'സ്വാമിയേ ശരണമയ്യപ്പാ' വിളിച്ച് തേങ്ങയേറ്, പിന്നാലെ റോഡിൽ വെച്ച് കേക്ക് മുറിച്ച് പിറന്നാൾ ആഘോഷവും നടത്തി ചാണ്ടി ഉമ്മന്‍

'സ്വാമിയേ ശരണമയ്യപ്പാ' വിളിച്ച് തേങ്ങയേറ്,  പിന്നാലെ റോഡിൽ വെച്ച് കേക്ക് മുറിച്ച്  പിറന്നാൾ ആഘോഷവും നടത്തി ചാണ്ടി ഉമ്മന്‍
Mar 2, 2026 11:46 AM | By Susmitha Surendran

കോട്ടയം: (https://truevisionnews.com/)  'സ്വാമിയേ ശരണമയ്യപ്പാ' വിളിച്ച് തേങ്ങ ഉടച്ച് റോഡ് ഉദ്ഘാടനവും റോഡില്‍തന്നെ പിറന്നാള്‍ കേക്കുമുറിക്കലും നടത്തി ചാണ്ടി ഉമ്മന്‍ എംഎല്‍എ. നിലയ്ക്കല്‍ പള്ളിപ്പടി- കുട്ടന്‍ചിറപ്പടി റോഡ് ഉദ്ഘാടനത്തിന്റെ ഭാഗമായി ചാണ്ടി ഉമ്മന്‍ പങ്കുവച്ച റീലാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയാണ്.

തേങ്ങ ഉടച്ചുകൊണ്ട് വ്യത്യസ്തമായി റോഡ് ഉദ്ഘാടനം ചെയ്ത ശേഷം പിറന്നാള്‍ കേക്ക് മുറിച്ച് നാട്ടുകാര്‍ക്ക് നല്‍കുകയാണ് ചാണ്ടി ഉമ്മന്‍. വീഡിയോ വൈറലായതോടെ അദ്ദേഹത്തെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധിയാളുകളാണ് രംഗത്തെത്തിയത്.

ചാണ്ടി ഉമ്മന്‍ എംഎല്‍എയുടെ നാല്‍പതാം പിറന്നാളായിരുന്നു ഞായറാഴ്ച. റോഡ് ഉദ്ഘാടന ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡന്റ് സാബു പുതുപ്പറമ്പില്‍, ബ്ലോക്ക് പഞ്ചായത്തംഗം ജിനു പോള്‍, ജില്ലാ പഞ്ചായത്തംഗം സിനി മാത്യു എന്നിവര്‍ പങ്കെടുത്തു.

chandyoommen inaugurated the road different way Call out 'Swamiye Sharanamayyappa'

Next TV

Related Stories
 'സിദ്ദീഖിനെ കൂലിക്ക് കൂകിവിളിക്കാൻ നിങ്ങൾ പത്ത് പേരെ ​വെച്ചാൽ ചേർത്തുപിടിക്കാൻ ദുരിതബാധിതർ ഉണ്ട്' -കെ.സി. വേണുഗോപാൽ

Mar 2, 2026 01:22 PM

'സിദ്ദീഖിനെ കൂലിക്ക് കൂകിവിളിക്കാൻ നിങ്ങൾ പത്ത് പേരെ ​വെച്ചാൽ ചേർത്തുപിടിക്കാൻ ദുരിതബാധിതർ ഉണ്ട്' -കെ.സി. വേണുഗോപാൽ

ടി. സിദ്ദീഖ് എം.എൽ.എയെ സി.പി.എം പ്രവർത്തകർ കൂക്കിവിളിച്ചതിനെതി​രെ കോൺഗ്രസ് നേതാവ് കെ.സി....

Read More >>
'വേദിയിൽ വിളിച്ചിരുത്തി കൂവി വിളി, അതിജീവനത്തിന്റെ വേളകളിൽ പോലും സി പി എം രാഷ്ട്രീയം കലർത്തുകയാണ്'- രമേശ് ചെന്നിത്തല

Mar 2, 2026 12:52 PM

'വേദിയിൽ വിളിച്ചിരുത്തി കൂവി വിളി, അതിജീവനത്തിന്റെ വേളകളിൽ പോലും സി പി എം രാഷ്ട്രീയം കലർത്തുകയാണ്'- രമേശ് ചെന്നിത്തല

ടൗൺഷിപ്പ് ഉദ്ഘാടന വേദിയിൽ ടി സിദ്ധിഖിനെതിരായ കൂവൽ, പ്രതികരിച്ച് രമേശ്...

Read More >>
Top Stories

News Roundup