ചേർത്തല: ( www.truevisionnews.com ) ചേർത്തല മുട്ടത്തിപ്പറമ്പിൽ ടിപ്പർ ലോറിയും കാറും കൂട്ടിയിടിച്ച് കാർ യാത്രക്കാരായ രണ്ട് യുവാക്കൾ മരിച്ചു. വയലാർ സ്വദേശി 24 കാരനായ ആരവ് കൃഷ്ണ, തണ്ണീർമുക്കം സ്വദേശി 22 കാരനായ നന്ദഗോപാൽ എന്നിവരാണ് മരിച്ചത്. രാത്രി 12 മണിയോടെ 11-ാം മൈൽ - മുട്ടത്തിപ്പറമ്പ് റോഡിൽ പള്ളിക്കവലയിലാണ് അപകടം.
ലോറിയിൽ ഇടിക്കാതിരിക്കാൻ കാർ വെട്ടിച്ചപ്പോൾ ലോറിയിയിലും സമീപത്തെ മതിലിലും ഇടിക്കുകയായിരുന്നു. കാർ പൂർണമായും തകർന്നു. ചേർത്തലയിൽ നിന്ന് അഗ്നിരക്ഷ സേനയെത്തി കാർ വെട്ടിപ്പൊളിച്ചാണ് ഇരുവരെയും പുറത്തെടുത്തത്. ക്ഷേത്രങ്ങളിൽ പൂക്കൾ കൊണ്ട് അലങ്കരിക്കുന്ന ജോലി ചെയ്യുന്നവരാണ് ഇരുവരും.
Two youths die in collision between tipper lorry and car
































