കൊച്ചി:(https://truevisionnews.com/) പശ്ചിമേഷ്യയിൽ ഇറാൻ-ഇസ്രായേൽ സംഘർഷം കടുക്കുന്ന സാഹചര്യത്തിൽ കേരളത്തിൽ നിന്നുള്ള വിമാന സർവീസുകൾ വൻതോതിൽ റദ്ദാക്കി. കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്ന് ഇന്ന് പുറപ്പെടേണ്ടിയിരുന്ന 16 വിമാനങ്ങളാണ് നിലവിൽ റദ്ദാക്കിയിരിക്കുന്നത്.
ദുബായ്, അബൂദബി, ദോഹ, കുവൈത്ത്, സലാല തുടങ്ങിയ പ്രധാന ഗൾഫ് നഗരങ്ങളിലേക്കുള്ള സർവീസുകളെയാണ് ഇത് ബാധിച്ചത്. അതേസമയം മസ്കറ്റ്, ജിദ്ദ എന്നിവിടങ്ങളിലേക്കുള്ള സർവീസുകളിൽ നിലവിൽ മാറ്റമില്ല.
മേഖലയിലെ സുരക്ഷാ സാഹചര്യം മുൻനിർത്തി എയർ ഇന്ത്യ മിഡിൽ ഈസ്റ്റിലേക്കുള്ള തങ്ങളുടെ എല്ലാ സർവീസുകളും താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്.
യാത്രക്കാരുടെയും വിമാന ജീവനക്കാരുടെയും സുരക്ഷയ്ക്കാണ് മുൻഗണനയെന്ന് എയർ ഇന്ത്യ അറിയിച്ചു. സംഘർഷത്തെത്തുടർന്ന് യുഎഇ ഉൾപ്പെടെയുള്ള രാജ്യങ്ങൾ വ്യോമപാതകൾ അടച്ചതാണ് സർവീസുകളെ ബാധിക്കാൻ പ്രധാന കാരണം.
കരിപ്പൂർ വിമാനത്താവളത്തിലും നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഖത്തറിലേക്കും തിരിച്ചുമുള്ള സർവീസുകൾ അടുത്ത അറിയിപ്പ് ഉണ്ടാകുന്നത് വരെ നിർത്തിവെച്ചതായി അധികൃതർ വ്യക്തമാക്കി.
പെട്ടെന്നുള്ള വിമാന റദ്ദാക്കലുകൾ പ്രവാസികളെയും ബിസിനസ് ആവശ്യങ്ങൾക്കായി യാത്ര തിരിക്കാനിരുന്നവരെയും വലിയ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.
Flight services disrupted due to war fears; 16 more flights cancelled in Nedumbassery

































_(21).jpeg)