നാദാപുരം വളയത്ത് രോഗിയായ അമ്മയെയും മകനെയും വീട്ടിൽ കയറി മർദ്ദിച്ചു; അന്വേഷണം ആരംഭിച്ചു

നാദാപുരം വളയത്ത് രോഗിയായ അമ്മയെയും മകനെയും വീട്ടിൽ കയറി മർദ്ദിച്ചു; അന്വേഷണം ആരംഭിച്ചു
Mar 1, 2026 08:47 AM | By Roshni Kunhikrishnan

കോഴിക്കോട്:(https://truevisionnews.com/)ചേലത്തോട്ടിൽ രോഗിയായ അമ്മയെയും മകനെയും വീട്ടിൽ കയറി മർദ്ദിച്ചു. അർദ്ധരാത്രി വീടിന് മുന്നിൽ സ്ഥിരമായി ബഹളം വെക്കുന്നതിനെ ചോദ്യം ചെയ്തതിനാണ് മർദ്ദനം.

ചേലത്തോട്ടിലെ ഉഴിഞ്ഞേരിപ്പൊയിൽ ചന്ദ്രി, മകൻ സൗകിൽ,സുഹൃത്ത് മാരാം വീട്ടിൽ രഞ്ജിത്ത് എന്നിവരെയാണ് വീട്ടിൽ കയറി മർദ്ദിച്ചത്.പരിക്കേറ്റവർ നാദാപുരം ഗവ.ആശുപത്രിയിൽ ചികിത്സ തേടി.

ആർ എസ് എസ് ക്രിമിനൽ കുഞ്ഞിപ്പറമ്പത്ത് സുരേന്ദ്രൻ എന്ന മുട്ട സുര,പനമ്പറ്റസുധി, കുന്നിയുള്ള പറമ്പത്ത് അരുൺ, കുഞ്ഞിപ്പറമ്പത്ത് യദു, എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് അർദ്ധരാത്രി വീട്ടിൽ കയറി അക്രമിച്ചതെന്ന് സി പി ഐ എം പ്രവർത്തകർ പറഞ്ഞു.

അക്രമത്തിൽ പരിക്ക് പറ്റിയവരെ തൂണേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ പി .പ്രദീഷ്, വളയം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് പി.എസ്.പ്രീത, സി.പി.എം.ലോക്കൽ സെക്രട്ടറി എ.കെ.രവീന്ദ്രൻ, ജനപ്രതിനിധികളായ കെ.വിനോദൻ, എം.നികേഷ് എന്നിവർ സന്ദർശിച്ചു.അക്രമികൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് സി.പി.എം.കല്ലുനിര ലോക്കൽ കമ്മിറ്റി ആവശ്യപ്പെട്ടു. വളയം പോലീസിൽ പരാതി നൽകി.

A sick mother and her son were beaten up in their home in Nadapuram Valayam; investigation launched

Next TV

Related Stories
വാക്കുപാലിച്ചു സർക്കാർ; മുണ്ടക്കൈ-ചൂരല്‍മല ദുരന്തബാധിതര്‍ക്ക് 178  വീടുകള്‍ കൈമാറി മുഖ്യമന്ത്രി

Mar 1, 2026 12:24 PM

വാക്കുപാലിച്ചു സർക്കാർ; മുണ്ടക്കൈ-ചൂരല്‍മല ദുരന്തബാധിതര്‍ക്ക് 178 വീടുകള്‍ കൈമാറി മുഖ്യമന്ത്രി

മുണ്ടക്കൈ, ചൂരൽമല ടൗൺഷിപ്പ്, താക്കോൽദാനവും പട്ടയ വിതരണവും മുഖ്യമന്ത്രി പിണറായി വിജയൻ...

Read More >>
  'ദുരന്തബാധിതരെ കളക്ടർ കണ്ടത്  പട്ടികയിലെ കണക്കുകളായല്ല, മറിച്ച് തന്റെ സ്വന്തം കുടുംബാംഗങ്ങളെപ്പോലെയാണ്' - കെ രാജൻ

Mar 1, 2026 11:54 AM

'ദുരന്തബാധിതരെ കളക്ടർ കണ്ടത് പട്ടികയിലെ കണക്കുകളായല്ല, മറിച്ച് തന്റെ സ്വന്തം കുടുംബാംഗങ്ങളെപ്പോലെയാണ്' - കെ രാജൻ

വയനാട് ടൗൺഷിപ്പ് , കളക്ടർ മേഘശ്രീയെ പ്രകീർത്തിച്ച് റവന്യൂ മന്ത്രി കെ....

Read More >>
അതിജീവനത്തിന്റെ പുതിയ അധ്യായം; വയനാട് ടൗൺഷിപ്പ് മുഖ്യമന്ത്രി ഇന്ന് നാടിന് സമർപ്പിക്കും

Mar 1, 2026 08:53 AM

അതിജീവനത്തിന്റെ പുതിയ അധ്യായം; വയനാട് ടൗൺഷിപ്പ് മുഖ്യമന്ത്രി ഇന്ന് നാടിന് സമർപ്പിക്കും

അതിജീവനത്തിന്റെ പുതിയ അധ്യായം; വയനാട് ടൗൺഷിപ്പ് മുഖ്യമന്ത്രി ഇന്ന് നാടിന്...

Read More >>
യുദ്ധഭീതിയിൽ വിമാന സർവീസുകൾ താളംതെറ്റുന്നു; നെടുമ്പാശ്ശേരിയിൽ 16 സർവീസുകൾ കൂടി റദ്ദാക്കി

Mar 1, 2026 08:39 AM

യുദ്ധഭീതിയിൽ വിമാന സർവീസുകൾ താളംതെറ്റുന്നു; നെടുമ്പാശ്ശേരിയിൽ 16 സർവീസുകൾ കൂടി റദ്ദാക്കി

യുദ്ധഭീതിയിൽ വിമാന സർവീസുകൾ താളംതെറ്റുന്നു; നെടുമ്പാശ്ശേരിയിൽ 16 സർവീസുകൾ കൂടി...

Read More >>
Top Stories

News Roundup