ശബരിമല സ്വർണക്കൊള്ള: എ പത്മകുമാറിന്റെ ജാമ്യഹർജിയിൽ നാളെ വിധി

ശബരിമല സ്വർണക്കൊള്ള: എ പത്മകുമാറിന്റെ ജാമ്യഹർജിയിൽ നാളെ വിധി
Mar 3, 2026 01:48 PM | By Krishnapriya S R

കൊല്ലം: (truevisionnews.com) ശബരിമല സ്വർണക്കൊള്ളക്കേസുമായി ബന്ധപ്പെട്ട നിയമനടപടികൾ നിർണ്ണായക ഘട്ടത്തിലേക്ക് നീങ്ങുകയാണ്. കേസിലെ മുഖ്യപ്രതികളിലൊരാളായ ദേവസ്വം ബോർഡ് മുൻ പ്രസിഡൻ്റ് എ. പത്മകുമാറിൻ്റെ ജാമ്യാപേക്ഷയിൽ കൊല്ലം വിജിലൻസ് കോടതി നാളെ വിധി പ്രസ്താവിക്കും.

ദ്വാരപാലക ശില്പ കേസുമായി ബന്ധപ്പെട്ട സ്വാഭാവിക ജാമ്യാപേക്ഷയാണിത്. നേരത്തെ കട്ടിളപ്പാളി കേസിൽ പത്മകുമാറിന് ജാമ്യം ലഭിച്ചിരുന്നു. നാളത്തെ വിധി അനുകൂലമായാൽ പത്മകുമാറിന് ജയിൽ മോചിതനാകാൻ സാധിക്കും. കേസിലെ മറ്റ് ഏഴ് പ്രതികൾ ഇതിനോടകം തന്നെ പുറത്തിറങ്ങിക്കഴിഞ്ഞു.

അതേസമയം, കേസിലെ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് എൻഫോഴ്സ്‌മെൻ്റ് ഡയറക്ടറേറ്റ് (ഇഡി) അന്വേഷണം ശക്തമാക്കിയിരിക്കുകയാണ്. ഇതിൻ്റെ ഭാഗമായി ദേവസ്വം ബോർഡ് മുൻ പ്രസിഡൻ്റ് എൻ. വാസുവിനെ കൊച്ചിയിലെ ഇഡി ഓഫീസിൽ ചോദ്യം ചെയ്തുവരികയാണ്.

എസ്ഐടി അറസ്റ്റ് ചെയ്തതിനെത്തുടർന്ന് മൂന്ന് മാസത്തോളം ജയിലിലായിരുന്ന വാസുവിന് അടുത്തിടെയാണ് ജാമ്യം ലഭിച്ചത്. വരും ദിവസങ്ങളിൽ ശബരിമല തന്ത്രിയെയും ചോദ്യം ചെയ്യലിനായി ഇഡി വിളിച്ചുവരുത്തും.

നടൻ ജയറാം ഉൾപ്പെടെയുള്ള സാക്ഷികളുടെ മൊഴി രേഖപ്പെടുത്തിയ ഇഡി, നിലവിൽ 28 പേരെയാണ് പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. എന്നാൽ കേസിലെ ഒന്നാം പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിക്ക് ഇതുവരെ ചോദ്യം ചെയ്യലിന് ഹാജരാകാൻ ഇഡി സമൻസ് അയച്ചിട്ടില്ല എന്നത് ശ്രദ്ധേയമാണ്.

Verdict on A Padmakumar's bail plea tomorrow

Next TV

Related Stories
ആറ്റുകാൽ ഭക്തരെ പിഴിഞ്ഞു; അനധികൃത പിരിവ് നടത്തിയ സ്കൂൾ പിടിഎ പ്രസിഡന്റ് പിടിയിൽ

Mar 3, 2026 03:28 PM

ആറ്റുകാൽ ഭക്തരെ പിഴിഞ്ഞു; അനധികൃത പിരിവ് നടത്തിയ സ്കൂൾ പിടിഎ പ്രസിഡന്റ് പിടിയിൽ

ആറ്റുകാൽ പൊങ്കാലയ്ക്കെത്തിയ ഭക്തരിൽ നിന്ന് അനധികൃത പിരിവ് നടത്തിയ സ്കൂൾ പിടിഎ പ്രസിഡന്റ്...

Read More >>
നിവേദ്യ സമർപ്പണ ചടങ്ങുകൾ ആരംഭിച്ചു; തലസ്ഥാന ന​ഗരിയെ ഭക്തിസാന്ദ്രമാക്കി ആറ്റുകാൽ പൊങ്കാല

Mar 3, 2026 02:36 PM

നിവേദ്യ സമർപ്പണ ചടങ്ങുകൾ ആരംഭിച്ചു; തലസ്ഥാന ന​ഗരിയെ ഭക്തിസാന്ദ്രമാക്കി ആറ്റുകാൽ പൊങ്കാല

നിവേദ്യ സമർപ്പണ ചടങ്ങുകൾ ആരംഭിച്ചു, തലസ്ഥാന ന​ഗരിയെ ഭക്തിസാന്ദ്രമാക്കി ആറ്റുകാൽ...

Read More >>
'ഇടത് സ്ഥാനാർത്ഥി ആരായാലും ജയിക്കും'; പേരാവൂരിൽ സ്ഥാനാർത്ഥിയാകുമെന്ന വാർത്തയോട് പ്രതികരിച്ച് കെകെ ശൈലജ

Mar 3, 2026 02:13 PM

'ഇടത് സ്ഥാനാർത്ഥി ആരായാലും ജയിക്കും'; പേരാവൂരിൽ സ്ഥാനാർത്ഥിയാകുമെന്ന വാർത്തയോട് പ്രതികരിച്ച് കെകെ ശൈലജ

പേരാവൂരിൽ സ്ഥാനാർത്ഥിയാകുമെന്ന വാർത്തയോട് പ്രതികരിച്ച് കെകെ...

Read More >>
കെ.കെ ശൈലജ പേരാവൂരിൽ മത്സരിക്കും; സ്ഥാനാർഥി പട്ടിക അംഗീകരിച്ച് കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റ്

Mar 3, 2026 01:28 PM

കെ.കെ ശൈലജ പേരാവൂരിൽ മത്സരിക്കും; സ്ഥാനാർഥി പട്ടിക അംഗീകരിച്ച് കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റ്

കെ.കെ ശൈലജ പേരാവൂരിൽ മത്സരിക്കും, സ്ഥാനാർഥി പട്ടിക അംഗീകരിച്ച് കണ്ണൂർ ജില്ലാ...

Read More >>
Top Stories

GCC News

News from Regional Network