ഥാനാർത്ഥിയാകുമെന്ന വാർത്തയോട് പ്രതികരിച്ച് കെകെ ശൈലജ

Mar 3, 2026 02:13 PM

'ഇടത് സ്ഥാനാർത്ഥി ആരായാലും ജയിക്കും'; പേരാവൂരിൽ സ്ഥാനാർത്ഥിയാകുമെന്ന വാർത്തയോട് പ്രതികരിച്ച് കെകെ ശൈലജ

പേരാവൂരിൽ സ്ഥാനാർത്ഥിയാകുമെന്ന വാർത്തയോട് പ്രതികരിച്ച് കെകെ...

Read More >>
ശബരിമല സ്വർണക്കൊള്ള: എ പത്മകുമാറിന്റെ ജാമ്യഹർജിയിൽ നാളെ വിധി

Mar 3, 2026 01:48 PM

ശബരിമല സ്വർണക്കൊള്ള: എ പത്മകുമാറിന്റെ ജാമ്യഹർജിയിൽ നാളെ വിധി

എ പത്മകുമാറിന്റെ ജാമ്യഹർജിയിൽ നാളെ...

Read More >>
കെ.കെ ശൈലജ പേരാവൂരിൽ മത്സരിക്കും; സ്ഥാനാർഥി പട്ടിക അംഗീകരിച്ച് കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റ്

Mar 3, 2026 01:28 PM

കെ.കെ ശൈലജ പേരാവൂരിൽ മത്സരിക്കും; സ്ഥാനാർഥി പട്ടിക അംഗീകരിച്ച് കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റ്

കെ.കെ ശൈലജ പേരാവൂരിൽ മത്സരിക്കും, സ്ഥാനാർഥി പട്ടിക അംഗീകരിച്ച് കണ്ണൂർ ജില്ലാ...

Read More >>
വീട്ടിൽ ചിതയൊരുക്കി ജീവനൊടുക്കാൻ ശ്രമിച്ച വീട്ടമ്മ ചികിത്സയിലിരിക്കെ  മരിച്ചു

Mar 3, 2026 12:48 PM

വീട്ടിൽ ചിതയൊരുക്കി ജീവനൊടുക്കാൻ ശ്രമിച്ച വീട്ടമ്മ ചികിത്സയിലിരിക്കെ മരിച്ചു

വീട്ടിൽ ചിതയൊരുക്കി ജീവനൊടുക്കാൻ ശ്രമിച്ച വീട്ടമ്മ ചികിത്സയിലിരിക്കെ മരിച്ചു...

Read More >>
Top Stories