രാവിലെ കുറഞ്ഞ സ്വര്‍ണവിലയില്‍ ഉച്ചയോടെ വര്‍ധനവ്

രാവിലെ കുറഞ്ഞ സ്വര്‍ണവിലയില്‍ ഉച്ചയോടെ വര്‍ധനവ്
Mar 2, 2026 03:42 PM | By VIPIN P V

കോഴിക്കോട്: ( www.truevisionnews.com ) സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഉച്ചയോടെ നേരിയ വര്‍ധനവുണ്ടായി. പവന് 520 രൂപ വര്‍ധിച്ച് 1,25,040 രൂപയായി. ഗ്രാമിന് 65 രൂപ വര്‍ധിച്ച് 15,630 രൂപയായി. ഇന്ന് രണ്ടാം തവണയാണ് സ്വര്‍ണവിലയിലെ മാറ്റം. രാവിലെ പവന് 2400 രൂപ കുറഞ്ഞിരുന്നു. ആഗോള വിപണിയിലെ വിലവര്‍ധനവിന്റെ ചുവടുപിടിച്ചാണ് കേരളത്തിലും വര്‍ധിച്ചത്.

പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യത്തില്‍ വന്‍ കുതിപ്പ് നടത്തിയതിന് പിന്നാലെയാണ് ഇന്ന് രാവിലെ സ്വര്‍ണവില പവന് 2400 രൂപ കുറഞ്ഞത്. കഴിഞ്ഞ രണ്ട് ദിവസം കൊണ്ട് 8440 രൂപയുടെ വര്‍ധനവുണ്ടായിരുന്നു.

ആഗോള വിപണിയില്‍ സ്വര്‍ണം ട്രോയ് ഔണ്‍സിന് 117 ഡോളര്‍ വര്‍ധിച്ച് 5398 ഡോളറിലാണ് വ്യാപാരം. വെള്ളി 1.78 ഡോളര്‍ വര്‍ധിച്ച് 95.49 ഡോളറിലുമാണ്. ഇന്നലെ ആഗോള വിപണികള്‍ അവധിയായിട്ടും കേരളത്തില്‍ സ്വര്‍ണവില വര്‍ധിപ്പിച്ചതിനാലാണ് വ്യാപാരികള്‍ക്ക് ഇന്ന് ആദ്യം വില കുറക്കേണ്ടിവന്നത്.

kerala gold price updates 02 03 2026

Next TV

Related Stories
'മോനേ പാന്‍റ് വാങ്ങി തരാം'...! 15-കാരനെ ടെക്സ്റ്റൈൽസിലെ ഡ്രസിങ് റൂമിലും ആളൊഴിഞ്ഞ ഫ്ലാറ്റിലും എത്തിച്ച് ലൈം​ഗിക പീഡനം, കോഴിക്കോട് സ്വദേശി അറസ്റ്റിൽ

Mar 2, 2026 05:17 PM

'മോനേ പാന്‍റ് വാങ്ങി തരാം'...! 15-കാരനെ ടെക്സ്റ്റൈൽസിലെ ഡ്രസിങ് റൂമിലും ആളൊഴിഞ്ഞ ഫ്ലാറ്റിലും എത്തിച്ച് ലൈം​ഗിക പീഡനം, കോഴിക്കോട് സ്വദേശി അറസ്റ്റിൽ

15-കാരനെ ടെക്സ്റ്റൈൽസിലെ ഡ്രസിങ് റൂമിലും ആളൊഴിഞ്ഞ ഫ്ലാറ്റിലും എത്തിച്ച് ലൈം​ഗിക പീഡനം, കോഴിക്കോട് സ്വദേശി...

Read More >>
ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ടു, പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബൈക്കിൽ കടത്തിക്കൊണ്ടുപോയി ലൈംഗിക പീഡനം; പ്രതിക്ക് 23 വർഷം തടവ്

Mar 2, 2026 04:17 PM

ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ടു, പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബൈക്കിൽ കടത്തിക്കൊണ്ടുപോയി ലൈംഗിക പീഡനം; പ്രതിക്ക് 23 വർഷം തടവ്

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബൈക്കിൽ കടത്തിക്കൊണ്ടുപോയി ലൈംഗിക പീഡനം, പ്രതിക്ക് 23 വർഷം...

Read More >>
ശബരിമല യുവതി പ്രവേശനത്തിൽ ദേവസ്വം ബോർഡിൻ്റെ നിലപാട് മാറ്റം: 'സർക്കാർ നിർദേശപ്രകാരമുള്ള തീരുമാനമല്ല' - മന്ത്രി വിഎൻ വാസവൻ

Mar 2, 2026 03:50 PM

ശബരിമല യുവതി പ്രവേശനത്തിൽ ദേവസ്വം ബോർഡിൻ്റെ നിലപാട് മാറ്റം: 'സർക്കാർ നിർദേശപ്രകാരമുള്ള തീരുമാനമല്ല' - മന്ത്രി വിഎൻ വാസവൻ

ശബരിമല യുവതി പ്രവേശനത്തിൽ ദേവസ്വം ബോർഡിൻ്റെ നിലപാട് മാറ്റം, പ്രതികരിച്ച് ദേവസ്വം മന്ത്രി വിഎൻ...

Read More >>
Top Stories

News Roundup